Current Date

Search
Close this search box.
Search
Close this search box.

ചില നിലപാടുകള്‍ക്കാണ് പരിണാമം സംഭവിക്കുന്നത്

കാത്തോലിക്കാസഭയുടെ പരമോന്നതനേതാവും റോമിന്റെ ബിഷപ്പും വത്തിക്കാന്‍ സിറ്റിയുടെ പരമാധികാരിയുമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാടുകളിള്‍ ഈയടുത്ത കാലത്തായി വലിയ പരിണാമങ്ങള്‍ സംഭവിച്ചുകൊണ്ടിരുക്കുകയാണ്. ക്രിസ്തുമതത്തിന്റെ  വേദഗ്രന്ഥമായ ബൈബിളിനെയും പൂര്‍വ്വികരായ മതനേതാക്കളുടെ നയങ്ങളെയും മറികടന്നു കൊണ്ട് അദ്ദേഹം സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ ക്രിസ്തുമതത്തിന്റെ അടിത്തറകളെയും, ബൈബിളിന്റെ ആധികാരികതയേയും കുറിച്ച് കാലങ്ങളായി നടന്നുവരുന്ന സംവാദങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പരിണാമസിദ്ധാന്തത്തെക്കുറിച്ചും പ്രപഞ്ചോല്‍പത്തിയെക്കുറിച്ചും അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍. സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശവും, 200ഓളം റോമന്‍ കാത്തലിക് ബിഷപ്പുമാര്‍ പങ്കെടുത്ത സിനഡ് അത് തള്ളിക്കളഞ്ഞതുമായി ബന്ധപ്പെട്ട വിവാദളുടെ ചൂടാറും മുമ്പാണ് പോപ്പിന്റെ പുതിയ പ്രസ്താവന പുറത്തു വന്നത്.

പ്രപഞ്ചോല്‍പത്തിയെയും ജീവോല്‍പത്തിയെയും കുറിച്ച് ക്രൈസ്തവസഭ പുലര്‍ത്തിപ്പോന്ന വിശ്വാസങ്ങളെ പാടെ ചോദ്യം ചെയ്യുന്നതും തിരുത്തലുകള്‍ നടത്തുന്നതുമായ പ്രസ്താവനയാണ് അദ്ദേഹം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ആരംഭത്തെ സംബന്ധിച്ച ആധുനിക ശാസ്ത്ര സിദ്ധാന്തമായ മഹാവിസ്‌ഫോടന സിദ്ധാന്തവും, ജീവോല്‍പത്തിയെക്കുറിച്ചുള്ള പരിണാമ സിദ്ധാന്തവും ശരിയാണെന്നും വിശ്വാസത്തിന് എതിരല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് ബൈബിളില്‍ പറയുന്നത് ദൈവം ആറുദിവസംകൊണ്ട് പ്രപഞ്ചം സൃഷ്ടിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്‌തെന്നാണ് . ആദ്യദിനം രാത്രിയും പകലും സൃഷ്ടിച്ച ദൈവം രണ്ടാംദിനം ആകാശം സൃഷ്ടിച്ചു. മൂന്നാംദിനം കരയും കടലും നാലാംദിനം സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തൊട്ടടുത്ത ദിവസം പക്ഷികളെയും മത്സ്യങ്ങളെയും സൃഷ്ടിച്ചു. ആറാം ദിവസമാണ് ഇഴജന്തുക്കളെയും കാട്ടുമൃഗങ്ങളെയും സൃഷ്ടിച്ചത്. അന്നു തന്നെ ദൈവത്തിന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. എന്നാല്‍ പ്രപഞ്ചം രൂപപ്പെട്ടത് ഒരു മഹാവിസ്‌ഫോടനത്തിലൂടെയാണെന്ന ശാസ്ത്രനിഗമനം അംഗീകരിക്കുന്നതിലൂടെ ബൈബിളിനെ തള്ളിപ്പറയുകയാണ് പോപ്പ് ചെയ്തിരിക്കുന്നത്.

ചാള്‍സ് ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം അവതരിപ്പിക്കുന്ന കാലം മുതലെ അതിനോട് വിരുദ്ധമായ സമീപനമാണ് സഭ സ്വീകരിച്ചിരുന്നത്. 1860ല്‍ ബ്രിട്ടീഷ് ജൈവശാസ്ത്രജ്ഞനായ തോമസ് ഹക്‌സിലിയുമായി സാമുവല്‍ വില്‍ബര്‍ ഫോഴ്‌സ് നടത്തിയ സംവാദം പ്രശസ്തമാണ്. പരിണാമ സിദ്ധാന്തത്തെ എതിര്‍ക്കാന്‍ ശാസ്ത്രീയ സൃഷ്ടിവാദം, ഇന്റലിജന്റ്‌സ് ഡിസൈന്‍ തിയറി മുതലായ പേരുകളില്‍ ചില സിദ്ധാന്ധങ്ങളും സഭ മുന്നോട്ടു വെക്കുകയുണ്ടായി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമിയായ ബെഡനിക് 16ാമന്‍ മാര്‍പാപ്പയും ഇന്റലിജന്‍സ് തിയറിയെ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു. എന്നാല്‍ പരിണാമവാദത്തെ ശരിവെക്കുന്നതിലൂടെ ഇത്തരം പൂര്‍വ്വിക നിലപാടുകളെയെല്ലാം നിരാകരിക്കുകയും തള്ളിക്കളയുകയുമാണ് പോപ്പ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഭൂമിയെ കേന്ദ്രമാക്കിയുള്ള ചര്‍ച്ചിന്റെ പ്രപഞ്ചസിദ്ധാന്തത്തിന് വിരുദ്ധമായി സൂര്യനെ കേന്ദ്രമാക്കിയുള്ള പ്രപഞ്ചസിദ്ധാന്തം മുന്നോട്ടുവെച്ചതിന് ഗലീലിയോയെ വിചാരണചെയ്ത് തൂക്കിലേറ്റിയ ചരിത്രമാണ് സഭക്കുള്ളത്. എന്നാല്‍ ബൈബിളിന്റയും പൂര്‍വ്വ സഭാമേധാവികളുടെയും നയങ്ങള്‍ക്ക് കടകവിരുദ്ധമായ നിലപാടുകള്‍ പോപ്പ് തന്നെസ്വീകരിക്കുമ്പോല്‍ ആരാണ് തൂക്കിലേറ്റപ്പെടേണ്ടതെന്ന സംശയം ബാക്കി നില്‍ക്കുകയാണ്.

Related Articles