Current Date

Search
Close this search box.
Search
Close this search box.

ചാണകവും മൂത്രവും കൊണ്ട് നഗരം മോടി പിടിപ്പിക്കാം

ജീവിതത്തിന് തിരക്ക് കൂടിയതുകൊണ്ടോ എന്തോ എന്നും ചുറ്റുപാടും ശ്രദ്ധിക്കാന്‍ വല്ലാതെ കഴിയാറില്ല. വല്ലാത്ത തിരക്കൊന്നുമില്ലാത്ത ഒരുദിവസം. ‘ദൈവമേ ഞാനൊരു നായക്കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു’  എന്ന തൊട്ടയല്‍വാസിയുടെ  സരസമായ സംസാരം കേട്ടു. പേരക്കുട്ടി നായക്കുട്ടിയെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന കൗതുകം കണ്ടിട്ടാണ് അവരങ്ങനെ പറഞ്ഞത്.  ഇപ്പോള്‍ തോന്നുന്നു നമ്മുടെ നാട്ടിലെ തൊണ്ണൂറു ശതമാനം പെണ്ണുങ്ങളും വിചാരിക്കുന്നുണ്ടാവും ഒരു പശുവായി ജനിച്ചാല്‍ മതിയായിരുന്നുവെന്ന്.  മനുഷ്യനായ പെണ്ണിനില്ലാത്ത സുരക്ഷയും സംരക്ഷണവുമാണല്ലോ ഇനി വിശുദ്ധ ഗോക്കള്‍ക്ക് വരാന്‍ പോകുന്നത്. പെണ്ണിന്‍രെ മാംസം വില്‍ക്കുന്ന നല്ലൊരു വിപണിയാ മഹാരാഷ്ട്ര നഗരങ്ങളിലെ ചുവന്ന തെരുവുകളില്‍ പെണ്‍ മാംസം അന്വേഷിച്ചെത്തുന്നവരെ തടയാനോ അവരെ ജയിലിടക്കാനോ പിഴ ചുമത്താനോ മുതിരാത്തവര്‍  ഇപ്പോള്‍ ഗോക്കളെ കശാപ്പു ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്.

എന്തുടുക്കണം എവിടെ പോവണം എന്നുമാത്രമല്ല, ഞാന്‍ എന്തുതിന്നണമെന്നു കൂടി  തീരുമാനിക്കാന്‍ പോവുകയാണെന്റെ സ്വതന്ത്രഭാരതം. നിലവിലെ ലോകക്രമത്തില്‍ ഏതൊരു വാഴ്ചയെക്കാളും ജനാധിപത്യമാണ് പൗരന് പഥ്യമെന്നാണ് വെപ്പ.് ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കുന്ന ഈയൊരു ഭരണക്രമത്തില്‍  പൗരന് പഥ്യമില്ലാത്തതൊന്നും നാം തെരഞ്ഞെടുത്തവര്‍ ചെയ്യില്ലല്ലോ. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന് ഈ ഭാഗ്യമില്ലാതെ പോയിക്കൊണ്ടിരിക്കുകയാണ്. വെറും മുപ്പത്തെട്ട് ശതമാനബലത്തില്‍  അധികാരത്തിലേറിയവരുടെ തോന്ന്യാസങ്ങളില്‍ ഉഴലുകയാണിന്ന് ജനാധിപത്യത്തിന്റെ വലിയ ഭാരം പേറിയ ഇന്ത്യ.

ഫാസിസം അടക്കിനിര്‍ത്തിയ എല്ലാ രൗദ്രഭാവങ്ങളെയും ഏറ്റവും വലിയ ശക്തിയില്‍ എടുത്തുപയോഗിക്കുന്നത് അധികാരബലത്തിലാണ്. സാംസ്‌കാരിക വിദ്യഭ്യാസ മേഖലകളിലൂടെ മനുഷ്യമനസ്സില്‍ അകല്‍ച്ചയും വെറുപ്പും ഉണ്ടാക്കുകയാണതിന്റെ  അജണ്ട. ഗോവധ നിരോധനവും ആ രൂപത്തില്‍ വേണം വിലയിരുത്താന്‍. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ മഹാരാഷ്ട്രയില്‍ ഗോവധം കുററകരമായി പ്രഖ്യാപിക്കപ്പെട്ടു. മഹാരാരാഷ്ട്രയില്‍ പശുവിന്‍രെയോ കാളയുടെയോ ഇറച്ചി വില്‍ക്കുകയും കൈവശം വൈക്കുകയും ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം തടവും 10000 രൂപ പിഴയും അടക്കാവുന്ന കുറ്റമാണ്. 1996ലെ മഹാരാഷ്ട്ര മൃഗസംരക്ഷണ ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമായി വന്നത്. ഗോവധം പൂര്‍ണമായി നിരോധിക്കുകയും അത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്യുന്നതാണ് ബില്ല്. 19 വര്‍ഷമായി ഇത് നിയമമാകാതെ രാഷ്ടപതിയുടെ അംഗീകാരം കാത്ത് കഴിയുകയായിരുന്നു.

ഏതെങ്കിലും മതത്തിന്റെ  ആചാരാനുഠങ്ങളെ സ്‌റേറ്റ് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യാത്ത വിശ്വാസ സ്വാതന്ത്ര്യമാണ് ഇന്ത്യന്‍ ജനാധിപത്യം ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തതെങ്കിലും ഇക്കാലം വരെ ഏറെ ക്കുറെ പുലര്‍ന്നിട്ടുണ്ടെങ്കിലും അതിനി സാധ്യമല്ലായെന്നും ബ്രാഹ്മണ സവര്‍ണ താല്‍പര്യങ്ങല്‍ക്കൊത്ത് എല്ലാവരും ജീവിതരീതിയും വിശ്വാസാചാരങ്ങലും മാറ്റിപ്പണിതേ ഇന്ത്യയില്‍ ജീവിക്കാനൊക്കൂ എന്ന ഫാസിസത്തിന്റെ തുറന്നു പറച്ചിലുകളും പ്രവര്‍ത്തികളുമാണിത്. ആ തരത്തില്‍ തന്നെയാണിത് കാണേണ്ടതും പറയേണ്ടതും.  

ബി.ജെ. പി ഭരിക്കുന്ന രാജസ്ഥാനില്‍ ഒട്ടകത്തെ സംരക്ഷിത മൃഗമായി പ്രഖ്യാപിച്ചതും ഒട്ടകം നിരോധിച്ചതും ഈയിടെയാണ്. രാജസ്ഥാനിലെ മുസ്‌ലിംകള്‍ ഈദിന് ബലിയര്‍പ്പിച്ചിരുന്നത് പൊതുവെ ഒട്ടകങ്ങളെയായിരുന്നു. ഉത്തര്‍പ്രദേശ് ഹിമാചല്‍പ്രദേശ്, ഗുജറാത്ത് ഉത്തരാഖണ്ഡ് പഞ്ചാബ് ജമ്മുകാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങലില്‍ കര്‍ശനമായ ഗോവധ നിരോധന നിയമങ്ങളുണ്ടെങ്കിലും ഏറ്റവും കഠിനവും നിര്‍ദയവുമായ ഗോവധ നിരോധന നിയമം 2010ല്‍ നടപ്പാക്കിയത് മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുളള ബി.ജെ.പി ഗവണ്‍െമെന്റാണ്.  വിദ്യാഭ്യാസമേഖലയിലൂടെ സാംസ്‌കാരിക ഫാസിസം നടപ്പിലാക്കുക എന്ന തന്ത്രം പയറ്റുന്ന ആര്‍.എസ് എസ് ഗവണ്‍മെന്റ്  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടി സസ്യാഹാരികള്‍ ശ്രേഷ്ഠരും അല്ലാത്തവര്‍ മ്ലേച്ചരുമെന്ന ചിന്ത  വിദ്യാര്‍ഥികളില്‍ ഇട്ടുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഐ.ഐടികളിലും ഐ.ഐമ്മുകളിലും സസ്യഭക്ഷണം കഴിക്കുന്നവര്‍ക്കും മാംസഭക്ഷണം കഴിക്കുന്നവര്‍ക്കും പ്രത്യേകം പ്രത്യേകം ഭോജനശാലകള്‍ വേണമെന്നു നിഷ്‌കര്‍ശിച്ചിരുന്നു.  ഈ നിര്‍ദ്ദേസം സമര്‍പ്പിച്ചത് ശങ്കര്‍ലാല്‍ ജെയിന്‍  എന്ന വ്യക്തിയാണ്. ഇയാള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകനുമാണ്. കേന്ദ്ര മാനവവിഭവ ശേശി വികസന മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായ ഐ.കെ സിങ്ങിന്റെ വിശദീകരണ കത്തോടെയാണ് ഈ നിര്‍ദ്ദേശം പോയത്.  തീണ്ടലും തൊടീലും അസ്പൃശ്യതയും ചാതുര്‍വര്‍ണ വ്യവസ്ഥിതിയും  മറ്റൊരു രൂപത്തില്‍  തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിതിന് പിന്നില്‍. ഇതിനു വേണ്ടി  നിരത്തുന്ന വാദമുഖങ്ങളും കടുത്ത ഫാസിസ്റ്റ് ചിന്തയില്‍ നിന്നു തന്നെ. മാംസാഹാരം കഴിക്കുന്നവര്‍ അക്രമികളും സ്ത്രീപീഢകരും ഭാരതീയ സംസ്‌കാരത്തില്‍നിന്നും അകന്നു പോകുന്നവരുമാണെന്നാണ് വാദം. പരസ്പരം വെറുപ്പിന്റെ സംസ്‌കാരം പഠിപ്പിക്കലല്ല ഭാരതീയ സംസ്‌കാരം എന്ന് ഇവരെ ആരാണ് ബോധ്യപ്പെടുത്തുക. ഗോവധം നിരോധിച്ച സ്ഥലങ്ങലില്‍  കന്നുകാലികള്‍ അലഞ്ഞുതിരിഞ്ഞ് മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ നടക്കുന്ന കാഴ്ചകള്‍ പലരും പറഞ്ഞിട്ടുണ്ട്. മോദിയുടെ ശുചിത്വ ഭാരതം ഇനി നാടുനീളെ പശുവിന്‍ ചാണകവും മൂത്രവും കൊണ്ട് അഭിഭേഷകം ചെയ്തതായിരിക്കുമോ?  ഇന്ത്യന്‍ സ്്ര്രതീസ്വത്തിന്റെ അവസ്ഥ  ‘ഇന്ത്യയുടെ പുത്രി’യിലൂടെ കാണിച്ച ബി.ബി. സി ചാനല്‍ ഇനി ചാണകവും മൂത്രവും കൊണ്ടലംങ്കരിച്ച സ്വച്ഛ്ഭാരത് പ്രക്ഷേപണം ചെയ്യാന്‍ വരുന്നത് കാത്തിരിക്കാം.

Related Articles