Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്ത് മോഡല്‍ വികസനം : ഇനി കണക്കുകള്‍ സംസാരിക്കട്ടെ!

ദേശീയ അന്തര്‍ദേശീയ തലത്തില്‍ വ്യാപകമായ ഒരു കാമ്പയിന്‍ അരങ്ങേറുന്നു: മധ്യവര്‍ഗ ജനത്തെ തൃപ്തിപ്പെടുത്തുന്ന വികസനത്തിന്റെ പേരിലാണ് ഈ കാമ്പയിന്‍ എന്നത് വളരെ ശ്രദ്ദേയമാണ്.  അധികാരം ലഭിച്ചപ്പോള്‍ രാഷ്ട്രത്തിന് വേണ്ടി ജീവാര്‍പ്പണം നടത്തിയ സൈനികര്‍ക്കായി വാങ്ങിയ ശവപ്പെട്ടിയില്‍ കുംഭകോണം നടത്തിയാണ് ഭാരതാംബയുടെ സംരക്ഷണത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്തവര്‍ തങ്ങളുടെ രാജ്യസ്‌നേഹം ഒരിക്കല്‍ തെളിയിച്ചത്. അതോടെ രാജ്യത്തിലെ പ്രബുദ്ധരായ ജനതയും അവരുടെ ഭരണത്തിന് ശവക്കല്ലറ തീര്‍ക്കുകയായിരുന്നു.

ഗുജറാത്തില്‍ വംശഹത്യ നടത്തി നരേന്ദ്ര മോഡി തന്റെ ‘കഴിവ്’ തെളിയിച്ചത് അതിനു ശേഷമാണ്. ന്യൂനപക്ഷത്തെ വംശഹത്യക്കിരയാക്കി വര്‍ഗീയതക്കും വംശീയതക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ വികസിത രൂപം നല്‍കിയ ആധുനിക വികസനത്തിന്റെ പ്രവാചകനായിരുന്നു നരേന്ദ്ര മോഡി എന്നതില്‍ രണ്ടഭിപ്രായമില്ല. പക്ഷെ, പുള്ളിയുടെ ഇപ്പോഴത്തെ ആഗ്രഹം ഇന്ദ്രപ്രസ്ഥത്തില്‍ എത്തി രാജ്യത്തിന്റെ ഭരണ ചക്രം തിരിക്കുകയാണ്..പക്ഷെ, അവിടെ എത്തണമെങ്കില്‍ തലയോട്ടികള്‍ കൊണ്ട് രഥമുരുട്ടിയതു കൊണ്ട് മാത്രം കാര്യം നടക്കില്ലല്ലോ….രാഷ്ട്രത്തിലെ ന്യൂനപക്ഷങ്ങളും പൊതുജനങ്ങളും കൂടി കനിയണമല്ലോ…അപ്പോഴാണ് പുതിയ വികസന മാജിക്കുകളുമായി രംഗത്തെത്തിയത്. ഇന്ന് ‘ഗുജറാത്ത് മോഡല്‍ ‘ എന്നത് മുമ്പ് വാജ്‌പേയിയുടെ കാലത്ത് ‘ ഇന്ത്യ തിളങ്ങിയ’ തു പോലെ തിളങ്ങുകയാണ്. ഇതിനു മാറ്റുകൂട്ടാന്‍ മതപണ്ഡിതന്മാര്‍, മുസ്‌ലിം രാഷ്ട്രീയ പ്രമുഖര്‍, വ്യവസായികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സംയുക്ത ഫതവകള്‍ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ ഈ പ്രചരണം നേരത്തെ തന്നെ ഏറ്റെടുത്തതാണ്..ഗുജറാത്തിന്റെ മുഖ്യനാണെങ്കിലും ഇപ്പോള്‍ കര്‍ണ്ണാടകയിലും പശ്ചിമബംഗാളിലുമെല്ലാം ഊര് ചുറ്റിക്കൊണ്ടിരിക്കുകയാണ്…

ഈ പരിതസ്ഥിതിയില്‍ ഗുജറാത്തില്‍ മോഡി നടത്തിയ വികസനത്തെ കുറിച്ച് സംസ്ഥാനത്തിലെയും രാജ്യത്തെയും ഔദ്യോഗിക സര്‍വ്വെകള്‍ എന്തു പറയുന്നു? ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വികസനത്തില്‍ ഗുജറാത്ത് എവിടെ നില്‍ക്കുന്നു എന്ന ഒരന്വേഷണം വളരെ പ്രസക്തമാണ്.

1) ഇന്ത്യയില്‍ ഏറ്റവും അധികം പ്രതി ശീര്‍ഷ വരുമാനം (per capita income) ഉള്ള സംസ്ഥാനങ്ങളില്‍ ഗുജറാത്തിന്  പത്താം സ്ഥാനവും നമ്മുടെ കേരളം അഞ്ചാം സ്ഥാനത്തുമാണ് (http://www.rediff.com)

2. ഇന്ത്യയിലെ human development index (http://en.wikipedia.org) ലിസ്റ്റ് നോക്കുമ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ .921 .എന്ന് പറഞ്ഞാല്‍ ഏകദേശം വികസിത രാജ്യങ്ങളുടെതിനു തുല്യം. പിന്നെ ഒന്നാം സ്ഥാനവും അതേസമയം ഗുജറാത്തിന്റെ സ്‌കോര്‍ .527 അതായതു പതിനാലാം സ്ഥാനത്. (http://indiatext.net)

3. GDP യില്‍ മോഡി സാറിന്റെ ഗുജറാത്ത് അഞ്ചാം സ്ഥാനത്. (http://indiatext.net) വികസനം എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഉത്തര്‍ പ്രദേശ് മൂന്നാം സ്ഥാനത്, ഇക്കണക്കിനു മായാവതി മോഡി സാറിനെക്കാളും വലിയ വികസന വാദി ആയിരിക്കണം

4. സാക്ഷരത – മോഡി സാറിന്റെ ഗുജറാത്ത് പതിനെട്ടാം സ്ഥാനം (http://www.census2011.co.in) കേരളത്തിന് ഒന്നാം സ്ഥാനവും.

5. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം – ഗുജറാത്ത് പത്താം സ്ഥാനം. കേരളം അവിടെ രണ്ടാമത് (http://business.rediff.com)

6. Road denstiy – ഗുജറാത്ത് പതിനൊന്നാം സ്ഥാനം .ഇവിടെയും ഒന്നാമത് കേരളം . ഇതില്‍ ഗുജറാത്തിന്റെ സ്ഥാനം ഇന്ത്യയുടെ ശരാശരിയേക്കാള്‍ താഴെ (http://www.infrawindow.com)

7.വ്യവസായ ശാലകളുടെ എണ്ണം – സ്ഥാനം അറിയില്ല, പക്ഷെ ആദ്യത്തെ നാലില്‍ ഇല്ല (http://www.jagranjosh.com)

8. ശിശുമരണ നിരക്ക് – സ്ഥാനം അറിയില്ല , പക്ഷെ കേരളത്തില്‍ അത് 1000 ജനനത്തിനു 14 മരണം എന്നുള്ളിടത്ത് ഗുജറാത്തില്‍ 62 (http://infochangeindia.org)

9. ശരാശരി ആയുര്‍ ദൈര്‍ഘ്യം:  സ്ഥാനം അറിയില്ല , പക്ഷെ കേരളത്തില്‍ അത് പുരുഷന് 71.67 ഉം സ്ത്രീക്ക് 75 ഉം വയസ്സ് ഉള്ളപ്പോള്‍ ഗുജറാത്തില്‍ പുരുഷന് 63.12 ഉം 64.10 ഉം (http://infochangeindia.org)

Related Articles