Current Date

Search
Close this search box.
Search
Close this search box.

എല്ലാരും മുട്ടിപ്പായിരുന്ന് തന്നെ പ്രാര്‍ഥിച്ചേക്കുവിന്‍ .. ചാനലുകളെയെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെ കാക്കട്ടെ..

അല്ലെങ്കിലും ചിരിക്കാന്‍ എന്തെങ്കിലും കാരണം കാത്തിരിക്കുകയാണ് മലയാളികള്‍ .. അത്‌കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് നമുക്കൊരു ആഘോഷമാകുന്നത്…
എന്നാലും ഇങ്ങനെയുമുണ്ടോ ഒരു ആഘോഷം എന്ന് തോന്നിപ്പോകും സന്തോഷിനെ ചാനലുകള്‍ ദയാവധം ചെയ്യുന്നത് കാണുമ്പോള്‍ ..
(അല്ല സന്തോഷിനും എല്ലാം ഒരു ആഘോഷമാണ്..)
വിളിച്ചുവരുത്തി പണ്ഡിറ്റിനെ ലെവലാക്കുന്നതില്‍ മുന്നില്‍ ഏഷ്യാനെറ്റ് തന്നെയാണ്.. കോമഡിസ്റ്റാര്‍ പ്രോഗ്രാമിലേക്ക് വിളിച്ചുവരുത്തി അഭിനയവും സംസ്‌കാരവുമെല്ലാം പണ്ഡിറ്റിന് ട്യൂഷനെടുത്ത് കൊടുക്കുന്ന ജഗദീഷിനെ പറ്റിയാണ് ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ ..
ഇങ്ങനെ ആധികാരികമായി സംസാരിക്കാന്‍ മാത്രം അനൂപ് ചന്ദ്രന് എന്താണ് ഉള്ളത് എന്നും അവര്‍ ചോദിക്കുന്നു..

റെപ്യൂറ്റേഷനെല്ലാം വേണ്ടെന്ന് വെച്ച് ചാനലുകള്‍ റേറ്റിംഗ് കൂട്ടാനുള്ള തത്രപ്പാടില്‍ പാഞ്ഞ് നടക്കുമ്പോള്‍ അവരോട് വേദാന്തം ഓതിയിട്ടെന്ത്…..

ഇപ്പോഴിതാ സൂര്യാടിവിയും സന്തോഷിനെ വെച്ച് ആളാകാനുള്ള പരിപാടിയിലാണ്..
പ്രോഗ്രാമിന്റെ പേര് കോട്ട് ഈശ്വരന്‍ …
സന്തോഷിനോടുള്ള അവതാരകന്റെ ചില ചോദ്യങ്ങള്‍ കേട്ടോളൂ..
 
 
1 കേരളത്തില്‍ ഈയിടെ ഏറ്റവുമധികം ആളെ കൊന്ന വര്‍മ്മ ഏത്…

A) ജഗന്നാഥ വര്‍മ്മ        B ) സംയുക്ത വര്‍മ്മ     C) ഷവര്‍മ്മ….
 
2) താങ്കള്‍ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ വിഷമിച്ച സന്ദര്‍ഭമേത്..?

A) കടുത്ത വിമര്‍ശനം കേട്ടപ്പോള്‍ B) മറ്റ് സംവിധായകര്‍ നായകന്‍ ആക്കാതിരുന്നപ്പോള്‍  C) സമകാലീന സംഭവങ്ങള്‍

3) മായാവിയുടെ കൂട്ടുകാരായ രാജുവും രാധയും തമ്മിലുള്ള ബന്ധം ഇവയില്‍ ഏതാണ്..?

A) കാമുകികാമുകന്‍മാര്‍ B) രാജുവിന്റെ കുഞ്ഞമ്മയുടെ മകളാണ് രാധ  C) ദേ ആര്‍ ഫ്രണ്ട്‌സ് ഡാ
 

************************************************************************

ഉമ്മയുടെ സ്‌നേഹത്തെ പറ്റി എത്ര പറഞ്ഞാലാണ് മതി വരിക. അബ്ബാസിന്റെ (Abbas Kubbusine Prnayikkendi Vannavan) ഉമ്മയെപറ്റിയുള്ള ഓര്‍മകളെ വീണ്ടെടുക്കുന്ന എഫ് ബി സ്റ്റാറ്റസ് ശരിക്കും അകങ്ങളിലേക്ക് ഒരു നോവായി അരിച്ചിറങ്ങുന്നു. വായനക്കാരന്റെ ഉള്ളില്‍ കയറി പാര്‍പ്പുറപ്പിക്കാനുള്ള ഭാഷാവിരുതും കഴിവുമുണ്ട് അബ്ബാസിന്..

ഇനി സ്റ്റാറ്റസിലേക്ക്…..

അലാറം അടിക്കുന്നത് കേട്ട് ഉണരുന്നതും ഉമ്മ വിളിച്ചു ഉണര്‍ത്തുന്നതും തമ്മിലുള്ള വ്യത്യാസം  
ഉണര്‍ന്നു കഴിഞ്ഞാല്‍ അലാറം നമുക്ക് ഓഫ് ചെയ്യാം.. പിന്നെ അത് മിണ്ടില്ല…..
.. പക്ഷെ ഉമ്മ നമ്മെ വിളിച്ചുണര്‍ത്തിയിട്ട് നമ്മള്‍
ഉണര്‍ന്നു കഴിഞ്ഞാലും ഉമ്മ മിണ്ടികൊണ്ടേ ഇരിക്കും..

രാത്രി നേരത്തെ കിടക്കാന്‍ പറഞ്ഞാല്‍ അവന്‍ കേള്‍ക്കില്ല. ടിവിയും കണ്ടിരിക്കും..
പോയി പല്ല് തേച്ചു വാടാ ..
ഒരൊറ്റ ദിവസം സുബഹി സമയത്തിന് നിസ്‌കരിക്കൂലാ..
സ്‌കൂളില്‍ പോവാനുള്ളതല്ലേ നിനക്ക് ….

രാത്രി ഉറങ്ങാന്‍ കിടക്കുന്നവരെ കാലത്ത് വിളിച്ചുണര്‍ത്താന്‍
ഒരാളുണ്ടായിരിക്കുക എന്നത് മനോഹരമായ കാര്യമാണ്.. ആ ആള്‍ നമ്മുടെ അമ്മയായിരിക്കുക എന്നത് അതിമനോഹരവും..

പത്താം വയസ്സില്‍ എന്നെ എന്റെ ഇഷ്ട്ടതിനു ഉറങ്ങാനും ഉണരാനുമായി വിട്ടിട്ടു എന്നെന്നേക്കുമായി ഉറങ്ങിപോയ എന്റെ ഉമ്മാന്റെ ഓര്‍മയില്‍ .. ഞാനും ഉറങ്ങാന്‍ ശ്രമിക്കട്ടെ !

************************************************************************
ജയന്‍ രാജന്‍ മുഖ്യധാരയില്‍ നമ്മള്‍ കാണാത്ത എഴുത്തുകാരനാണ്…
എന്നാല്‍ പ്രതിഭകൊണ്ട് സര്‍വരേയും പിറകിലാക്കാന്‍ മാത്രം കഴിവുള്ള എഴുത്തുകാരന്‍ .. അഛനെ കുറിച്ച് അദ്ദേഹം എഴുതിയതാണ് താഴെ..
 
‘അമ്പലമുറ്റത്തെ അരയാല്‍ പോലെയായിരുന്നു എന്റെ അഛന്‍ ..
എല്ലാ ദിവസവും നമ്മളതിന്റെ താഴെയിരുന്ന് സൊറ പറയും .. തണലില്‍ കളിക്കും.. അതില്‍ വന്നിരിക്കുന്ന കിളികളുടെ ശബ്ദമാസ്വദിക്കും..
ചാറ്റല്‍ മഴയത്ത് ചുവട്ടിലേക്ക് കയറി നില്‍ക്കും,..
പക്ഷേ ഒരിക്കല്‍ പോലും ആലിനെക്കുറിച്ച് ആലോചിക്കില്ല.. ശ്വാസോഛോസമെന്നോണം അത് അവിടെ എപ്പോഴുമുണ്ട്.. ആ മരം എന്നെങ്കിലും വീഴുമെന്ന് ഒരിക്കലും ചിന്തിക്കില്ല .., വിശ്വസിക്കില്ല…
അത് കൊണ്ട് തന്നെ അതിന്റെ കട പുഴകുമ്പോഴുണ്ടാവുന്ന ശൂന്യത നേരിടാന്‍ നമ്മളൊട്ടും തയ്യാറായിട്ടും ഉണ്ടാവില്ല..’
 
********************************************************************************

ഉജ്വലമായ കവിതകളുടെ ബ്ലോഗാണ് കുഴൂര്‍ വില്‍സന്റെ ഒരു മരത്തിന്റെ ആത്മാവ്….
(http://vishakham.blogspot.in/) കാലത്തിനോടൊരു കുത്ത് വാക്ക് എന്ന കവിത അത്യൂജ്വലം..
 
കാലത്തിനോടൊരു കുത്ത് വാക്ക്

ഒരു രാത്രിയില്‍
എനിക്ക് തണുക്കുമെന്നോര്‍ത്ത്
നീയൊരു പുതപ്പ് തന്നു..
നിനക്ക് തണുത്തപ്പോള്‍
നിന്റെ അമ്മ തന്നതായിരുന്നു അത്..
ഈ പ്രഭാതത്തില്‍
മകള്‍ അത് പുതച്ചുറങ്ങുന്നു..
നമ്മുടെ തണുപ്പ്
ഏത് വെയിലു കൊണ്ടുപോയി…

Related Articles