Current Date

Search
Close this search box.
Search
Close this search box.

എത്ര ശതമാനം സാക്ഷരരാണ് നമ്മള്‍ ?

മനുഷ്യനാവുക എന്നത് ഏറെ ശ്രമകരമായ പണിയാണ്..
മൃഗമാകാതിരിക്കാനെങ്കിലും കഴിയണം..
മനുഷ്യനുണ്ടാകേണ്ട സ്വഭാവികഗുണങ്ങളില്‍ നിന്നേറെ അകലുമ്പോഴാണ് നമ്മള്‍ ചിലര്‍ക്ക് മൃഗം സാജു എന്നൊക്കെ നാമം ചെയ്യുന്നത്..

പുസ്തകങ്ങളെക്കാള്‍ എത്രയോ മഹത്തമുണ്ട് മനുഷ്യന് എന്ന് പറയുന്നുണ്ട്
സച്ചിദാനന്ദന്‍ …
‘ഈ ഗ്രന്ഥങ്ങളെല്ലാം പച്ചപ്പുമുഴുവന്‍ വറ്റിപ്പോയ ഇലകളില്‍
അലിവില്ലാത്ത ഇരുമ്പ് കൊണ്ടെഴുതപ്പെട്ട ജഡവസ്തുക്കളാണ്..
മനുഷ്യന്റെ ജീവനുള്ള കൈകളും ആ കൈകള്‍ക്കു പിന്നില്‍ തുടിക്കുന്ന
ഹൃദയവും ചിന്തിക്കുന്ന തലയുമില്ലെങ്കില്‍ ഇവയ്ക്കു നിലനില്‍പ്പുണ്ടാവുകയില്ല..
എന്നെപ്പോലെ ചിരിക്കാനോ കരയാനോ ഒന്ന് നെടുവീര്‍പ്പിടാന്‍ പോലുമോ ഇവയ്ക്കാവില്ല…
അതുകൊണ്ടാണ് ഏറ്റവും എളിയ മനുഷ്യന്‍ പോലും ഏറ്റവും മഹത്തായ പുസ്തകത്തേക്കാളും എന്നും വിലപ്പെട്ടവനായിരിക്കുന്നത്…’

ഇത്രയും പറഞ്ഞുവെച്ചത് കുറച്ച് ദിവസങ്ങളിലായുള്ള ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ കണ്ടപ്പോഴാണ്..
പെണ്‍കുട്ടികളുടെ വിവാഹപ്രായവും പറഞ്ഞുള്ള രൂക്ഷമായ യുദ്ധങ്ങള്‍ തന്നെ കണ്ടു…
പരസ്പരം ഇങ്ങനെ പോരടിച്ചിട്ട് ആര്‍ക്ക് എന്ത് നേട്ടം കിട്ടി എന്നുമാത്രം മനസ്സിലായില്ല….
പലരും വികാരം കൊള്ളുകയായിരുന്നു…
വികാരം മുയല്‍ പോലെ വേഗത്തിലും വിവേകം ആമയെപ്പോലെ പതുക്കെയുമാണ് അധികപേര്‍ക്കും…

ഓണ്‍ലൈന്‍ സംവാദങ്ങളിലും നമ്മള്‍ കാണിക്കേണ്ട സര്‍ഗാത്മകതയെപ്പറ്റി
ഡോ. കെ യാസീന്‍ അശ്‌റഫ് എഴുതുന്നുണ്ട്..

‘സോഷ്യല്‍ മീഡിയയിലെ പങ്കാളികള്‍ പാലിക്കേണ്ട മര്യാദകള്‍
അവയുടെ ഉള്ളടക്കത്തിന്റെ ഫലപ്രാപ്തിക്കും സ്വീകാര്യതക്ക്ും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്..
അന്യരോടുള്ള ബഹുമാനമാണ് മര്യാദകളില്‍ ഒന്നാമത്തേത്….വിമര്‍ശം രൂക്ഷമാകാം..
പക്ഷെ അത് വിഷയത്തിലൊതുങ്ങിയതായിരിക്കണം…വ്യക്തിപരമായിക്കൂടാ അതൊരിക്കലും . വസ്തുനിഷ്ഠതയും വിശ്വാസ്യതയും ചോരാതെ ശ്രദ്ധിക്കുക എന്നതാണ് മറ്റൊന്ന്… മറഞ്ഞിരിക്കുന്ന മുഖമില്ലാ വ്യക്തിത്വങ്ങളെക്കാള്‍ വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടാവുക ശരിയായ പേരില്‍ തന്നെ ഇടപെടുന്നവര്‍ക്കാണ്….നമ്മിലൂടെ പുറത്തേക്ക് പോകുന്ന എന്തിലും നമ്മുടെ കൈയൊപ്പുണ്ട്….’

നമ്മള്‍ സാക്ഷരരാണ് എന്ന് പറയുമ്പോള്‍ നമുക്കൊക്കെ എഴുത്തും വായനയും അറിയാം എന്ന് മാത്രമല്ല അര്‍ഥമാക്കുന്നത്….
അക്ഷരങ്ങളെ എത്രമാത്രം ഗുണപരമായി ഉപയോഗിക്കുന്നു എന്ന് കൂടിയാണ്…
ഓണ്‍ലൈന്‍ ലോകത്തെ അക്ഷരങ്ങള്‍ കൊണ്ടുള്ള തെരുവ് യുദ്ധം കാണുമ്പോള്‍ നമ്മള്‍ നൂറ് ശതമാനം സാക്ഷരരാണോ എന്ന സന്ദേഹം തീര്‍ച്ചയായും ഉല്‍ഭവിക്കുന്നുണ്ട്..’

************************************************

പ്രീത ജിപി യുടെ സ്ത്രീജിവിതം ഒരു വിയോജനക്കുറിപ്പ് എന്ന കവിത സുന്ദരം…

സ്ത്രീ ജീവിതം ഒരു വിയോജനക്കുറിപ്പ്

ഒരു കവിതയില്‍നിന്ന്
ഒരു ചിത്രത്തില്‍ നിന്ന്
വായിച്ചെടുക്കാവുന്നതല്ല
ഒരു സ്ത്രീ ജീവിതം.

ഉടയാന്‍  മനസ്സില്ലാത്തതിനാല്‍
ഉരുകാന്‍   കനലില്ലാത്തതിനാല്‍
വാര്‍ന്നു പോകാന്‍
തുളയില്ലാത്തതിനാല്‍
കെട്ടിക്കിടന്നും
കനച്ചും അതങ്ങനെ
സമ്പൂര്‍ണ്ണം!

വിയോജനക്കുറിപ്പുകള്‍ ഇല്ലാതെ
നിര്‍വ്വചിക്കാനാവുമോ
നിങ്ങള്‍ക്ക്
കാലാന്തര പ്രസക്തിയുള്ള
ഒരു സ്ത്രീ ജീവിതം!

*******************************

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പും ശേഷവുമുള്ള വ്യത്യാസം എഴുതുന്നു
മനോജ് കുമാര്‍ …

സ്വാതന്ത്ര്യം ലഭിക്കും മുമ്പ്

കച്ചവടത്തിനു വന്നവര്‍ നാടു ഭരിച്ചു..

സ്വാതന്ത്ര്യം ലഭിച്ച ശേഷം

നാടുഭരിച്ചവര്‍ കച്ചവടം നടത്തി

Related Articles