Current Date

Search
Close this search box.
Search
Close this search box.

എത്രയെത്ര പുസ്തകങ്ങളാണ്.. കഥയായി.. കയര്‍ക്കലായി..

വായിക്കാത്ത…
ഇന്നേവരെ കണ്ണില്‍ പെടാത്ത എത്രായിരം പുസ്തകങ്ങളുണ്ടാവും..
നമ്മളറിയാതെ പോയ..,
പ്രപഞ്ചത്തേക്കാളും പോന്ന അറിവുകളുടെ വലിയ അറകള്‍ …

വായിക്കാത്ത പുസ്തകങ്ങളാണ് ജീവിതത്തിലെ ഏറ്റവും സങ്കടമെന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു…

വായിക്കും വരെ ആ പുസ്തകം നമുക്ക് വെറും സ്‌റ്റേഷനറി ഒബ്ജക്റ്റ് മാത്രമാണെന്ന് പറയുന്നുണ്ട് ബാലചന്ദ്രന്‍ വടക്കേടത്ത്..
വായിക്കുന്ന അവസരത്ത്ില്‍ ആ കൃതി മെല്ലെമെല്ലെ ചലിക്കാന്‍ തുടങ്ങും..
നമ്മെ ഇന്നേവരെ കാണാത്ത ആശയങ്ങളുടെ ഭൂഖണ്ഡങ്ങള്‍ കാട്ടിത്തരും ഓരോ പുസ്തകവും….

എത്രയെത്ര പുസ്തകങ്ങളാണ്…
കഥയായി..
കയര്‍ക്കലായി…
പൊട്ടിച്ചിരിയായി..
ഭീതിദമായ സ്മരണകളുടെ തുറിച്ചുനോട്ടമായി..
വരുംവരും എന്ന പ്രതീക്ഷയായി …
വേഗം പോരാ എന്ന ഉത്കണ്ഠയായി..
അശാന്തമായ അന്വഷണങ്ങളുടെ പിടിച്ചിലായി……..

പുസ്തകങ്ങളെ പറ്റി പറഞ്ഞ് തുടങ്ങുമ്പോള്‍ കെ ഇ എന്നിന് പറയാന്‍ ഒട്ടേറെയുണ്ട്…..

വായിക്കുമ്പോള്‍ ജീവിതം വലുതാകുമെന്നും അടച്ചിട്ട വാതിലുകളൊക്കെയും മുട്ടാതെ തുറക്കപ്പെടുമെന്നും പറയുന്നു അ്‌ദ്ദേഹം…
വായിക്കുമ്പോഴാണത്രെ മഹാവൃക്ഷങ്ങള്‍ക്കെന്ന പോലെ മലിനമായൊരു മണല്‍ തരിക്കും സംഘര്‍ഷഭരിതമായൊരു ജീവചരിത്രം ഉണ്ടെന്ന് മനസ്സിലാവുക….

വായിക്കുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന വിശാലാര്‍ഥത്തിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഉണ്ടോ എന്നറിയില്ല….
ഇല്ലെങ്കില്‍ അത്തരം ഗ്രൂപ്പുകളാണ് വേണ്ടത്….
പുസ്തകവിചാരം (malayalambookreview.blogspot.in)പോലെയുള്ള ബ്ലോഗുകള്‍ അത് കൊണ്ടാണ് നമ്മെ വളരെ സന്തോഷപ്പെടുത്തുന്നത്…

******************************************************

പുതിയ തലമുറയെ പറ്റി മുതിര്‍ന്നവര്‍ക്കെന്നും ആധിയാണ്..
ഈ ഫേസ് ബുക്ക് ജനറേഷന്‍ എങ്ങനെ നാളെ നാട് നയിക്കും എന്ന ആശങ്കയാണവരുടെ സംസാരങ്ങളില്‍ നിറയെ…
പഴയ തലമുറ നയിക്കുന്ന ഇന്നത്തെ നാടിന്റെ അവസ്ഥയെന്താണെന്ന് ചിന്തിക്കാന്‍ പക്ഷെ ആരും മെനക്കെടുന്നും ഇല്ല…
കരുണ, സ്‌നേഹം, ദയ,കാരുണ്യം തുടങ്ങിയ സല്‍സ്വഭാവങ്ങളൊക്കെയും നാട് നീങ്ങിയെന്ന് ഒറ്റവാക്കിലവര്‍ പറഞ്ഞുനിര്‍ത്തും…
ഇത്തരം പഴയകാല മദ്ഹ് പറച്ചിലുകാരില്‍ നിന്ന് വ്യത്യസ്തനാണ്
സിവിക് ചന്ദ്രന്‍ ….
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുട്ടികളൊരിക്കലും ഇരുപതാം നൂറ്റാണ്ടിന്റെ ആക്റ്റിവിസം പിന്തുടരേണ്ടതില്ലെന്ന് പറയുന്നു സിവിക്….

‘നമുക്ക് നമ്മുടെ രാഷ്ട്രീയം..
അവര്‍ക്ക് അവരുടേതും…..
നാം കിഴവന്‍മാര്‍ എന്തിന് അവരുടെ കളിക്കളത്തിന് പുറത്തിരുന്ന് വിസിലൂതണം…
പുറത്ത് പോകുന്ന പന്തെടുത്ത് കളിക്കളത്തിലേക്കെറിഞ്ഞു കൊടുക്കുക എന്നതിലപ്പുറം നമുക്കെന്ത് റോള്‍ ….’

***************************************************************

ഓണ്‍ലൈന്‍ ലോകത്ത് വലിയ പ്രചാരമുള്ള കവിതകളാണ് കെ ജി ശങ്കരപ്പിള്ളയുടേത്…
അദ്ദേഹത്തിന്റെ ഉള്ള് തൊട്ട കവിതയാണ് താഴെ….
(കവിതയുടെ തലക്കെട്ടില്ലാതെ ഇമേജ് ആയി ആരോ പോസ്റ്റിയതാണ്..)

ഒന്നും ഓര്‍മ്മയില്ലാഞ്ഞിട്ടല്ല..
വേണ്ടെന്ന് വെച്ചിട്ടുമല്ല..
സാധിക്കണ്ടേ..?
ഓഫീസ് വിട്ട് വീട്ടിലെത്തുമ്പോള്‍ രാത്രിയാവും..
പിന്നെയും കമ്പ്യൂട്ടറിന് മുന്നില്‍ തപസ്സ്..
കണക്കുകള്‍ മുഴുവനും അന്നന്ന്
യു എസ്സില്‍ എത്തേണ്ടതാണ്..
ഒടുവില്‍  ക്ഷീണിച്ച്
ഉറങ്ങുന്നതെപ്പോഴെന്നറിയില്ല..

അപ്പോള്‍ ഓര്‍ക്കാന്‍ എവിടെയാ സമയം..
പ്രേമത്തെ പറ്റി..
വിപ്ലവത്തെ പറ്റി..
നിന്നെപ്പറ്റി.. എന്നെപ്പറ്റി….

Related Articles