Current Date

Search
Close this search box.
Search
Close this search box.

എങ്ങനെയാണ് യു.കെ സര്‍ക്കാരിന്റെ ‘തീവ്രവാദ’ തന്ത്രം മുസ്‌ലിംകളെ ലക്ഷ്യമിടുന്നത്

FDH.jpg

ബ്രിട്ടനിലെ ന്യൂഹാമിലെ സെന്റ് സ്റ്റീഫേഴ്‌സണ്‍ പ്രൈമറി സ്‌കൂളില്‍ ഹിജാബ് നിരോധിക്കുന്നു. പിന്നീട് ബര്‍മിംഗ്ഹാമിലെ അല്‍-ഹിജ്‌റ സ്‌കൂളിലെ ആണ്‍-പെണ്‍ വേര്‍തിരിക്കലിനെ നിരോധിക്കലും തൊട്ടുപിന്നാലെ രാജ്യത്ത് ആദ്യമായി എക്‌സ്ട്രീമിസം കമ്മിഷണര്‍ എന്ന പേരില്‍ സാറ ഖാനെ നിയമിക്കലും. ബ്രിട്ടന്റെ ‘പ്രഭലമായ ഉദാരവല്‍ക്കരണ’ നയത്തിന്റെ ഭാഗമായാണിതെല്ലാം എന്നാണ് സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിനെല്ലാം നേതൃത്വം നല്‍കിയത് അമാന്‍ഡ സ്പീല്‍മാന്‍ എന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയും.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 2017ലെ മാനിഫെസ്റ്റോ വായിച്ചാല്‍ ഈ മൂന്നു സംഭവങ്ങളും എങ്ങനെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നു നമുക്ക് കാണാം. ഇവയെല്ലാം സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കലായിരുന്നു. മാനിഫെസ്റ്റോയില്‍ ചൂണ്ടിക്കാണിക്കുന്ന രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണി മറികടക്കുക എന്നതാണ് പ്രധാനമന്ത്രി തെരേസ മേയുടെ മുഖ്യലക്ഷ്യം. തീവ്രവാദം, പ്രത്യേകിച്ചും ഇസ്ലാമിക തീവ്രവാദം ബ്രിട്ടനിലെ ജനതയെ പ്രത്യേകിച്ചും സ്ത്രീകളെ അപമാനിക്കുന്നുണ്ടെന്നാണ് ഇവയെല്ലാം ഉയര്‍ത്തിക്കാണിക്കുന്നത്. അവര്‍ക്ക് സ്വാതന്ത്ര്യം ആസ്വദിക്കാന്‍ കഴിയുന്നില്ല, നമ്മുടെ സമൂഹത്തിന്റെ ഒത്തുകൂടലിനെ അവ എതിര്‍ക്കുന്നു, ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു ഇവയെല്ലാമാണ് ഇസ്ലാമിക തീവ്രവാദമെന്ന പേരിലുള്ള ആരോപണങ്ങള്‍.

തീവ്രവാദികളെ തിരിച്ചറിയുന്നതിലും അവരുടെ സന്ദേശങ്ങളെ എതിര്‍ക്കുന്നതിലും ബ്രിട്ടീഷ് മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുമേഖലയെയും പൊതുസമൂഹത്തിന്റെയും പിന്തുണ തേടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിനും മുസ്ലിംകള്‍ക്കുമിടയില്‍ വളരെ കഠിനമായ ഒരു ബന്ധമുണ്ടാക്കാനാണ് തെരേസ മേ ശ്രമിച്ചത്. രാജ്യത്ത് ബ്രിട്ടീഷ് മൂല്യങ്ങളെന്ന് വിളിക്കപ്പെടുന്നവയെ ആര് എതിര്‍ക്കുന്നുവോ അവരെ ‘തീവ്രവാദി’യെന്ന് മുദ്ര കുത്തപ്പെടും.

കഴിഞ്ഞ ചെറിയ കാലയളവില്‍ തന്നെ ഇത്തരം ‘തീവ്രവാദി’ പട്ടം നല്‍കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായത്. അമാന്‍ഡ സ്പീല്‍മാന്‍ ഇതിനോടകം തന്നെ മാധ്യമശ്രദ്ധ നേടിയത് ഇത്തരം തീവ്രവാദ വിരുദ്ധ പ്രകടനങ്ങളിലൂടെയാണ്. ബ്രിട്ടനിലെ മുസ്ലിം സമുദായങ്ങള്‍ക്ക് ഭരണകൂടത്തിന്റെ തീവ്രവാദ വിരുദ്ധ നയത്തെക്കുറിച്ച് ലഭിക്കുമ്പോള്‍ രാജ്യത്ത് ഇവ ഇത്ര ജനകീയമായിരുന്നില്ല.

അവര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ടു ചെയ്യാറുമില്ല. സര്‍ക്കാരിന്റെ പുതിയ നയം രാജ്യത്ത് അനാവശ്യമായ വിഭാഗീയതയാണ് സൃഷ്ടിക്കുന്നത്. ഈ തീവ്രവാദത്തിന്റെ നിര്‍വചനമെന്താണെന്ന് ആരും വ്യക്തമാക്കിയിട്ടുമില്ല. ഇതിനായി പലരും പല നിര്‍വചനവുമാണ് നല്‍കുന്നത്. ഇക്കാര്യത്തില്‍ വ്യക്തതയിലെത്തുന്നതില്‍ എല്ലാവരും പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടു തന്നെയാണ് തീവ്രവാദത്തെ എതിര്‍ക്കുന്ന ബില്‍ തെരേസ മേയ്ക്ക് ഇതുവരെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതും.

 

Related Articles