Current Date

Search
Close this search box.
Search
Close this search box.

ഉമ്മന്‍ചാണ്ടി പോകൂ എന്നാല്‍ ചെന്നിത്തല വായോ എന്നാണോ..

എല്ലാം സോളാര്‍ തട്ടിപ്പ് മയമാണ്…. രാവിലെ കുടിക്കുന്ന ചായക്ക് ഒപ്പം കടിക്കാന്‍ പത്രത്തിലും ചാനലിലും ഫേസ്ബുക്കിലും സോളാര്‍ തട്ടിപ്പുണ്ട്..,
ബിജു രാധാകൃഷ്ണനുണ്ട്..
സരിത എസ് നായരുണ്ട്….
ഉമ്മന്‍ ചാണ്ടിയുണ്ട്..
പേഴ്‌സനല്‍ സ്റ്റാഫ് ശിരോമണികളുണ്ട്..
അച്ചുതാനന്ദനും പ്രതിപക്ഷവുമുണ്ട്..
കല്ലേറും ലാത്തിയടിയും ഉണ്ട്….

എന്തിന് കോമഡിക്കും സ്റ്റണ്ടിനുമൊക്കെ ദിലീപ് സുരേഷ് ഗോപി പടം കാണുന്നു.. രാഷ്ട്രീയം ലൈവായി കണ്ടാല്‍ പോരേ…..

വിവാദങ്ങളുടെ ഈ പെരുമഴക്കാലത്ത് ഭരിക്കാന്‍ മാത്രം യുഡിഎഫിന് ഇന്നേവരെ പറ്റിയിട്ടില്ല.. നോക്കണേ കലികാലം….
കുടുംബപ്രശ്‌നങ്ങള്‍ തീര്‍ക്കാനേ മന്ത്രിമാര്‍ക്ക് ടൈം തികയുന്നുള്ളൂ….
ദൈവമേ ഇതിന് മാത്രം കുടുംബങ്ങളിതെവിടെ കിടക്കുന്നു….

വേണുവാണെന്ന് തോന്നുന്നു ഒരു കാര്‍ട്ടുണ്‍ വരഞ്ഞത്….
സുകുമാരന്‍ നായര്‍ക്കങ്ങനെ സരിത എസ് നായരെന്ന താക്കോല്‍സ്ഥാനത്ത് ഇരുത്താന്‍ പറ്റി ഒരാളെ കിട്ടിയെന്ന്….
ഹരിത കേരളത്തില്‍ നിന്ന് സരിത കേരളത്തിലേക്കുള്ള മാറ്റത്തെ ബാവ താനൂരും ആധിയോടെ കാണുന്നു…..

ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് പോസ്റ്റുകളാല്‍ ബഹളമയമാണ് സോഷ്യല്‍ മീഡിയകള്‍……..
ചിലര്‍ക്കെങ്കിലും ആ മുദ്രാവാക്യത്തിനൊരു മറുവായനയുണ്ട്..
ചെന്നിത്തല വരൂ എന്നാണത്…..

***********************************************************

സോഷ്യല്‍ മീഡിയകളില്‍ വല്ലാതെ പ്രചാരം കിട്ടുന്ന കവിയാണ് പവിത്രന്‍ തീക്കുനി..
തീക്ഷ്ണമായ അനുഭവങ്ങള്‍ കൊണ്ട് കവിത കെട്ടുന്നു പവിത്രന്‍….
പവിത്രന്റെ ഓരോ കവിതക്കും ആശയങ്ങളുടെ ഒരു വലിയ പ്രപഞ്ചം പറയാനുണ്ട്….

അക്കാദമികളും ഫെല്ലോഷിപ്പുകളും അവാര്‍ഡ് മാമാങ്കങ്ങളും തുഞ്ചന്‍ പറമ്പുകളും കൊണ്ട് സമ്പന്നമായ മലയാള സാഹിത്യത്തില്‍ കവിത കൊണ്ട് സ്വന്തം പേര് കുറിച്ച ഒരാള്‍ പട്ടിണിയുടെ ആഴങ്ങള്‍ കണ്ട് ജീവിതത്തിന്റെ ആഴക്കടലില്‍ നിന്ന് മീന്‍ പെറുക്കി വില്‍ക്കുന്നു,.. അതിനാല്‍ തന്നെ കടല്‍മറ്റൊരു കവിയേയും പോലെ കാല്‍പ്പനികതയുടെ തിരത്തള്ളലല്ല പവിത്രന്.. അന്നം തന്ന് ജീവിതം കാക്കുന്ന മീനുകളുടെ കലവറ തന്നെയാണെന്ന് പറയുന്നു എകെ ശ്രീജിത്…..

1999 ലെ തിരുവോണദിവസം തൃശൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് ഭാര്യയേയും രണ്ട് കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യാന്‍ പുറപ്പെട്ട പവിത്രന്റെ ജീവിത കഥക്ക് കണ്ണീരിന്റെ വേഷപ്പകര്‍ച്ചകളുണ്ട്…..

പവിത്രന്‍ തീക്കുനിയുടെ തീ വഹിച്ച കവിതകള്‍ അത്‌കൊണ്ടാണ് ഇത്രയധികം ഷെയറും ലൈക്കുകളുമായി മുന്നേറുന്നത്…..
ചില പവിത്രന്‍ കവിതകളാണ് താഴെ,….

ഉത്തരാധുനികം..

ഗാന്ധിജി ഒരു തപാല്‍ സ്റ്റാമ്പാകുന്നു..
എകെജി ഒരു ബസ്സ് സ്‌റ്റോപ്പ്..
ഇം എം എസ് ഒരു ഭവന പദ്ധതി..
പ്രിയദര്‍ശിനി ഒരു പൊളിഞ്ഞുവീഴാറായ വായനശാല..
ഉത്തരങ്ങളെല്ലാം ശരി തന്നെ..

കുട്ടികളുടെ ഉത്തരക്കടലാസില്‍
മാര്‍ക്കിട്ട്
ബീവറേജിന്റെ നീണ്ട ക്യൂവില്‍
കയറി നിന്നു അധ്യാപകന്‍…

വികസനം

വീടുയരും മുമ്പേ മതിലുയരുന്നു..
വീട്ടുകാരനെ കാണും മുമ്പേ കാവല്‍ പട്ടി കുരച്ച് ചാടുന്നു
പെണ്ണ് ചോദിക്കും മുമ്പേ
ഭൂമിയുടെ വിസ്തീര്‍ണ്ണം തിരക്കുന്നു..
മാസ ശമ്പളത്തില്‍ അക്കങ്ങളെത്രയെന്ന് തിരക്കുന്നു..

നാമിങ്ങനെ വികസിച്ചാല്‍ നാളെ
നാടെന്താവും…

മതില്‍

നിന്റെ വീടിന് ഞാന്‍ കല്ലെറിഞ്ഞിട്ടില്ല..
നിന്റെ തൊടിയിലോ മുറ്റത്തോ വന്നെന്‍രെ കുട്ടികള്‍ ഒന്നും
നശിപ്പിച്ചിട്ടില്ല…
ചോദ്യം ചെയ്തിട്ടില്ല നിന്‍രെ വിശ്വാസത്തെ,..
തിരക്കിയിട്ടില്ല നിന്റെ കൊടിയുടെ നിറം..

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെ തന്നെ വാരി തിന്നപ്പോഴും
ചോദി്ച്ചിട്ടില്ല നിന്നോട് കടം…

എന്നിട്ടും എന്‍രെ പ്രിയപ്പെട്ട അയല്‍ക്കാരാ..
നമ്മുടെ വീടുകള്‍ക്കിടയില്‍ പരസ്പരം കാണാനാകാത്ത വിധം
എന്തിനാണ്
ഇങ്ങനെയൊരെണ്ണം നീ കെട്ടിപ്പൊക്കിയത്..

കപ്പ

കാന്താരിയുടെയും മത്തിച്ചാറിന്റേയും കാലമല്ലിത്..
മട്ടനേയും ചിക്കനേയും കെട്ടിപ്പിടിച്ചേക്കണം..
എല്ലായിടത്തും ഇക്കാലത്ത് കയറിച്ചെല്ലാന്‍ കഴിയില്ല….
വീടുകളിലിപ്പോള്‍ രാമേട്ടനും മമ്മദ്ക്കയും ഒന്നുമില്ല…
പ്രമേഹവും അള്‍സറും കൊളസ്‌ട്രോളുമൊക്കെയാണ്
കാര്യങ്ങള്‍ നോക്കി നടത്തുന്നത്….

Related Articles