Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമെന്ന് ഫലസ്തീന്‍

ഗസ്സ: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തെയും അവഹേളിച്ചു കൊണ്ടുള്ള ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഹുസൈന്‍ ശൈഖുല്‍ ഇസ്‌ലാമിന്റെ പ്രസ്താവന നിരുത്തരവാദപരവും, അംഗീകരിക്കാനാവാത്തതും ആണെന്ന് ഫലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് നബീല്‍ അബൂറദീന പ്രതികരിച്ചു. ഫലസ്തീനിന്റെ ആഭ്യന്തര കാര്യങ്ങളില്‍  ഇടപെടരുതെന്ന് ഇറാനോട് ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ അബൂറദീന ആവശ്യപ്പെട്ടു.  ആഭ്യന്തരയുദ്ധത്തിന് വളംവെക്കുന്നതും, ഫലസ്തീന്‍ ജനതയെയും അവരുടെ പോരാട്ടത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ഈ പ്രസ്താവന ഇസ്രായേലിനെയാണ് സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലും അമേരിക്കയും ചൊല്ലികൊടുക്കുന്നതിനനുസരിച്ച് ഫലസ്തീന്‍ ഭരണകൂടവും അതിന്റെ പ്രസിഡന്റും ഗസ്സ നിവാസികള്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു ഇറാന്‍ വിദേശകാര്യ സഹമന്ത്രി ആരോപിച്ചത്.

Related Articles