Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ പിന്തുണക്ക് നന്ദിയറിയിച്ച് ഹമാസ് നേതാവ്

ഗസ്സ: ഫലസ്തീനികളുടെ പ്രതിരോധത്തിന് ഇറാന്‍ നല്‍കുന്ന പരിശീലനത്തിനും സാമ്പത്തിക പിന്തുണക്കും ഹമാസ് നേതാവ് മൂസാ അബൂമര്‍സൂഖ് പ്രശംസ രേഖപ്പെടുത്തി. ആഭ്യന്തര അനുരജ്ഞനത്തെ കുറിച്ച ചര്‍ച്ചകള്‍ നടത്തുന്നതിന് ഫതഹ് നേതാക്കളുമായി അടുത്ത് തന്നെ കൂടിക്കാഴ്ച്ചയുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ‘അല്‍അഖ്‌സ’ ചാനലിലെ അഭിമുഖത്തിലാണ് അബൂമര്‍സൂഖ് ഇക്കാര്യം പറഞ്ഞത്. ഫലസ്തീന്‍ പ്രതിരോധത്തിന് പരിശീലനമായും സാമ്പത്തിക സഹായമായും ഇറാന്‍ നല്‍കുന്ന പിന്തുണയുടെ മേല്‍ക്കൂരക്ക് പകരം വെക്കാനൊന്നുമില്ലെന്നും മിക്ക രാഷ്ട്രങ്ങള്‍ക്കും സാധിക്കാത്തതാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധത്തെ സഹായിച്ചും പിന്തുണച്ചും കൊണ്ടുള്ള ഇറാന്‍ നിലപാട് വ്യക്തവും സുപരിചിതവുമാണ്. അതിന്റെ പേരില്‍ ഇറാന്‍ നന്ദിയും ആദരവും അംഗീകാരവും അര്‍ഹിക്കുന്നു. ഞങ്ങളുടെ പ്രശ്‌നത്തെയും പ്രതിരോധത്തെയും പിന്തുണക്കുന്നവരോടുള്ള ഞങ്ങളുടെ നിലപാടിതാണ്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നേരത്തെ വളരെ ശക്തമായ ബന്ധമായിരുന്നു ഇറാനും ഹമാസിനും ഇടയിലുണ്ടായിരുന്നത്. പിന്നീട് 2011ല്‍ സിറിയന്‍ വിപ്ലവത്തിന് തുടക്കം കുറിച്ചപ്പോള്‍ അസദ് ഭരണകൂടത്തെ പിന്തുണക്കാന്‍ ഹമാസ് വിസമ്മതിച്ചത് ഇരുകക്ഷികള്‍ക്കുമിടയിലുള്ള ബന്ധത്തെ സാരമായി ബാധിക്കുകയായിരുന്നു.

Related Articles