Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്രയമായി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ റമദാന്‍ പ്രൊജക്ട് 2017. ഈ വര്‍ഷം പ്രൊജക്ടിന്റെ ഭാഗമായി അമ്പതിനായിരത്തിലേറെ ഇഫ്താര്‍ കിറ്റുകളാണ് വിതരണം ചെയ്തത്. അഞ്ച് മുതല്‍ ആറ് വരെ അംഗങ്ങളുള്ള കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ വിഭവങ്ങള്‍ അടങ്ങിയതാണ് കിറ്റ്.
റമദാനിലും മറ്റ് വിശേഷാവസരങ്ങളിലും നടപ്പാക്കുന്ന പ്രൊജ്കടുകളില്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും പ്രത്യേകമായി പരിഗണിക്കാറുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷവും ആയിരക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായി ഇഫ്താര്‍ കിറ്റുകളും സംഘടിത ഇഫ്താറുകളും പെരുന്നാള്‍ സമ്മാനങ്ങളും ഫൗണ്ടേഷന്‍ ഒരുക്കി. ഡല്‍ഹിക്ക് സമീപത്തെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി 2012 മുതല്‍ ഫൗണ്ടേഷന്‍ ഭക്ഷണ വിതരണം, പ്രാഥമികാരോഗ്യ സഹായം അടക്കമുള്ള അടിയന്തിര സഹായങ്ങള്‍ നല്‍കുന്നുണ്ട്.

Related Articles