Current Date

Search
Close this search box.
Search
Close this search box.

ഇങ്ങനെ ചോര തിളച്ചാല്‍ നാളെ നാടെന്താവും..?

ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം  അന്തരംഗം..
കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍
എന്നൊക്കെയാണ് കവിത…
ഇങ്ങനെ  ചോര തിളച്ച് തിളച്ച് നമ്മള്‍ കാണിച്ചുകൂട്ടുന്ന
ചെയ്തികള്‍ കണ്ട് കേരളമെന്ന് കേട്ടാല്‍
 അഭിമാനപൂരിതമാകാത്ത പരുവത്തിലായിരിക്കുന്നു അന്തരംഗം..

സ്വന്തം മുഖ്യമന്ത്രിയെ വരെ കല്ലെറിഞ്ഞ് നെറ്റിപൊട്ടിക്കുന്ന
സംസ്‌കാരശൂന്യതയിലേക്ക് വരെ കൊണ്ടെത്തിക്കുന്നു ഈ ചോരത്തിളപ്പ്…

പി.കൃഷ്ണപ്പിള്ള സ്മാരകത്തിന് ആരോ തീവെച്ചതാണ്
ചോരത്തിളപ്പിന്റെ കണ്ണിയിലെ ഏറ്റവും ലേറ്റസ്റ്റ് ഫ്‌ലാഷ്‌ന്യൂസ്..

ജമദഗ്‌നി മഹര്‍ഷിയുടെ മകനായ പരശുരാമന്‍
മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്നാണ് ഐതിഹ്യം…
ചുമ്മാതല്ല കൊട്ട്വേഷന്‍ സംഘങ്ങളൊക്കെ കേരളത്തിലങ്ങനെ തഴച്ചുവളരുന്നതെന്നെഴുതുന്നു വികൃതി ബ്ലോഗില്‍ (vikrithi.blogspot.in) മുഹമ്മദ് ഇര്‍ഷാദ്…

തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ഗോകര്‍ണ്ണം വരെയാണ്
പരശുരാമന്‍ കടലില്‍ നിന്നെടുത്ത കേരളം..
തിരുവന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളം 1956 നവംബര്‍ ഒന്നിന് ഉണ്ടായതാണ്.. അതാണ് നമ്മള്‍ മുണ്ടുടുത്തും സാരി ചുറ്റിയും ആഘോഷിക്കുന്നത്..
‘എന്റെ ബാരദം .. എത്‌റ ചുന്ധരം..’ എന്ന് ചാനലുകളിലൊക്കെ പ്രോഗ്രാം തീര്‍ച്ചയായും കാണും…

മലയാളത്തെ പറ്റിയുള്ള ഒട്ടേറെ വിചാരങ്ങള്‍ പങ്കുവെക്കുന്നുണ്ട് കെ ഇ എന്‍ ..

‘ഏതെങ്കിലും ഒരു ജോലിക്കപേക്ഷിക്കാന്‍ ,
ന്യായമായ ഒരു പരാതി അധികാര കേന്ദ്രങ്ങളെ അറിയിക്കാന്‍..
ഇന്നുപയോഗിക്കുന്ന അടിമപ്രയോഗങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ
ആവശ്യകതെയെക്കുറിച്ച് മുമ്പ് ടിപി സുകുമാരന്‍ മാഷ് എഴുതിയത്
ശ്രേഷ്ഠമലയാള കോലാഹലങ്ങള്‍ക്കിടയില്‍ നാം മറന്നുപോകരുത്..

‘ബഹുമാനപ്പെട്ട അങ്ങയുടെ സമക്ഷത്തിലേക്ക്,
വിനീത വിധേയ.. വിശ്വസ്തന്‍ ‘ സമര്‍പ്പിക്കുന്ന ഹരജി
എന്നൊക്കെ അര്‍ഥം വരുത്തക്കവിധമുള്ള അപേക്ഷാരീതി
 മുതല്‍ കോടതി റവന്യൂഭാഷകള്‍ വരെ പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്…
 ആത്മാഭിമാനത്തേയും സ്വാതന്ത്ര്യത്തെയും
അഗാതമായ ജനസമ്പര്‍ക്കങ്ങളെയും സര്‍ഗാത്മകതയെയും
കെട്ടഴിച്ചുവിടുംവിധമുള്ള ഒരു ജനകീയമലയാളമാണ് ഇന്ന് നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്…
കോടതിയില്‍ നടക്കുന്നത് മുതല്‍ ആശുപത്രികളില്‍ നടക്കുന്നത് വരെ
പച്ച മലയാളത്തില്‍ എല്ലാവര്‍ക്കും മനസ്സിലാവണം’

***************************************
നിഷയുടെ ഹൃദയതാളങ്ങള്‍ ബ്ലോഗില്‍ (www.hrudayathaalangal.in)
പഴുത്ത പ്ലാവിലകള്‍ ഞെട്ടറ്റുവീഴുമ്പോള്‍ എന്ന പോസ്റ്റില്‍ വാര്‍ദ്ധക്യത്തെ പറ്റി
കനമുള്ള ചിന്ത അകം ചെയ്തിരിക്കുന്നു.

‘പ്രായമായ അമ്മമാരെ മക്കള്‍ ഗുരുവായൂരില്‍ നടതള്ളുന്നു
എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നപ്പോള്‍
സത്യത്തില്‍ എനിക്കത്ഭുതമൊന്നും തോന്നിയില്ല..

നാട്ടില്‍ നടക്കുന്ന പല വാര്‍ത്തകളും കേട്ട് കേട്ട് ഒരു തരം നിസ്സംഗത എന്റെ മനസ്സിലും വേരുറപ്പിച്ചിരിക്കുന്നു എന്ന് തോന്നുന്നു..
പത്രമെടുത്താല്‍ കാണാവുന്നത്
അഴിമതിയുടെയും തട്ടിപ്പിന്റെയും വഞ്ചനയുടെയും മാത്രമല്ല ,
അതിഭീകരമായ മനുഷ്യമനസ്സിന്റെ ക്രൂരകഥകള്‍ കൂടിയാണ്…

ചിലരെയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്..
അവര്‍ പറയും.. ഞങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് മതി
ഞങ്ങള്‍ക്ക് വയസ്സുകാലത്ത് സുഖമായി കഴിയാന്‍ ..
..ഞങ്ങള്‍ മക്കള്‍ക്ക് ഭാരമാവില്ല,..
വയസ്സായാല്‍ വല്ല വൃദ്ധസദനത്തിലും പോകും എന്നൊക്കെ .
. സ്വന്തം മാതാപിതാക്കളെ വേണ്ടപോലെ പരിപാലിക്കാത്തത് കൊണ്ടാണോ
അവര്‍ക്ക് ഈ ചിന്ത എന്നറിയില്ല…
എന്ത് തന്നെയായാലും ഈ പറയുന്നവരും ആ പ്രായം എത്തുമ്പോള്‍
ഒരു പക്ഷെ മക്കളുടെയും പേരക്കുട്ടികളുടെയും കൂടെയുള്ള
സന്തോഷഭരിതമായ ജീവിതമാവും ഇഷ്ടപ്പെടുക…

എന്തായാലും .., കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിനൊപ്പം
അല്‍പം സ്‌നേഹവും സമയവും കൂടി കൊടുക്കുക…
 ഒരു പക്ഷെ നാളെ നാം പഴുത്ത പ്ലാവിലയായി ഞെട്ടറ്റു വീഴാറാകുമ്പോള്‍ ഇന്ന് നമ്മള്‍ അവര്‍ക്ക് കൊടുത്ത സ്‌നേഹം ഒരു വടവൃക്ഷമായ് വളര്‍ന്ന് ഒരു ചെറുതണല്‍ നമുക്കായി കാത്ത് വെക്കുന്നില്ലെന്നാരു കണ്ടു…’
************************************************

ഫേസ്ബുക്കും ബ്ലോഗുമെല്ലാം ഇംഗ്ലീഷില്‍ ഒട്ടേറെ പദങ്ങള്‍ സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ്…
ബ്ലോഗെറെഴുതിയ പുസ്തകത്തിന് Blook  എന്ന് പറയും.
സോഷ്യല്‍ സൈറ്റുകളില്‍ എപ്പോഴും വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ ഉപദ്രവിക്കുന്നവരെ Cyberbully എന്നും ചുമ്മാ നെറ്റില്‍ അലഞ്ഞുനടന്ന് സമയം കളയുന്നവരെ Cyderloaf എന്നും വിളിക്കും..
Flog എന്നാല്‍ Fake blog.
അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫേസ്ബുക്ക് പേജില്‍ നുളഞ്ഞ്കയറി Change കള്‍ വരുത്തുന്നതാണ് Frape.

Related Articles