Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസിന്റെ ഗോമാതാവിനോടുള്ള ആദരവ് എത്രത്തോളം ആത്മാര്‍ഥമാണ്?

cow-ban.jpg

ഗോവധം സംബന്ധിച്ച് ഗുജറാത്ത് നിയമസഭ 2017 മാര്‍ച്ച് 31ന് പുതിയൊരു നിയമം പാസ്സാക്കിയിരിക്കുകയാണ്. അതില്‍ ഏര്‍പ്പെടുന്ന ആള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കുന്നതാണ് നിയമം. അതിനെ കവച്ചുവെച്ച് തൊട്ടടുത്ത ദിവസം തന്നെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയും ചത്തീസ്ഗഢ് മുഖ്യമന്ത്രി രാമന്‍ സിങും അതിലേര്‍പ്പെടുന്നവരെ തൂക്കിലേറ്റുമെന്ന് പ്രഖ്യാപിച്ചു. ഈ രണ്ട് മുഖ്യമന്ത്രിമാരുടെയും ഗോമാതാവിനോടുള്ള ആദരവ് ആത്മാര്‍ത്ഥമാണെങ്കില്‍ ബി.ജെ.പി ഭരിക്കുന്ന ബീഫ് സുലഭമായിട്ടുള്ള ഗോവയിലും മണിപ്പൂരിലും അരുണാചലിലും അതിന് തുടക്കം കുറിക്കാന്‍ ആര്‍.എസ്.എസിനോടും ബി.ജെ.പിയോടും ആവശ്യപ്പെടണം.

ഹിന്ദുമതത്തിന്റെ ഭൂതകാല വീഴ്ച്ചകളെ തിരുത്താന്‍ തയ്യാറെടുത്തിരിക്കുന്ന ആര്‍.എസ്.എസും ബി.ജെ.പിയും സ്വാമി വിവേകാനന്ദന്‍ കളവ് പറഞ്ഞെന്ന് സമ്മതിക്കേണ്ടി വരും. 1900 ഫെബ്രുവരി രണ്ടിന് കാലിഫോര്‍ണിയയിലെ പസദേനയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: ”പഴയ ആചാര പ്രകാരം മാംസം കഴിക്കാത്തവന്‍ നല്ല ഹിന്ദുവല്ല എന്നു പറയുന്നത് ഒരു പക്ഷെ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കും. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവന് കാളയെ ബലി നല്‍കുകയും അത് ഭക്ഷിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു.(1)

സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച രാമകൃഷ്ണ മിഷന്‍ പ്രസിദ്ധീകരിച്ച The Cultural Heritage of India യില്‍ വേദ സംസ്‌കാരത്തെ കുറിച്ച് പൗരാണിക ഇന്ത്യയെ കുറിച്ച് അവഗാഹമുള്ള സി. കുഞ്ഞന്‍രാജ എഴുതുന്നു: ”വേദകാലഘട്ടത്തിലെ ആര്യന്‍മാരും ബ്രാഹ്മണന്‍മാരടക്കമുള്ളവരും മത്സ്യവും മാംസവും, ഗോമാംസം വരെ ഭക്ഷിച്ചിരുന്നു. വിശിഷ്ടാതിഥിയെ ആദരിച്ചിരുന്നത് ആഹാരത്തോടൊപ്പം ഗോമാംസം വിളമ്പിയായിരുന്നു. വേദകാലഘട്ടത്തിലെ ആര്യന്മാര്‍ ഗോമാംസം ഭക്ഷിച്ചിരുന്നുവെങ്കിലും കറവയുള്ള പശുക്കളെ അവര്‍ കൊന്നിരുന്നില്ല. പശുവിനെ കുറിക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന പദമാണ് ‘അഘ്‌ന്യ’ (aghnya) (കൊല്ലപ്പെടാന്‍ പാടില്ലാത്തവ). എന്നാല്‍ അതിഥിയെ കുറിക്കുന്നതിന് ‘ഗോഘ്‌ന’ (goghna) (ആര്‍ക്ക് വേണ്ടിയാണോ പശുവിനെ കൊല്ലുന്നത്) എന്നുമായിരുന്നു പ്രയോഗിച്ചിരുന്നത്. കാളയെയും മച്ചിയായ പശുക്കളെയും കാളകുട്ടികളെയുമായിരുന്നു ഇത്തരത്തില്‍ കൊന്നിരുന്നത്.” (2)

അതിലെല്ലാം ഉപരിയായി വേദപ്രമാണങ്ങളെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള Did Hindus Never Eat Beef? എന്ന ലേഖനം വേദകാല ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിരുന്നു ബീഫ് എന്ന് തെളിയിക്കുന്നതാണ്. അത്തരം എഴുത്തുകള്‍ ഉടന്‍ നിരോധിക്കുകയും എഴുത്തുകാരെ മതനിന്ദയുടെ പേരില്‍ മരണാനന്തര വിചാരണ ചെയ്യുകയും വേണം. ‘ഗോഘ്‌ന’ എന്ന സംസ്‌കൃത പദം പദാവലിയില്‍ നിന്ന് നീക്കം ചെയ്യുകയും വേണം.

ദൗര്‍ഭാഗ്യവശാല്‍ വളരെ വിലക്ഷണമായ യാഥാര്‍ഥ്യത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. മുഴുവന്‍ ആളുകളെയും എല്ലായ്‌പ്പോഴും വിഡ്ഢികളാക്കാമെന്നാണ് ആര്‍.എസ്.എസും ബി.ജെ.പിയും ധരിക്കുന്നത്.

അവലംബം: countercurrents.org
——-
1. SwamiVivekananda, The Complete Works of Swami Vivekananda, vol 3, (Calcutta: Advaita Ashram, 1997), p. 536
2. he Cultural Heritage of India, vol 1, The Ramakrishna

Mission, Calcutta, 1993, p. 217

Related Articles