Current Date

Search
Close this search box.
Search
Close this search box.

ആര്യാടായ നമ: ഞങ്ങള്‍ക്കെന്നാണ് ഭൗമ മണിക്കൂര്‍ ഇല്ലാത്തത്

ഒട്ടേറെ സുന്ദരമായ കഥകള്‍ ഫേസ്ബുക്ക് വഴി പ്രചരിക്കാറുണ്ട്.
ഇത് ശരിക്കും നടന്നതാണോ അതോ ആരുടെയെങ്കിലും ഭാവനയോ എന്ന് വിവേചിച്ചറിയുക പ്രയാസം..
ഈയിടെയായി വല്ലാതെ ഷെയര്‍ കിട്ടുന്ന ഒരു പോസ്റ്റ്..

‘ഈ സംഭവം നടന്നത് TAM എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ്..

അമ്പത് വയസ്സിനടുത്ത് പ്രായമുള്ള ഒരു സ്ത്രീ തന്റെ സീറ്റിന്റെ അരികില്‍ എത്തിയപ്പോള്‍ തന്റെ അടുത്തിരുന്ന് യാത്രചെയ്യാന്‍ പോകുന്നത് ഒരു കറുത്ത വര്‍ഗക്കാരന്‍ ആണെന്ന് മനസ്സിലാക്കി..
ക്രൂദ്ധയായ അവര്‍ എയര്‍ഹോസ്റ്റസിനെ വിളിച്ചു..

എന്താണ് മാഡം പ്രശ്‌നം..? എയര്‍ഹോസ്റ്റസ് ചോദിച്ചു..

നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ..
എനിക്ക് ഒരു കറുത്തവര്‍ഗക്കാരന്റെ കൂടെ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്..
നിങ്ങള്‍ എനിക്ക് വേറെ സീറ്റ് തരണം..

മാഡം ദയവായി സംയമനം പാലിക്കൂ..  എയര്‍ഹോസ്റ്റസ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു..
നിര്‍ഭാഗ്യവശാല്‍ ഒരു സീറ്റ് പോലും ഒഴിവില്ല.. ഞാന്‍ ഏതായാലും ഒന്ന് നോക്കിയിട്ട് വരാം..

കുറച്ച് കഴിഞ്ഞ് എയര്‍ഹോസ്റ്റസ് തിരികെയെത്തി..

‘മാഡം , ഞാന്‍ പറഞ്ഞത് പോലെ ഈ ക്ലാസ്സില്‍ (ഇക്കോണമി ക്ലാസ്) സീറ്റുകള്‍ ഒഴിവില്ല. എന്നാല്‍ ഫസ്റ്റ് ക്ലാസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്.. ഒരു യാത്രക്കാരനെ ഒരിക്കലും ഇക്കോണമി ക്ലാസ്സില്‍ നിന്നും ഫസ്റ്റ് ക്ലാസ്സിലേക്ക് മാറ്റാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല.. എങ്കിലും ഈ സാഹചര്യത്തില്‍ ഒരു അസന്തുഷ്ടയായ യാത്രക്കാരിയുടെ കൂടെ യാത്ര ചെയ്യാന്‍ ഇദ്ദേഹത്തെ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല..’

കറുത്ത വര്‍ഗക്കാരനായ യാത്രക്കാരനു നേരെ തിരിഞ്ഞ് എയര്‍ഹോസ്റ്റസ് പറഞ്ഞു..
‘സര്‍ താങ്കളുടെ ഹാന്‍ഡ് ബാഗ് എടുത്ത് ഫസ്റ്റ് ക്ലാസ്സിലേക്ക് വന്നോളൂ. അവിടെ താങ്കള്‍ക്കുള്ള സീറ്റ് തയ്യാറാക്കിയിട്ടുണ്ട്’

ഈ സംഭവം കണ്ടുനിന്ന മറ്റു യാത്രക്കാര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചെന്നും പോസ്റ്റില്‍ പറയുന്നു..

******************************************************************

എല്ലാത്തിനും വില അടിക്കടി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.. വില കൂട്ടി മാത്രം പരിചയമുള്ള പ്രധാനമന്ത്രിയെ പറ്റി  മഹാ കവി എഴുതിയ ഒരു കവിത..

വിവരം വെച്ച കള്ളന്‍

കള്ളന് ഒരു കാല്‍കുലേറ്റര്‍
വീണുകിട്ടിയിരിക്കുന്നു..

തിരിച്ചും മറിച്ചും നോക്കി
കള്ളനടക്കം പറഞ്ഞു

ഇത് മഹത്തായ കാല്‍ക്കുലേറ്റര്‍
പ്രധാനമന്ത്രിയുടേതാകണം
ഇതില്‍ കുറക്കാനും ഹരിക്കാനുമില്ല..

*****************************************************************

നീതിക്കും നിറവ്യത്യാസങ്ങളുണ്ടത്രെ .. ഇന്ത്യക്കാരെ കൊന്ന് തള്ളിയ ഇറ്റാലിയന്‍ നാവികര്‍ തോന്നുമ്പോള്‍ നാട്ടിലേക്ക് പോകുന്നു.. തിരിച്ചു വരുമ്പോള്‍ മാലയിട്ട് സ്വീകരിക്കുന്നു..പിസ്സായും ബര്‍ഗറും ഫാസ്റ്റ് ഫുഡ്ഡുമൊരുക്കി സല്‍ക്കരിക്കുന്നു.. അറസ്‌റ്റോ ശിക്ഷയോ ഇല്ലെന്ന് ഉറപ്പ് നല്‍കുന്നു..
(പിന്നെ എന്നാത്തിനാ ഇങ്ങോട്ട് എഴുന്നള്ളിക്കുന്നത് എന്നാ മനസ്സിലാവാത്തത്)
ഇതിനെയാണത്രെ പ്ലാറ്റിനം ജസ്റ്റിസ് എന്ന് പറയുന്നത്..
തൂക്കുകയര്‍ കൊണ്ട് ഇറ്റാലിയന്‍ നാവികര്‍ക്ക് മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും ഊഞ്ഞാല്‍ കെട്ടിക്കൊടുക്കുന്ന ജോയിയുടെ കാര്‍ട്ടൂണ്‍ ഒട്ടേറെ ചിരിപ്പിച്ചു..

പിന്നെ ഗോള്‍ഡന്‍ ജസ്റ്റിസും ഉണ്ട്.. 257 പേര്‍ കൊല്ലപ്പെടുകയും 700 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനക്കേസിലെ പ്രതികളായ രാജ്യദ്രോഹികളുടെ ആയുധം കൈവശം വെച്ചയാളാണ് സഞ്ജയ് ദത്ത്. ആറു വര്‍ഷത്തെ ശിക്ഷാ കാലാവധി അഞ്ച് വര്‍ഷമായി കുറച്ചു. വീണ്ടും ശിക്ഷ ഇളവ് ചെയ്യണമെന്ന് വാദിക്കാനും അപേക്ഷിക്കാനും ഉന്നതങ്ങളില്‍ എന്തുമാത്രം തിക്കും തിരക്കുമാണ്.

എന്താണ് ചെയ്ത തെറ്റെന്ന് പോലും അറിയാതെ തടവറയില്‍ കഴിയുന്ന മഅ്ദനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ‘നീതി ‘ യെ എന്ത് പേരിട്ട് വിളിക്കണം എന്ന് ഇനിയും നിശ്ചയമില്ല…

***************************************************************
പ്രവീണിന്റെ ബ്ലോഗിലെ മരണം എന്ന കവിത ഉജ്വലമാണ്..
(praveenz.blogspot.in)

മരണം

അപ്പൂപ്പന്‍ മരിച്ചു..
അഛന്‍ ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്തു
ചെറുമകന്‍ സ്റ്റാറ്റസ് ലൈക്ക് ചെയ്തു
ചെറുമകള്‍ കമന്റി
‘റെസ്റ്റ് ഇന്‍ പീസ് , ഓള്‍ഡ് ബോയ്’

*****************************************************************************
ഒരു സ്റ്റാറ്റസ്

‘അന്താരാഷ്ട്ര സമൂഹം , വര്‍ഷത്തില്‍ ഒരു മണിക്കൂര്‍ വിളക്കണച്ച്  ഭൗമ മണിക്കൂര്‍ ആചരിക്കുന്നു.
ഞങ്ങള്‍ മലയാളികള്‍ ആര്യാടന്‍ വന്നതില്‍ പിന്നെ വര്‍ഷത്തില്‍ 365 ദിവസവും ഭൗമ മണിക്കൂര്‍ ആചരിക്കുന്നു ‘

Related Articles