Current Date

Search
Close this search box.
Search
Close this search box.

ആരാണ് മലയാളിക്ക് ടിന്റുമോന്‍ ..?

ചിരിക്കാന്‍ നമ്മള്‍ തയ്യാറാണ്. കാരണങ്ങള്‍ വേണമെന്നേയുള്ളൂ..
ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ഓരോ കാലത്തും ഓരോ കാരണങ്ങളുണ്ടായിരുന്നു..

തെനാലിരാമന്‍ ,കുഞ്ഞായിന്‍ മുസ്‌ലിയാര്‍, സര്‍ദാര്‍ജി, നമ്പൂതിരി, നസ്‌റുദ്ദീന്‍ ഹോജ……
അങ്ങനെയങ്ങനെ പെറുക്കിപ്പറയാന്‍ ഒട്ടേറെ ചിരി സ്റ്റാറുകള്‍ നമുക്കുണ്ട്..

ഓഫീസില്‍, ബസില്‍, നടവഴിയില്‍ എല്ലാം ഗൗരവത്തിന്റെ സിക്‌സ്പാക്ക് മുഖത്ത് ഫിറ്റ് ചെയ്തവന്‍മാരും രാത്രി പത്ത് പത്തരനേരങ്ങളില്‍ ചിരിക്കും തളികയും രസഗുളയും കോമഡിസ്റ്റാറും കോമഡി എക്‌സ്പ്രസും കോമഡി ഫെസ്റ്റിവലും  കണ്ട് ആര്‍ത്ത് ചിരിക്കും…..

വര്‍ത്തമാന ചിരിമലയാളിക്ക് ഇത്ര ചിരിച്ചാലൊന്നും മതിവരില്ല..
മനസ്സിലെ ചിരിയും ദേഷ്യവും പകയും അമര്‍ഷവും കലാപവും അശ്ലീലതയും എല്ലാം കൊട്ടിച്ചൊരിയാന്‍ അവനൊരു പ്ലാറ്റ്‌ഫോം വേണമായിരുന്നു..

സ്വന്തം പേരില്‍ പറയാന്‍ പറ്റാത്തതെല്ലാം അങ്ങനെയാണ് ടിന്റുമോനില്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയത്.
ടിന്റുമൊനെന്ന കഥാപാത്രം കേരളത്തിന്റെ മൊത്തം സൂപ്പര്‍ സ്റ്റാര്‍ ആയി രൂപം മാറുകയായിരുന്നു…
ടിന്റുമോന്‍ നര്‍മ്മങ്ങള്‍ക്ക് മാത്രമായി എത്ര ഫേസ്ബുക്ക് പേജുകളും ബ്ലോഗുകളുമാണ ഉള്ളതെന്ന് എണ്ണിപ്പറയുക അസാധ്യം…

ഡാഡിയുടെയും മമ്മിയുടേയും ഒറ്റപ്പുത്രനാണ്  ടിന്റുമോന്‍ . കഥകളില്‍ വയസ്സനായ ടിന്റുമോനെ നമ്മള്‍ കാണാറില്ല..
ബാല്യം, കൗമാരം,യൊവ്വനം എന്നീ ഘട്ടങ്ങളെയാണവന്‍ പ്രതിനിധീകരിക്കുന്നത്. പുതിയ തലമുറയുടെ പ്രതിനിധി എന്നും ടിന്റുമോനെ വിശേഷിപ്പിക്കാം. ന്യൂ ജനറേഷന്‍ വേവുകളെ അപ്പടി പകര്‍ത്തുന്നുണ്ടവന്‍ ..
എ ഫോര്‍ ആപ്പിള്‍ ടി ഫോര്‍ ടിന്റുമോന്‍ എന്ന് വന്ന്ിരിക്കുന്നു ഇപ്പോള്‍ ….

അഛനമ്മമാര്‍ ഇപ്പോള്‍ മക്കളെ അആ ഇഈ പഠിപ്പിക്കാറില്ല. ഒന്നേ രണ്ടേ മുന്നേ എന്ന് കുഞ്ഞുമക്കള്‍ ചൊല്ലിപ്പഠിക്കുന്നതും നമ്മള്‍ കേള്‍ക്കാറില്ല..
മക്കള്‍ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലാണ് എന്ന് പറയുന്നത് രക്ഷിതാക്കള്‍ക്ക് സ്റ്റാറ്റസ് കീപ്പ് ചെയ്യുന്നതിന്റെ ഭാഗമാണിന്ന്…ഈയൊരു അധമമനോഗതിയില്‍ ജീവിതം തള്ളുന്നവരെ ടിന്റുമോന് പുഛിക്കാതെ വയ്യ..
അത് കൊണ്ട് ടിന്റുമോന്‍ എണ്ണം പഠിക്കുന്നത് ഇങ്ങനെ..
 Two plus five, the sun of bitch is seven ….

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചില ടിന്റുമോന്‍ തമാശകള്‍ കൂടി….

***
മുത്തഛന്‍ മരിച്ചപ്പോള്‍ ടിന്റുമോന്‍ അത് പത്രത്തില്‍ പ്രത്യേകം കൊടുക്കാനായി പരസ്യവിഭാഗത്തിലെത്തി.

പരസ്യക്കാരന്‍  ഓരോ വാക്കിനുമാണ് പണം. പറയൂ എന്താണ് കൊടുക്കാനുള്ളത്..

ടിന്റു ‘മുത്തഛന്‍ മരിച്ചു’  അത്രമാത്രം..

പരസ്യക്കാരന്‍ അത് പറ്റില്ല.. അഞ്ച് വാക്കെങ്കിലും വേണം..

ടിന്റു എങ്കില്‍ .., മുത്തഛന്‍ മരിച്ചു, വീല്‍ചെയര്‍ വില്‍പ്പനക്ക് എന്ന് കൊടുത്തോളൂ…

***

ടിന്റു ഡുണ്ടുമോളോട്…

‘ഞാന്‍ പൊങ്ങച്ചം പറയുകയാണ് എന്ന് കരുതരുത്.. ചീത്ത സ്വഭാവങ്ങള്‍ ഒന്നും തന്നെ എനിക്കില്ല.. പുക വലിക്കാറില്ല,, മദ്യപിക്കാറില്ല.. ആരുമായും അടിയുണ്ടാക്കാറില്ല.. ചീട്ടുകളിക്കാറില്ല., പാന്‍പരാഗ് തിന്നാറില്ല.. പിന്നെ ഇങ്ങനെ കുറേ നുണകള്‍ പറയും .. അത്രേയുള്ളൂ..’

***
ടിന്റുമോനോട് ഹോട്ടലിലെ കസ്റ്റമര്‍ …

‘എടാ.. ഈ ചിക്കന്‍ ബിരിയാണിയില്‍ ഒരു ഈച്ച ചത്തുകിടക്കുന്നു’

‘ഓ .. അതാണോ ഇത്ര വല്യ കാര്യം.. ആ ചിക്കന്‍ ബിരിയാണിയില്‍ ഒരു കോഴി ചത്തു കിടക്കുന്നു.. പിന്നെയാ….’

***
‘സിംഹത്തിന്റെ കൂട് അടച്ചോ ടിന്റൂ..’

‘ഏയ്.. ഇല്ല.. സിംഹത്തെയൊക്കെ ആര് പിടിച്ച് കൊണ്ട് പോകാനാ..’

Related Articles