Current Date

Search
Close this search box.
Search
Close this search box.

ആനുകൂല്യം ഏത് മാതാവിന്?

വാടക ഗര്‍ഭപാത്രത്തില്‍ ജനിച്ച കുഞ്ഞിനെ പരിപാലിക്കാന്‍ മാതൃത്വ അവധി നല്‍കണമെന്ന് നമ്മുടെ ഹൈക്കോടതി വിധിച്ചിരിക്കുന്നു. ഇവിടെ വളരെ പ്രസക്തമായ ചോദ്യം ഏത് അമ്മക്കാണ് ആനുകൂല്യം നല്‍കേണ്ടത്. പ്രയാസത്തോടെ ഗര്‍ഭം ചുമന്ന് നൊന്തുപെറ്റ അമ്മക്കോ, പ്രത്യേകിച്ചൊന്നും ചെയ്യാതെ കുട്ടിയെ കൈനീട്ടി വാങ്ങിയ സ്ത്രീക്കോ? പ്രസവിക്കാത്തതിനാല്‍ അവര്‍ കുഞ്ഞിന് മുലപ്പാല്‍ പോലും കൊടുക്കുന്നില്ല. കുപ്പിപ്പാല്‍ കൊടുത്തു വളര്‍ത്തുന്നതിനാണോ അവധി? എങ്കില്‍ ഒന്നോ കൂടുതലോ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവര്‍ക്കെല്ലാം ഈ ആനുകൂല്യങ്ങളെ സംരക്ഷിക്കുന്നവര്‍ക്കെല്ലാം ഈ ആനുകൂല്യവും സഹായവും നല്‍കേണ്ടതല്ലേ?

ഗര്‍ഭം ചുമക്കുകയോ പ്രസവിക്കുകയോ കുഞ്ഞിന് മുലപ്പാല്‍ നല്‍കുകയോ ചെയ്യാത്ത ആ സ്ത്രീ എങ്ങനെയാണ് അമ്മയാവുക? മുലപ്പാല്‍ നല്‍കുന്നുവെങ്കില്‍ മുലകുടി ബന്ധമെങ്കിലും ഉണ്ടാവുമായിരുന്നു. എത്രയോ ഭര്‍ത്താക്കന്‍മാര്‍ അന്യപുരുഷന്റെ ബീജം സ്വന്തം ഭാര്യയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കാമോ എന്ന് അന്വേഷിക്കാറുണ്ട്. അതിലെ ഹീനത്വവും പതിത്വവും പോലും മനസ്സിലാക്കാന്‍ അത്തരക്കാര്‍ക്ക് കഴിയാതെ പോകുന്നു. തന്റെ സഹധര്‍മിണി ഏതോ ഒരാളുടെ ഗര്‍ഭം ചുമക്കുന്നത് മാന്യമാര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ല.

മാതൃത്വം മഹത്തരവും പാവനവും പുണ്യകരവുമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതിനു കാരണം ഗര്‍ഭധാരണവും പ്രസവവും മുലയൂട്ടലുമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഊന്നിപ്പറയുകയും ചെയ്യുന്നു. (31:14, 46:15, 2:223) ഇസ്‌ലാമിലെ മാതൃത്വവും മുതലാളിത്ത സംസ്‌കാരത്തിലെ വ്യാപാരവല്‍കരിക്കപ്പെട്ട മാതൃത്വവും തമ്മിലെന്ത് ബന്ധം!

Related Articles