Current Date

Search
Close this search box.
Search
Close this search box.

അപ്പോ ഇനി മുന്നണിയില്‍ കാണാം.. കാണ്വോ..?

എന്തൊക്കെയായിരുന്നു പുകിലും പൊല്ലാപ്പും…
അദ്വാനി ഇനി സന്യസിക്കാന്‍ പോവുകയായിരിക്കും എന്ന് സര്‍വ്വരും കരുതി..
മോഡീ.. നിങ്ങളിങ്ങനെ ഞെളിയണ്ട.. ഇന്നത്തെ അദ്വാനിയാണ് നാളെ നീ എന്നൊക്കെ പറഞ്ഞ് തൊണ്ടയിലെ വെള്ളം വറ്റി….
ഒടുക്കം ദേ എല്ലാം പവനായി.. ശവമായി…..

വെച്ച കോയീന്റെ മണം എന്നും പറഞ്ഞ് ബിജെപി ഹൗസിലേക്ക് തിരികെ വന്ന അദ്വാനിയെ വരച്ച വി ആര്‍ രാഗേഷിന്റെ കാര്‍ട്ടൂണ്‍ ചിരി പടര്‍ത്തി…..

എന്തായാലും പ്രധാനമന്ത്രി പദത്തിന് വേണ്ടിയുള്ള ഈ പിടിയും വലിയും ഗമണ്ടനായി തുടരുമ്പോഴേക്കും ദേ പിന്നേം എടങ്ങേറിന്റെ അവിലും കഞ്ഞി…
പുതിയ മുന്നണി വരുന്നു പോലും… ബിജെപി ക്കിത് മോശം കാലമാണെന്ന് തോന്നുന്നു.. കൂനും കുരുവും കിഡ്‌നി ട്രബഌം എല്ലാം കൂടി ഒന്നിച്ചിങ്ങനെ ജാഥയായിട്ടൊക്കെ വരുക എന്ന് പറഞ്ഞാല്‍….
ഒരിക്കലും ഇടിവെട്ടേറ്റ ബിജെപിയെ പാമ്പ് കടിക്കാന്‍ പാടില്ലായിരുന്നു എന്ന്‌തോന്നിപ്പോകും…

നിതീഷ് കുമാര്‍ ബിജെപിയുമായി തെറ്റിപ്പോകുന്ന അവസ്ഥയാണിപ്പോഴുള്ളത്.. അപ്പോഴിനി ഞങ്ങളെ സംസ്ഥാന മുന്നണിയില്‍ കാണാം എന്ന മട്ടിലാണ് നിതീഷ്….
ഇനി അദ്വാനിയെപ്പോലെ റിട്ടേണ്‍ ടിക്കറ്റും കയ്യില്‍ വെച്ചാണോ പോകുന്നത് എന്ന് കണ്ട് തന്നെ അറിയണം….
എന്തായാലും ഒരു മുന്നണിക്ക് ഞങ്ങളില്ല എന്ന് തീര്‍ത്തു പറഞ്ഞിട്ടുണ്ട് പ്രകാശ് കാരാട്ട്…. അത് പിന്നെ അവിടെ മമത ബാനര്‍ജിയുണ്ട് .. അവരുണ്ടോ കാരാട്ടിനെ മുന്നണിയില്‍ കളിക്കാന്‍ കൂട്ടുന്നു….

******************************************************
ഫേസ്ബുക്കില്‍ കണ്ട സാദിര്‍ തലപ്പുഴയുടെ (Sadir Thalappuzha.) പെങ്ങള്‍ എന്ന കവിതയും
റഫീഖ് തിരുവള്ളൂരിന്റെ (Rafeek Thiruvallur)പുല്ലുവിളി എന്ന കവിതയും സുന്ദരം…

പെങ്ങള്‍
  –സാദിര്‍ തലപ്പുഴ

പെങ്ങള്‍
കരഞ്ഞു കരഞ്ഞൊരു പുഴയുണ്ടായി
പെങ്ങളെക്കെട്ടിയോന്‍
നാടു നീളെ പെണ്ണുകെട്ടി
തേവിടിശ്ശിപ്പുരയില്‍ ഉറങ്ങി
പുഴയില്‍ മുങ്ങി ചത്തു

പെങ്ങളെ കുട്യോള്
ആകാശത്ത് പെരുമീനായും
പുഴയില്‍ പരല്‍ മീനായും
നീന്തിക്കളിച്ചു
ഇശാ കഴിഞ്ഞു
പൂക്കളും സൂര്യനും കൊഴിഞ്ഞു
രണ്ട് മീസാന്‍കല്ലുകള്‍ക്ക്
നടുവില്‍
രണ്ടറ്റവും ചുരുട്ടിക്കെട്ടിയ
ഒരു വലിയ
എക്ലയര്‍ മിഠായി പോലെ
പെങ്ങള്‍ കിടന്നു.

പുഴവറ്റി
ആകാശവും പരല്‍മീനും
പെരുമീനും ചത്തുമലച്ചു

………

പുല്ലു വിളി
  -റഫീഖ് തിരുവള്ളൂര്‍

പുല്ലേ പുല്ലേ
എന്നെന്നെ കളിയാക്കേണ്ട,
വെല്ലു വിളിച്ചെത്തും
കൊടുങ്കാറ്റിനെ വെല്ലാറുണ്ടെന്റെ
പൊടിപ്പുകള്‍
ഒടിയാറില്ലെന്റെ കൊടിക്കൂറകള്‍ ..

**************************************************************
റഷീദ് എം ആര്‍ കെ എന്ന അപ്‌നാ അപ്‌നാ ബ്ലോഗര്‍ (Ras Mrk) എഴുതിയ ഒരു ചെറിയ സ്റ്റാറ്റസ് ഒട്ടേറെ നേരം ചിന്തിക്കാന്‍ ഉതകുന്നതായിരുന്നു…

‘മരിച്ചു മണ്ണ് തിന്നേണ്ട മേനിയിലാണ് ഞാന്‍ സ്‌പ്രേ അടിച്ച് നടക്കുന്നത് ..!’

***************************************
അറുപത് കഴിഞ്ഞവരൊക്കെ അഭിനയം നിറുത്തണമെന്ന പിസി ജോര്‍ജിന്റെ കമന്റ് വലിയ ഒച്ചപ്പാടുകള്‍ തന്നെയാണ് ഇ ലോകത്തുണ്ടാക്കിയത്….
എല്ലാം നിര്‍ത്തി വനവാസത്തിന് പോകേണ്ടത് മമ്മൂട്ടിയെ പോലെയുള്ള മഹാനടന്‍മാരല്ലെന്നും റിട്ടയര്‍മെന്റ് ശരിക്കും വേണ്ടത് രാഷ്ട്രീയത്തിലാണെന്നുമായിരുന്നു കമന്റുകളധികവും…

അതെ …രാഷ്ട്രീയത്തിലും അറുപത് വയസ്സ് തന്നെ റിട്ടയര്‍ ചെയ്യാനുള്ള ഏജ് ആയി നിജപ്പെടുത്തണം..
അവര്‍ പിന്നെ ഒച്ചയും ബഹളങ്ങളും ഉണ്ടാക്കുന്നതും നിരോധിക്കണം….
എന്നിട്ട് വേണം പിസി ജോര്‍ജിന്റെയൊക്കെ നാവില്‍ നിന്ന് രക്ഷപ്പെട്ട് സ്വസ്ഥമായൊന്ന് ചാനല്‍ വാര്‍ത്തകളൊക്കെ വീട്ടിലെ പിള്ളേരെ കേള്‍പ്പിക്കാന്‍….

Related Articles