Current Date

Search
Close this search box.
Search
Close this search box.

അങ്ങനെയാണ് മുത്തശ്ശി പത്രങ്ങളുണ്ടായത്

മുത്തശ്ശി പത്രങ്ങളെ കുറിച്ചും അവയുടെ പ്രചരണ തന്ത്രങ്ങളെ കുറിച്ചും ഓണ്‍ലൈന്‍ ലോകം വീണ്ടും ചര്‍ച്ച ചെയ്തിരുന്നു. മുത്തശ്ശിപ്പത്രം എന്ന പേരിന് പിന്നിലെ ചരിത്രം വിശദീകരിക്കുകയാണ് അംജദ് അലി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ. മുത്തശ്ശിപത്രം രൂപം പൂണ്ടതിനെ കുറിച്ച് അംജദ് പറുന്നു : രാത്രി ഉറങ്ങുന്നതിനു മുമ്പ് പേടിപ്പെടുത്തുന്ന സാങ്കല്‍പ്പിക കഥകള്‍ പറഞ്ഞ് തന്നിരുന്ന പഴയ മുത്തശ്ശിമാരെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ കഥയുണ്ടാക്കുകയും, പത്ര താളുകളിലൂടെ നമുക്ക് പറഞ്ഞ് തരുകയും ചെയ്യുന്നതു കൊണ്ടാണത്രെ, ചില പത്രങ്ങളെ ‘മുത്തശ്ശി പത്രം’ എന്നു വിളിക്കുന്നതു.

*********************
മുഹമ്മദ്കുട്ടി ഇരിമ്പിളിയം (orittu.blogspo-t.in) എഴുതിയ നേരും നുരകളും എന്ന പുതിയ ബ്‌ളോഗ് പോസ്റ്റിലെ അവസാന വരികളിവിടെ പകര്‍ത്തട്ടെ..

അടച്ചു മൂടപ്പെട്ട ‘ഭൂത’ങ്ങള്‍
പുറത്തു ചാടി കണ്ണുരുട്ടില്ലെന്ന
ചങ്കുറപ്പിലെന്നിളം ഭ്രൂണത്തിനും
കനലൊരുക്കുന്ന ജൂദാസുകളുടെ
‘വര്‍ത്തമാനം’ നിനക്കിന്നേറെ
പഥൃമായി വരവേ,
ഞാനറിയുന്നു നിലനില്‍ക്കില്ലൊരു
‘നുര’യും നേരിന്‍ തെളി നീരൊഴുക്കിന്‍
മീതെ……… !!

നേരിന്റെ തെളിനീരു പോലുള്ള വരികള്‍ക്ക് സൗഗന്ധികം എന്ന ബ്‌ളോഗറുടെ പ്രതികരണം ഇങ്ങനെ:തെളിമയോടെ, നിറവോടെ കാലത്തിനൊപ്പം നൈരന്തര്യം വിധിച്ചിരിക്കുന്നത് നേരിന്റെ പ്രവാഹത്തിനു തന്നെ. നന്മയുടെ മുഖ മൂടിയണിഞ്ഞ ധുരയുടെ നുരകള്‍ക്ക് ആയുസ്സധികമില്ല.

Related Articles