Views

ബാര്‍ബര്‍ഷാപ്പാണെന്ന് കരുതി റെസ്റ്റോറന്റില്‍ കയറിയതാകും

പലര്‍ക്കും പലതാണ് ഫേസ്ബുക്ക്..
എല്ലാവരും അവരവരെ സ്ഥാപിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമായാണ്
ഫേസ്ബുക്കിനെ കാണുന്നത്..
നിന്റെ മതത്തേക്കാള്‍ ., സംഘടനയെക്കാള്‍ മികച്ചത്
എന്റേതാണ് എന്ന്
വരുത്താനുള്ള തത്രപ്പാടുകളും വഴക്കുകളും വേണ്ടുവോളം ഫേസ്ബുക്കില്‍ കാണാം..
ക്രിയാത്മകമായി ഇതിനെ ഉപയോഗപ്പെടുത്തുന്നവര്‍ വളരെ
കുറവാണെന്നെഴുതുന്നു അന്നൂസ്..

(http://annus0nes.blogspot.in)

‘മലയാളികള്‍ ഫെയ്‌സ്ബുക്കില്‍ എന്തു ചെയ്യുന്നു..?
മലയാള ഫെയ്‌സ്ബുക്ക് ലോകത്തിന്റെ നിലവാരമെന്താണു…?  
ഈരണ്ടു ചോദ്യത്തിനും ഉത്തരം നല്‌കേണ്ടി വരുമ്പോള്‍ അല്പ്പമൊന്നു സങ്കോചപ്പെടേണ്ടി വരുമെന്നു തീര്‍ച്ചയായും പറയാം.

വൈകുന്നേരങ്ങളില്‍ തുടങ്ങി അര്‍ദ്ധരാത്രി വരെയാണു
കൂടുതല്‍ മലയാളികളും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്.  
അവനവന്റെ കൃത്യാകൃത്ത്യങ്ങളെല്ലാം ഒരു വിധം കഴിച്ച് പാഞ്ഞെത്തി
പാസ് വേഡ് അടിച്ചു കഴിഞ്ഞാല്‍ പിന്നെ, മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാനും ലൈക്കുകള്‍ നേടാനുമായി ഓരോരോ പണികള്‍ തുടങ്ങുകയായി.

ക്രിയാത്മകമായി ഫെയ്‌സ്ബുക്കിനെ സമീപിക്കുന്നവര്‍ നന്നെ കുറവ്.
ഒരു ‘ലൈക്ക്’ കിട്ടിയാല്‍ എല്ലാമായി എന്നു കരുതുന്നവരുടെ
 നീണ്ട നിരതന്നെയാണു ഫെയ്‌സ്ബുക്ക് മുഴുവന്‍.

അതിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരായി മാറിയിട്ടുണ്ട് പലരും. സഹജീവികളെ ഉപദ്രവിച്ചും ആക്‌സിഡന്റുകള്‍ ക്രിയേറ്റ് ചെയ്തും വീഡിയോ എടുക്കുകയും അതു പ്രദര്‍ശിപ്പിച്ച് ലൈക്ക് നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുടെ എണ്ണവും കൂടി വരുന്നതായി സമീപകാലസംഭവങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.
സൃഷ്ട്ടിപരമായും മറ്റുള്ളവര്‍ക്ക് അറിവുപകരുന്നതരത്തിലും പോസ്റ്റിങ്ങുകള്‍ നടത്തുന്നവരെ വിസ്മരിച്ചുകൊണ്ടല്ല എതെഴുതുന്നത്. ജീവിതംകൈവിട്ടു പോകുന്നവരെ സഹായിക്കുന്ന തരത്തിലുള്ള പോസ്റ്റിങ്ങുകളും, കൗതുകകാഴ്ച്ചകളും, മിഴിവാര്‍ന്ന ചിത്രങ്ങളും, നല്ല രാഷ്ട്രീയകാഴ്ചപ്പാടുകളും, സാമൂഹിക പ്രതിബദ്ധതയുള്ള പ്രതിക്ഷേധങ്ങുളുമൊക്കെയായി  സജ്ജീവമായി ഫെയ്‌സ്ബുക്കില്‍ ഇടപെടുന്നവരെയെല്ലാം ഇത്തരുണത്തില്‍ സ്‌നേഹബുദ്ധ്യാ സ്മരിക്കുന്നു.  ബഹുഭൂരിഭാഗം ജനങ്ങളും ദുര്‍ബലവികാരങ്ങളുടെ അടിമകളാണെന്ന്  അര്‍ദ്ധശങ്കയ്ക്കിടയില്ലാതെ  സ്ഥാപിക്കുന്നതിനു ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകളുടെ വരവോടെ നമുക്ക് കഴിഞ്ഞിരിക്കുന്നു. നന്മകളെ തിന്മകള്‍  കീഴ്‌പ്പെടുത്തുന്ന  കാഴ്ച്ചയാണു എവിടെയും എന്നതുപോലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഒട്ടും വിഭിന്നമല്ല എന്നു കാണുന്നത് ആശങ്കയ്ക്കിടനല്കുന്നു ‘

**************************************

സി പി ദിനേശിന്റെ കരിയിലയനക്കങ്ങള്‍ ബ്ലോഗില്‍(http://cpdinesh.blogspot.in/)ചെന്നാല്‍ സുന്ദരങ്ങളായ
കവിതകള്‍ വായിക്കാം…
ആശയങ്ങളുടെ എങ്ങാണ്ടൊക്കെയോ ഉള്ള ലോകങ്ങളിലേക്ക് നമ്മെ വഴി നടത്തുന്നു അവ.

തറ പറ

സ്ലേറ്റും പുസ്‌തോമെടുത്ത്
മഴ നനഞ്ഞ് വെള്ളംതെറിപ്പിച്ച്
ഓടിയോടി
ഒന്നാം ക്ലാസിലെ
മണക്കുന്ന ഒന്നാം പാഠത്തിലിരുന്നു
തറയില്‍ പറയില്‍ പനയില്‍..
മണിയടിച്ച് ഒഴുകിപ്പോയൊരു മഴയില്‍
ഞാന്‍ മാത്രമില്ലായിരുന്നു.

ടോം ആന്റ് ജെറി
__________
കളിയിലെപ്പോഴും കാര്യമുണ്ടാകണം
ജെറിയെപ്പോഴും പറയും.
കളികാണുന്നവര്‍ക്ക്
കുറച്ചുചിരിക്കാന്‍
കൊറിച്ചിരിക്കാന്‍,അതുമതി.
കളിയിലെ കളി ഞങ്ങള്‍ക്കല്ലേ അറിയു.

വര്‍ഷം ഒന്നായി പനി വന്നിട്ട്

കാണുമ്പോഴെല്ലാം
നീ നിന്നോടു തന്നെ
കലഹിക്കുന്നുണ്ടാകും.

അതുമല്ലെങ്കില്‍
ചുട്ടു പൊള്ളുന്ന
ചുറ്റു പാടുകളില്‍
ആശങ്കപ്പെടുന്നുണ്ടാവും!


കലഹവും ആശങ്കകളുമാണ്
നിന്നെ ജീവിപ്പിക്കുന്നതെന്ന്
പറയുമ്പോള്‍
ഞെട്ടിയത് ഞാനായിരുന്നു.

ഒരു പനി വന്നിട്ട്
വര്‍ഷം ഒന്നാകുന്നു.
വല്ല കുഴപ്പവും!?
*************************

റിമാന്റിലുള്ള പി മോഹനന്‍ മാസ്റ്റര്‍ ഭാര്യയുമായി റെസ്‌റ്റോറന്റില്‍ കുശലം
പറയുന്ന വീഡിയോ മീഡിയാ വണ്‍ ടിവി ഇന്നലെ പുറത്ത് വിട്ടതിനെ തുടര്‍ന്ന്
ഓണ്‍ലൈന്‍ ചര്‍ച്ചകളെല്ലാം പിന്നെ അതിനെ ചുറ്റിപ്പറ്റിയായി…
നിയമത്തിന് മുന്നില്‍ എല്ലാവരും സമന്‍മാരാണ്… ചിലര്‍ കൂടുതല്‍ സമന്‍മാരും എന്ന ആപ്ത വാക്യം ഓര്‍മ്മ വന്നു ഈ വാര്‍ത്ത കേട്ടപ്പോള്‍…
ഏറ്റവും വലിയ തമാശ  ഇന്നത്തെ ദേശാഭിമാനി പത്രത്തിലെ ഒരു ചെറിയ വാര്‍ത്തയാണ്..

‘പി മോഹനന് ചായവാങ്ങിക്കൊടുത്തതിന് മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍’

പാര്‍ട്ടിപത്രമാണെന്ന് വെച്ച് ഇത്രക്ക് നിലവാരം കെടാമോ..?

ഈ വിഷയത്തില്‍ അഫ്‌സല്‍ മിഖ്ദാദ് വരച്ച കാര്‍ട്ടൂണ്‍ ചിരിപ്പിച്ചു..

ബാര്‍ബര്‍ഷാപ്പാണെന്ന് കരുതി ഹോട്ടലില്‍ കയറിയതാകാമെന്ന്
രാഗേഷിന്റെ കാര്‍ട്ടൂണ്‍..

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker