Current Date

Search
Close this search box.
Search
Close this search box.

സ്ത്രീപരുഷമാർ ഒരിടത്ത് ഒത്തുകൂടാൻ പാടുണ്ടോ?

ശാഫീ മദ്ഹബിലെ ആധികാരികനായ ഇമാമും രണ്ടാം ശാഫി എന്നറിയപ്പെടുന്നയാളുമായ ഇമാം നവവി(റ) പറയുന്നത് കാണുക:
“ ഇമാം ഇബ്‌നു മുൻദിറും മറ്റും സ്ത്രീ ജുമുഅയിൽ പങ്കെടുക്കുകയും നമസ്‌കരിക്കുകയും ചെയ്താൽ ശരിയാകുമെന്ന് ഇജ്മാഅ് ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ സ്ത്രീകൾ പുരുഷന്മാരുമായി കൂടിക്കലരലുണ്ടാവുമെന്നതിനാൽ അനുവദനീയമല്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ആ രീതിയിലല്ല. കാരണം കൂടിക്കലർന്നാലേ അത് നിർവഹിക്കാൻ സാധിക്കുകയുള്ളൂവെന്നില്ല. സ്ത്രീകൾ പിന്നിലാണ് നമസ്‌കരിക്കുന്നത്. നബി(സ) യുടെ പള്ളിയിൽ നബി(സ) യുടെയും പുരുഷൻമാരുടെയും പിന്നിൽ നിന്നു കൊണ്ട് സ്ത്രീകൾ നമസ്‌ക്കരിച്ചിരുന്നു എന്നത് സഹീഹായ ധാരാളം ഹദീസുകളാൽ സ്ഥിരപ്പെട്ടിട്ടുമുണ്ട്. സ്ത്രീകളും പുരുഷന്മാരും തനിച്ചാവാത്തേടത്തോളം അവർ കൂടിക്കലരുക എന്നത് ഹറാമാകുന്ന പ്രശ്നമേ ഇല്ല. “. (ശറർഹുൽ മുഹദ്ദബ്, വാള്യം 4, പേജ് 254). അന്യ സ്ത്രീയും പുരുഷനും ഒറ്റയ്ക്കാവുന്നത് മാത്രമേ ഹറാമാവുകയുള്ളൂ എന്നർത്ഥം.
فَقَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ، أَنَّ الْمَرْأَةَ لَا جُمُعَةَ عَلَيْهَا. وَقَوْلُهُ وَلِأَنَّهَا تَخْتَلِطُ بِالرِّجَالِ وَذَلِكَ لَا يَجُوزُ لُبْسٌ كَمَا قَالَ، فَإِنَّهَا لَا يَلْزَمُ مِنْ حُضُورُهَا الْجُمُعَة الِاخْتِلَاطُ، بَلْ تَكُونُ وَرَاءَهُم. وَقَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَتْ الْجُمُعَةَ جَازَ. وَقَدْ ثَبَتَتْ الْأَحَادِيثُ الصَّحِيحَةُ الْمُسْتَفِيضَةُ أَنَّ النِّسَاءَ كُنَّ يُصَلِّينَ خَلْفَ رَسُولِ اللَّهِ صَلَّي اللهُ عَلَيْهِ وَسَلَّمَ، فِي مَسْجِدِهِ خَلْفَ الرِّجَالِ، وَلِأَنّ اخْتِلَاطَ النِّسَاءِ بِالرِّجَالِ إِذَا لَمْ يَكُنْ خَلْوَةٌ لَيْسَ بِحَرَامٍ.-شَرْحُ الْمُهَذَّبِ: بَابُ صَلاَةُ الْجُمُعَةِ.

അനസ് (റ) നിവേദനം: ഹുനൈൻ യുദ്ധ ദിവസത്തിൽ ഉമ്മുസുലൈം (റ) ഒരു കഠാരയെടുത്തു, അതവരുടെ കൈവശമുണ്ടായിരുന്നു. അതുകണ്ട അബൂ അബൂത്വൽഹ റസൂൽ (റ) യോട് പറഞ്ഞു: ഇതാ ഉമ്മുസുലൈം (റ) കയ്യിൽ ഒരു കഠാരയുമായി?! അപ്പോൾ റസൂൽ (റ)അവരോട് ചോദിച്ചു: എന്താണീ കഠാര? അവർ പറഞ്ഞു: ഇതു ഞാനെടുത്തത് ഏതെങ്കിലും മുശ്രിക്ക് എൻറെനേരെ വന്നാൽ അവന്റെ വയറ് ഞാൻ ഇതുകൊണ്ട് കുത്തിക്കീറും, അതിനുവേണ്ടിയാണ്. അപ്പോൾ നബി(സ) ചിരിക്കാൻ തുടങ്ങി. അവർ പറഞ്ഞു: അല്ലാഹുവിൻറെ ദൂതരേ, മക്കാവിജയവേളയിൽ പുതുതായി ഇസ്ലാം സ്വീകരിച്ച, താങ്കളെ തനിച്ചാക്കി പിന്തിരിഞ്ഞോടിയ ആ കൂട്ടരേ കൊന്നുകളയൂ. അപ്പോൾ റസൂൽ (‌സ) പറഞ്ഞു: ഉമ്മു സുലൈം, അല്ലാഹു മതി നമുക്ക്. അവൻ നമുക്ക് നന്മ ചെയ്തിരിക്കുന്നു. – (മുസ്ലിം: 4783).
عَنْ أَنَسٍ، أَنَّ أُمَّ سُلَيْمٍ اتَّخَذَتْ يَوْمَ حُنَيْنٍ خِنْجَرًا، فَكَانَ مَعَهَا فَرَآهَا أَبُو طَلْحَةَ فَقَالَ: يَا رَسُولَ اللَّهِ هَذِهِ أُمُّ سُلَيْمٍ مَعَهَا خَنْجَرٌ فَقَالَ لَهَا رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ « مَا هَذَا الْخَنْجَرُ ». قَالَتْ: اتَّخَذْتُهُ إِنْ دَنَا مِنِّى أَحَدٌ مِنَ الْمُشْرِكِينَ بَقَرْتُ بِهِ بَطْنَهُ. فَجَعَلَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَضْحَكُ قَالَتْ: يَا رَسُولَ اللَّهِ اقْتُلْ مَنْ بَعْدَنَا مِنَ الطُّلَقَاءِ انْهَزَمُوا بِكَ. فَقَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ: « يَا أُمَّ سُلَيْمٍ إِنَّ اللَّهَ قَدْ كَفَى وَأَحْسَنَ ».- رَوَاهُ مُسْلِمٌ: 4783.

ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി പറയുന്നു:
സ്ത്രീകളെയും കൊണ്ട് യുദ്ധം ചെയ്യാമെന്നതിന് ഇതിൽ തെളിവുണ്ട്. അത് ഇജ്മാഉള്ള കാര്യമാണ്. (ശറഹുൽ മുഹദ്ദബ്: 3374).
وَفِي هَذَا، الْغَزْو بِالنِّسَاءِ، وَهُوَ مُجْمَع عَلَيْهِ.- شَرْحُ مُسْلِمٍ: 3374.

അനസ് ബ്നുമാലിക് നിവേദനം: ഉഹ്ദ് യുദ്ധദിവസം കുറച്ചാളുകൾ നബി(സ) വിട്ട് പിന്തിരിഞ്ഞ് ഓടി. അബൂത്വൽഹത് നബി (സ) യുടെ മുമ്പിൽ പരിച കണക്കെ സുരക്ഷ തീർത്ത് നിന്നു. അബൂത്വൽഹത് ഊക്കോടെ അമ്പ് എറിയാൻ കഴിയുന്ന ആളായിരുന്നു. അദ്ദേഹം അന്ന് രണ്ടോ മൂന്നോ വില്ലുകൾ പൊട്ടിക്കുകയുണ്ടായി. ആവനാഴിയുമായി ആരെങ്കിലും അദ്ദേഹത്തിൻറെ അരികിലൂടെ നടന്നു പോവുകയായിരുന്നെങ്കിൽ അതു അബൂത്വൽഹക്ക് കൊടുക്കൂ എന്ൻ റസൂൽ (സ) പറയുമായിരുന്നു. അനസ് തുടരുന്നു: അല്ലാഹുവിന്റെ പ്രവാചകൻ ജനങ്ങളുടെ നേരെ എത്തിനോക്കി. അപ്പോൾ അബൂത്വൽഹ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, എനിക്കേറെ പ്രിയങ്കരനായ പ്രവാചകരേ, എത്തിനോക്കരുത്. ആളുകൾ എയ്തുവിടുന്ന അമ്പുകൾ താങ്കൾക്ക് ഏൽക്കാൻ പാടില്ല. എന്റെ നെഞ്ചുണ്ട് അങ്ങയുടെ നെഞ്ചിന്റെ മുമ്പിൽ. ഞാൻ ആയിശയെയും ഉമ്മുസുലൈമിനെയും കണ്ടു. അവർ ഇരുവരും വസ്ത്രം കയറ്റിക്കുത്തി ഉടുത്തിരുന്നു. അവരുടെ കാലിലണിഞ്ഞ പാദസ്വരം ഞാൻ കണ്ടു. അവർ അവരുടെ മുതുകിൽ വെള്ള പാത്രം ചുമന്നുകൊണ്ടു വരികയായിരുന്നു. എന്നിട്ട് അത് ആളുകളുടെ വായിൽ ഒഴിച്ചു കൊടുക്കും. വീണ്ടും മടങ്ങിപ്പോയി വെള്ളപ്പാത്രം നിറക്കും. എന്നിട്ട് വീണ്ടും വന്നു ജനങ്ങളുടെ വായിൽ ഒഴിച്ചു കൊടുക്കും. അനസ് പറയുന്നു: ഉറക്കച്ചടവ് നിമിത്തം രണ്ടോ മൂന്നോ തവണ അബൂത്വൽഹയുടെ കയ്യിൽ നിന്ന് വാള് താഴെ വീഴുകണ്ടായി. – (സ്വഹീഹ് മുസ്ലിം: 4786).
عَنْ أَنَسِ بْنِ مَالِكٍ قَالَ: لَمَّا كَانَ يَوْمُ أُحُدٍ انْهَزَمَ نَاسٌ مِنَ النَّاسِ عَنِ النَّبِىِّ صَلَّى اللَّه عَلَيْهِ وَسَلَّمَ وَأَبُو طَلْحَةَ بَيْنَ يَدَىِ النَّبِىِّ صَلَّى اللَّه عَلَيْهِ وَسَلَّمَ مُجَوِّبٌ عَلَيْهِ بِحَجَفَةٍ – قَالَ – وَكَانَ أَبُو طَلْحَةَ رَجُلاً رَامِيًا شَدِيدَ النَّزْعِ وَكَسَرَ يَوْمَئِذٍ قَوْسَيْنِ أَوْ ثَلاَثًا – قَالَ – فَكَانَ الرَّجُلُ يَمُرُّ مَعَهُ الْجَعْبَةُ مِنَ النَّبْلِ فَيَقُولُ: « انْثُرْهَا لأَبِى طَلْحَةَ ». قَالَ: وَيُشْرِفُ نَبِىُّ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَنْظُرُ إِلَى الْقَوْمِ فَيَقُولُ أَبُو طَلْحَةَ: يَا نَبِىَّ اللَّهِ بِأَبِى أَنْتَ وَأُمِّى، لاَ تُشْرِفْ، لاَ يُصِبْكَ سَهْمٌ مِنْ سِهَامِ الْقَوْمِ، نَحْرِى دُونَ نَحْرِكَ. قَالَ: وَلَقَدْ رَأَيْتُ عَائِشَةَ بِنْتَ أَبِى بَكْرٍ وَأُمَّ سُلَيْمٍ وَإِنَّهُمَا لَمُشَمِّرَتَانِ، أَرَى خَدَمَ سُوقِهِمَا، تَنْقُلاَنِ الْقِرَبَ عَلَى مُتُونِهِمَا، ثُمَّ تُفْرِغَانِهِ فِى أَفْوَاهِهِمْ، ثُمَّ تَرْجِعَانِ فَتَمْلآنِهَا ثُمَّ تَجِيئَانِ تُفْرِغَانِهِ فِى أَفْوَاهِ الْقَوْمِ، وَلَقَدْ وَقَعَ السَّيْفُ مِنْ يَدَىْ أَبِى طَلْحَةَ إِمَّا مَرَّتَيْنِ وَإِمَّا ثَلاَثًا مِنَ النُّعَاسِ.- رَوَاهُ مُسْلِمٌ: 4786، بَابُ غَزْوَةِ النِّسَاءِ مَعَ الرِّجَالِ.
ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി ഇങ്ങനെ രേഖപ്പെടുത്തി:
യുദ്ധവേളയിൽ വെള്ളം കൊടുക്കാനും മറ്റുമായി സ്ത്രീകൾക്ക് അവരുടെ പുരുഷന്മാരുമായി കൂടിക്കലരാമെന്നതിന് ഈ ഹദീസിൽ തെളിവുണ്ട്.- (ശറഹു മുസ്ലിം: 3376).
وَفِي هَذَا الْحَدِيث اِخْتِلَاط النِّسَاء فِي الْغَزْو بِرِجَالِهِنَّ فِي حَال الْقِتَال لِسَقْيِ الْمَاء وَنَحْوه.-شَرْحُ مُسْلِمٍ: 3376.

ഇമാം നവവി തന്നെ പറയുന്നു:
സ്ത്രീ ജുമുഅക്ക് ഹാജരാവുകയും ജുമുഅ നമസ്ക്കരിക്കുകയും ചെയ്താൽ അത് സാധുവാകുമെന്നകാര്യത്തിൽ ഇജ്മാഉണ്ടെന്ന് ഇമാം ഇബ്നുൽ മുൻദിറും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാരുടെ പിന്നിലായി അണിനിന്നുകൊണ്ട് അല്ലാഹുവിന്റെ റസൂലിന്റെ പിന്നിൽ അവർ നമസ്ക്കരിക്കാറുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ധാരാളക്കണക്കിന് ഹദീസുകൾ സ്ഥിരപ്പെട്ടിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും കൂടിക്കലരുന്നത് അവർ തനിച്ചാവാത്തേടത്തോളം ഹറാമേ അല്ല. – (ശറഹുൽ മുഹദ്ദബ്: ജുമുഅയുടെ അധ്യായം).
وَقَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتِ الْجُمُعَةَ جَازَ. وَقَدْ ثَبَتَتْ الْأَحَادِيثُ الصَّحِيحَةُ الْمُسْتَفِيضَةُ أَنَّ النِّسَاءَ كُنَّ يُصَلِّينَ خَلْفَ رَسُولِ اللَّهِ صَلَّي اللهُ عَلَيْهِ وَسَلَّمَ فِي مَسْجِدِهِ خَلْفَ الرِّجَالِ، وَلِأَنّ اخْتِلَاطِ النِّسَاءِ بِالرِّجَالِ إذَا لَمْ يَكُنْ خَلْوَةً لَيْسَ بِحَرَامٍ.- شَرْحُ الْمُهَذَّبِ: بَابُ صَلَاةِ الْجُمُعَةِ.

 

Related Articles