Current Date

Search
Close this search box.
Search
Close this search box.

വിധിയെ പഴിക്കാതെ നിധി കണ്ടെത്തുക

രണ്ട് മത്സ്യത്തൊഴിലാളികൾ തടാകത്തിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു. അവരിൽ ഒരാൾ പരിചയസമ്പന്നനായ മത്സ്യത്തൊഴിലാളിയായിരുന്നു, മറ്റൊരാൾ അനുഭവപരിചയമില്ലാത്ത മത്സ്യത്തൊഴിലാളിയും. പരിചയ സമ്പന്നനായ മത്സ്യ തൊഴിലാളി നല്ല വലിയ മീൻ പിടിച്ചാൽ ഐസിട്ട ഒരു പാത്രത്തിലാക്കും. അങ്ങിനെ ചെയ്താൽ എപ്പോഴും ഫ്രഷായി നിൽക്കുമല്ലോ.

ഇതിനു വിരുദ്ധമായി അനുഭവപരിചയമില്ലാത്ത മത്സ്യത്തൊഴിലാളി വലിയ മത്സ്യത്തെ പിടികൂടിയാൽ, അതിനെ തിരിച്ച് ചിറയിലേക്ക് തന്നെ വലിച്ചെറിയും. പരിചയ സമ്പന്നനായ തൊഴിലാളി ഇയാളുടെ ഈ പണി അങ്ങനെ നോക്കിനിൽക്കും. താങ്കൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ? പരിചയ സമ്പന്നൻ കൂട്ടുകാരനോട് ചോദിച്ചു.

മറുപടി തികച്ചും ലളിതം. “എൻറ കയ്യിൽ വലിയ മത്സ്യത്തെ സൂക്ഷിക്കാൻ മതിയായ പാത്രമില്ല” !
നമ്മിൽ പലരുടെയും അവസ്ഥ ഇതാണ്. വലിയ പ്രോജക്റ്റുകളിലും അവസരങ്ങളിലും ജോലികളിലും കണ്ണ് വെക്കുന്നു. വലിയ സ്വപ്നങ്ങൾ നെയ്യുന്നു. എന്നാൽ പലതും ഒഴിവാക്കും. അതിന് ത്യാഗം ചെയ്യാൻ മനസ്സുണ്ടാവില്ല, കാരണം അവയുടെ ആവശ്യകത അനുഭവപ്പെടില്ല, അല്ലെങ്കിൽ അവപ്രയോജനപ്പെടുത്താൻ ധൈര്യപ്പെടുന്നില്ല. അതിന് വേണ്ട ഒരുക്കങ്ങൾ നടത്താനും ആവില്ല. ഫലമോ! നമ്മുടെ ചിന്തയും ആവശ്യങ്ങളും ഒരു പരിധിക്കപ്പുറത്തേക്ക് പോവുകയില്ല. അതിനാൽ നമ്മുടെ ജീവിതം ചെറിയ ചെറിയ കാര്യങ്ങളിൽ തങ്ങിനിൽക്കും. ഇത് ചിന്താപരമായ കുറവാണ്. ചെറിയ ബുദ്ധിയിൽ ഉദിച്ച ചെറിയ കാര്യം മാത്രം ചെയ്യും. അതിനുള്ള വിഹിതം നിങ്ങൾക്ക്‌ദൈവം തരും . അത്ര തന്നെ. നിങ്ങൾ അനിശ്ചിതത്വവും അതൃപ്തിയും അജ്ഞതയും ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. ഒന്നും നടക്കില്ല എന്ന വിചാരം ഒഴിവാക്കി എപ്പോൾ മുന്നോട്ട് വരുന്നുവോ അന്നേ നിങ്ങളുടെ പദ്ധതികൾ വിജയിക്കുകയുള്ളൂ. പ്രശ്നങ്ങൾപരിഹരിക്കുകയുള്ളൂ. നമ്മുടെ സാമ്പത്തിക കമ്മിയും വരുമാനക്കുറവും മനസ്സിലിട്ട് താലോലിച്ചാൽ ഇത്രയേ നമുക്ക് എത്താനാവൂ.

എന്നാൽ ദൈവവത്തിന്റെ പ്രപഞ്ച ഖജനാവ് എത്രയോ വിശാലമാണ്. ഒരാൾ എത്ര വലിയ പദ്ധതിയുമായി മുന്നോട്ട് വരുന്നുവോ അത്രയും ദൈവം നിങ്ങൾക്ക് തരും. വലിയ സ്വപ്നങ്ങൾ വേണം, വലിയ പദ്ധതികൾ വേണം. നാം എന്താകാൻ ആഗ്രഹിക്കുന്നുവോ അതായിത്തീരും എന്നൊരു തത്വമുണ്ടല്ലോ. നിങ്ങളുടെ മുമ്പിൽ വലിയൊരു ലക്ഷ്യമുണ്ടാവുക, വലി യപദ്ധതിയുണ്ടാവുക, അതിനനുസരിച്ച് തീരുമാനമെടുത്ത് മുന്നോട്ട് പോവുക കഴിവുകൾ അതിനുസരിച്ച് പ്രയോഗിക്കുക. അപ്പോൾ ദൈവം ഒരു കരുത്ത് നൽകും. പിന്നീട് നിങ്ങൾക്കു മാത്രമല്ല ,ചുറ്റുമുള്ള ദൈവദാസന്മാർക്കുവേണ്ടിയും വലിയ ധർമം നിർവഹിക്കാനാവും. നിങ്ങളുടെ കുറഞ്ഞ വരുമാനത്തെയും വിഭവങ്ങളെയും നിങ്ങൾ കുറച്ചുകാണുന്നു, ഇതാണ് ഞങ്ങളുടെ വിധി എന്ന് വിശ്വസിക്കുന്നു. പ്രപഞ്ചത്തിൽ നിധികൾ നിറഞ്ഞിരിക്കുമ്പോഴാണിതെന്നോർക്കണം.!

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles