Vazhivilakk

സമ്പത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണ് ?

സമ്പത്തിന്റെ ഉടമസ്ഥാവകാശം മുതലാളിത്ത വ്യവസ്ഥയില്‍ വ്യക്തിക്കാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ സമൂഹത്തിനാണ്. എന്നാല്‍ ഇസ്‌ലാമിക വ്യവസ്ഥയില്‍ ഉടമസ്ഥാവകാശം അല്ലാഹുവിനാണ്. അതിന്റെ കൈകാര്യകര്‍ത്താക്കള്‍ മാത്രമാണ് മനുഷ്യര്‍. അതും അനിയന്ത്രിതമല്ല. ദൈവിക നിര്‍ദേശങ്ങള്‍ക്കനുസിരിച്ച് മാത്രമാണ്. അത് എന്ത് ചെയ്യണം എന്തു ചെയ്യരുത് എങ്ങിനെ വിനിയോഗിക്കണം തുടങ്ങി എല്ലാം തീരുമാനിക്കുന്നത് അല്ലാഹുവാണ്.

സ്വത്തിന്റെ ഉടമ മനുഷ്യന്‍ ആണെന്ന ധാരണ തിരുത്തുന്നതിന്റെ ഒരു ചരിത്ര കഥ വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍ കഅ്ഫില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമ്പാദിക്കുന്നത് അനുവദനീയമായ വഴിയിലൂടെയാവണം. അത് സൂക്ഷിച്ചു വെക്കുന്നതും ദൈവിക നിയമങ്ങള്‍ പാലിച്ചുകൊണ്ടാവണം.

ചിലവഴിക്കുമ്പോള്‍ ധൂര്‍ത്ത്,ആഢംബരം,ദുര്‍വ്യയം പാടില്ല. ആരാധന കര്‍മങ്ങളെക്കുറിച്ച് വിശദമാക്കാത്ത ഖുര്‍ആനില്‍ സമ്പത്ത് വിനിയോഗത്തെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. പ്രാഥമിക അവകാശങ്ങള്‍ നിഷേധിക്കുന്ന ആളുകള്‍ക്ക് സമ്പന്നരുടെ സ്വത്തില്‍ അവകാശമുണ്ട്. ഖുര്‍ആനില്‍ വിവരിക്കുന്ന അനന്തരാവകാശ നിയമങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും.

Facebook Comments
Show More

ശൈഖ് മുഹമ്മദ് കാരകുന്ന്

1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. 1982 മുതല്‍ 2007 വരെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയരക്ടറായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന അസിസ്റ്റന്റ് അമീര്‍ കൂടിയാണ്. പ്രബോധനം വാരിക ചീഫ് എഡിറ്റര്‍, ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടര്‍, ഡി ഫോര്‍ മീഡിയ ചെയര്‍മാന്‍, ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍, കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു പതിനാല് വിവര്‍ത്തന കൃതികള്‍ ഉള്‍പ്പെടെ എഴുപതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അവയില്‍ ആറെണ്ണം ഇംഗ്ലീഷിലേക്കും പതിനൊന്നെണ്ണം കന്നടയിലേക്കും നാലെണ്ണം തമിഴിലേക്കും ഒന്ന് ഗുജറാത്തിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് . അഞ്ച് ഗ്രന്ഥങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള 2018 ലെ കെ . കരുണാകരന്‍ അവാര്‍ഡിന് അര്‍ഹനായി. സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Articles

Close
Close