Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയ വരുന്ന വഴികൾ

A phobia is an excessive and irrational fear reaction. If you have a phobia, you may experience a deep sense of dread or panic when you encounter the source of your fear. The fear can be of a certain place, situation, or object. Unlike general anxiety disorders, a phobia is usually connected to something specific . ഫോബിയയെ കുറിച്ച വിശദീകരണം ഇങ്ങിനെയാണ്‌ നമുക്ക് വായിക്കാൻ കഴിയുക. പ്രത്യേക വിഷയം സ്ഥലം അനുഭവം എന്നിവയെ കുറിച്ച് അസാധാരണമായ രീതിയിൽ ഉണ്ടാക്കുന്ന ഭയത്തിന്റെ അവസ്ഥയെ ഫോബിയ എന്ന് വിളിക്കപ്പെടുന്നു. ഫോബിയകൾ പല രീതിയിലാണ്. അത് ഇസ്‌ലാമിനെ കുറിച്ചാകുമ്പോൾ ഇസ്‌ലാമോഫോബിയ എന്ന് വിളിക്കപ്പെടും

പലപ്പോഴും ഈ ഭയം സത്യമാവില്ല എന്നതാണ് രസകരം. സത്യം മനസ്സിലാക്കാൻ ശ്രമിക്കാതെ ഭയം കൂടുതൽ പേരിലേക്ക് പകര്ന്നു നൽകുക എന്നതാണ് സാധാരണ സംഭവിക്കാറുള്ളത്. അത് കൊണ്ടാണ് ഫോബിയകൾ ഒരിക്കലും മറനീക്കി പുറത്തു വരാത്തതും. നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ ആടിനെ പട്ടിയാക്കുക എന്നും പറയാം. ആഗോള തലത്തിൽ അതിന്റെ ഉപയോക്താക്കൾ സാമ്രാജ്യത്വവും ജൂതരുമാണ് . ഇന്ത്യയിൽ അതേറ്റെടുത്തിരിക്കുന്നത് സംഘ പരിവാറും. ഇന്ത്യൻ ചരിത്രത്തിൽ മുസ്ലിം ഭരണാധികാരികൾ ധാരാളം . ടിപ്പു അതിൽ മുന്തിയ പരിഗണന ലഭിക്കുന്ന പേരാണ്. അത് കൊണ്ട് തന്നെയാണ് ടിപ്പുവിന്റ പേരിൽ ഇത്തരം നുണ പ്രചാരങ്ങൾ നടക്കുന്നതും. സംഘ പരിവാർ ആ നുണകൾ കാലങ്ങളായി ആവർത്തിച്ചു കൊണ്ടിരുന്നു. അതിപ്പോൾ കൃസ്ത്യൻ സമൂഹത്തിലും ഏറ്റുപിടിക്കാൻ ആളുണ്ടായി എന്നതാണ് പുതിയ ചരിത്രം.

Also read: ആരാണ് ടിപ്പു

നുണകൾ രാഷ്ട്രീയ പ്രചാരണ ആയുധം എന്ന രീതിയിൽ കൈകാര്യം ചെയ്യപ്പെട്ടത് ഗീബല്സിന്റെ കാലത്താണ്. അടിസ്ഥാനമില്ലാത്ത നുണകൾ അന്ന് സത്യമായി പ്രചരിപ്പിക്കപ്പെട്ടു. അതിന്റെ പരിണിത ഫലം ലോകം നേരിൽ കണ്ടതാണ്. ഇന്ത്യയിൽ അതിനുള്ള സാധ്യത വളരെ കൂടുതലാണ് . നിർഭാഗ്യമെന്നു പറയട്ടെ ഇവരുടെ കയ്യിലാണ് ഇന്ന് മാധ്യമങ്ങൾ അധികവും. അത് കൊണ്ട് തന്നെ ഈ പ്രചാരണം നടത്താൻ അവർക്കു പ്രയാസമില്ല. നാമതിനെ പൊതു ബോധം എന്ന് വിളിക്കും . ഒരാൾ ഇങ്ങനെയാകും എന്ന രീതിയിൽ നടക്കുന്ന പ്രചാരണം എന്നും പറയാം. അതെ സമയം സത്യം പുറത്തു വന്നാൽ അത് പെട്ടെന്ന് തന്നെ ഉൾവലിയുകയും ചെയ്യും. വ്യാജ പ്രചാരണം കൊണ്ടുള്ള രാഷ്ട്രീയം പണ്ട് കാലം മുതലേ നിലനിന്നിരുന്നു. അത് കൊണ്ടാണ് ഖുർആൻ വാർത്തയേക്കാൾ അത് കൊണ്ട് വരുന്ന ആളിനെ കുറിച്ച് സംസാരിച്ചത്.

ഭയപ്പെടുത്തി ഒതുക്കുക എന്നത് ഒരു പദ്ധതിയാണ്. സമുദായം ജാഗരൂകരാവുക എന്നത് മാത്രമാണ് അതിനുള്ള പ്രതിവിധി. പ്രവാചക കാലത്തു ഇത്തരം സന്ദർഭങ്ങൾ നിലനിന്നിരുന്നു,. അത് കൊണ്ട് തന്നെ ഖുർആൻ കിട്ടുന്ന വാർത്തകൾ പ്രചരിപ്പിക്കാതെ അത് ഉത്തരവാദിത്വപ്പെട്ട ആളുകളുടെ അടുത്തെത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും മനസ്സിലാകാതെ പോകുന്ന കാര്യം എന്ത് കൊണ്ട് ബ്രിട്ടീഷുകാരേക്കാൾ പലർക്കും ടിപ്പു ശത്രുവായി തീരുന്നത് എന്നാണ് . ടിപ്പു തന്റെ ജീവൻ പോലും ത്യജിച്ചതു നാടിനെ വിദേശികളിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലാണ് . എന്നിട്ടും അവർ ടിപ്പുവിനെ ശത്രു പക്ഷതു നിർത്തുന്നു. അതിനു കാരണം ടിപ്പുവിന്റെ മതം തന്നെയാണ്. മതത്തെ മോശമാക്കിയാൽ ഒറ്റയടിക്ക് എല്ലാവരെയും ഇല്ലാതാക്കാം എന്ന ബുദ്ധിയാണ് വർധിച്ചു വരുന്ന ഇത്തരം നടപടികളുടെ കാരണം.

Also read: തുറുങ്കിലടക്കപ്പെടുന്ന കശ്മീരി ജനത – ഭാഗം 2

സമുദായങ്ങൾക്കടയിൽ വിടവുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് പലരും. സംഘ പരിവാർ കുതന്ത്രങ്ങൾ ആ രീതിയിൽ തന്നെ കേരളം മണ്ണിൽ മനസ്സിലാക്കപ്പെടുന്നു. അതിന്റെ കൂടെ അടുത്ത കാലത്തു കൃസ്ത്യൻ സമൂഹത്തിൽ ചിലരും കൂടുന്നു എന്നത് സങ്കടകരമാണ്. സീറോ മലബാർ വിഭാഗം ആ വിഷയത്തിൽ ഇപ്പോൾ മുന്നിൽ നല്കുന്നു. ഇല്ല എന്ന് അന്വേഷണ സംഘം കണ്ടെത്തിയ ലവ് ജിഹാദ് ഉണ്ടെന്നു വരുത്താനുള്ള ശ്രമത്തിലാണ് സീറോ മലബാർ. അതിന്റെ കൂടെ തന്നെയാണ് ടിപ്പുവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തു വരുന്നതും. സംഘ പരിവാർ കുതന്ത്രം സമൂഹത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നു എന്നത് നമ്മെ ഭയപ്പെടുത്തണം. സമൂഹങ്ങൾ കൂടുതൽ അകലുന്നത് ഗുണം ചെയ്യുക തക്കം പാർത്തിരിക്കുന്ന പിശാച്ചുക്കൾക്കാണ്. ഇസ്‌ലാമോഫോബിയ പുതിയ രീതികൾ പരിശീലിക്കുന്നു എന്നത് കൊണ്ട് തന്നെ നല്ല മനുഷ്യർ കൂടുതൽ ജാഗ്രത കാണിക്കണം. നിലവിലുള്ള അവസ്ഥ തകർന്നാൽ മാത്രമേ അവർക്കു കാര്യം സാധിക്കാൻ കഴിയൂ.

Related Articles