നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചും അമേരിക്കയിലെ മെരിലാൻഡ് സർവകലാശാലയും 2014 ൽ സംയുക്തമായി നടത്തിയ പഠനത്തിൽ മധ്യപ്രദേശിൽ 53 ശതമാനമാളുകളും അയിത്തം ആചരിക്കുന്നവരാണ്. ഹിമാചൽപ്രദേശിൽ 50 ശതമാനവും ചത്തീസ്ഗഡിൽ 48 ശതമാനവും രാജസ്ഥാനിലും ഉത്തർപ്രദേശിലും 43 ശതമാനവും ഉത്തരഖണ്ഡിൽ 40 ശതമാനവും ആളുകൾ അയിത്തം ആചരിക്കുന്നവരാണ്.”
2018 മെയ് 31 ന് മാതൃഭൂമി ദിനപ്പത്രത്തിൽ സി.പി.ഐ എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എഴുതിയ ‘കേരള സമൂഹത്തിലെ ജാതിയും ഹിംസയും: ഒരു പുതിയ പ്രസ്ഥാനം വേണം ‘എന്ന കുറിപ്പിൽ ‘ദളിത് കോളനികൾ ജാതി വിവേചനത്തിൻറെ ഘെട്ടോകൾ ആണെന്നാണ് ‘വിശേഷിപ്പിച്ചത്. (ഉദ്ധരണം: പച്ചക്കുതിര 2020 നവംബർ )
ജാതി വിവേചനം, സാമൂഹ്യ ഉച്ചനീചത്വം, അസ്പൃശ്യത, അയിത്താചാരം, പോലുള്ള അതിക്രൂരവും മനുഷ്യവിരുദ്ധമായ സാമൂഹ്യതിന്മകൾക്ക് അറുതി വരുത്താനുള്ള പ്രചാരണങ്ങൾക്കും ശ്രമങ്ങൾക്കും സമരങ്ങൾക്കും ദീർഘകാലത്തെ ചരിത്ര പാരമ്പര്യമുണ്ട്. എന്നിട്ടും ഇന്നും അവക്കൊന്നും തീർത്തും അറുതിവരുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇന്ത്യൻ അനുഭവങ്ങൾ തെളിയിക്കുന്നത്. മനുഷ്യരെല്ലാം ഒരേ ദൈവത്തിൻറെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന് പ്രഖ്യാപിക്കുന്ന ആദർശ വിശ്വാസം അംഗീകരിക്കുന്നതിലൂടെ മാത്രമേ വർഗ, വർണ, ദേശ, ഭാഷാ ഭേദങ്ങൾക്കതീതമായ ഏക മാനവികത സ്ഥാപിതമാവുകയുള്ളുവെന്ന് ഇന്നോളമുള്ള മനുഷ്യസമൂഹത്തിൻറെ ചരിത്രാനുഭവങ്ങൾ സംശയരഹിതമായി തെളിയിക്കുന്നു. അതുകൊണ്ടുതന്നെയാണ് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരം കയ്യടക്കി വെക്കുന്ന വരേണ്യവർഗ്ഗം എന്നും ഇവിടെയും ഇസ്ലാമിൻറെ എതിർചേരിയിൽ ഉറപ്പിക്കുന്നത്.