Current Date

Search
Close this search box.
Search
Close this search box.

ദുരന്തങ്ങളിൽ മരണപ്പെടുന്നവർ ശുഹദാക്കളാണ് !

ഉസ്താദ് സയ്യിദ് സാബിഖിൻറെ “ഫിഖ്ഹുസ്സുന്ന:” എന്ന കർമശാസ്ത്ര ഗ്രന്ഥത്തിൽ “കുളി പ്പിക്കുകയും നമസ്കരിക്കുകയും ചെയ്യേണ്ട ശഹീദുകൾ” എന്ന ഒരധ്യായം ഉണ്ട്.

ദുരന്ത മരണങ്ങള കുറിച്ച് നമുക്കുള്ള പൊതുധാരണ തിരുത്തുന്ന ഒട്ടേറെ നബി വചനങ്ങൾ അതിൽ കാണാം. അതിൽ നിന്ന് ഒന്നു മാത്രം ഉദ്ധരിക്കട്ടെ:

നബി(സ) അരുൾ ചെയ്യുന്നു: “അല്ലാഹുവിൻറെ മാർഗത്തിൽ” (അടർക്കളത്തിൽ) വധിക്കപ്പെടുന്നത് കൂടാതെയുള്ള രക്തസാക്ഷിത്വം ഏഴാകുന്നു. മഹാമാരി കൊണ്ട് മരിച്ച ആൾ, മുങ്ങി മരിച്ച ആൾ, പക്ഷാഘാതം വന്ന് മരിച്ചവൻ, ഉദരരോഗത്താൽ മൃതിയടഞ്ഞവൻ, അഗ്നിബാധ കൊണ്ട് ജീവൻ നഷ്ടപ്പെട്ടവൻ, കെട്ടിടമോ മറ്റോ തകർന്നുവീണ് കൊല്ലപ്പെട്ടവൻ, പ്രസവ വേളയിൽ മരണപ്പെട്ടവൾ. ഇവരെ ല്ലാം ശഹീദുകൾ ആകുന്നു” (അബൂദാവൂദ്)

വസ്തുതാ വിവരണങ്ങളോടനുബന്ധിച്ച് അറബിയിൽ “എഴ് ” എന്ന അക്കം ഉപയോഗിക്കുന്നത് അവയുടെ സംഖ്യാധിക്യം കൂട്ടാനാണ്. അഥവാ ഇപ്പറഞ്ഞ ശഹീദുകൾ ഏഴിൽ പരിമിതമല്ല എന്നർത്ഥം. പ്രത്യുത സമാന സ്വഭാവത്തിൽ മരണപ്പെടുന്ന മുഴുവൻ സത്യവിശ്വാസികളും രക്തസാക്ഷികളുടെ ഗണത്തിലാണ് പെടുക !

Also read: കർഷകവിരുദ്ധമായ ബ്രാഹ്മണിസം – 2

അല്ലാഹു “ആദരിച്ച അടിമകൾ” എന്ന പട്ടികയിൽ വിശുദ്ധ ഖുർആൻ എണ്ണുന്ന ക്രമത്തിൽ അമ്പിയാക്കൾ, സിദ്ദീഖുകൾ എന്നിവർക്കു തൊട്ടു പിന്നിൽ വരുന്ന അതിമഹത്തായ സ്ഥാനമത്രെ ശുഹദാക്കളുടേത് !

ശഹീദുകൾക്ക് മരണവേദന ലഘുവായിരിക്കും, ആദ്യഘട്ടത്തിൽ തന്നെ മഗ്ഫിറത്ത് ലഭിക്കും, സ്വർഗം കാണിക്കപ്പെടും, ഖബർ വിചാരണയില്ല, ഉയിർത്തെഴുന്നേൽപു നാളിൽ കസ്തൂരിഗന്ധവുമായി വരും, സ്വർഗത്തിൽ യഥേഷ്ടം ഇണകളെ ലഭിക്കും, ഒട്ടേറെപ്പേർക്ക് ശഫാഅത്തിനുള്ള അനുമതി ലഭിക്കും… എന്നിങ്ങനെ പദവികൾ നിരവധിയാണെന്ന് ഖുർആനും സുന്നത്തും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്!

Related Articles