Current Date

Search
Close this search box.
Search
Close this search box.

മഹ്റ് ഉത്തമ മാതൃക ഇതാണ്

മുസ്ലിംകൾക്ക് ഏറ്റവും ഉത്തമ മാതൃക നബി (സ) യാണ്. അവിടുന്ന് മഹ്റായി നൽകിയത് 400 മുതൽ 500 വരെ ദിർഹമാണ്.
عَنْ أَبِى سَلَمَةَ بْنِ عَبْدِ الرَّحْمَنِ أَنَّهُ قَالَ: سَأَلْتُ عَائِشَةَ زَوْجَ النَّبِىِّ صَلَّى اللَّه عَلَيْهِ وَسَلَّمَ: كَمْ كَانَ صَدَاقُ رَسُولِ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ؟ قَالَتْ كَانَ صَدَاقُهُ لأَزْوَاجِهِ ثِنْتَىْ عَشْرَةَ أُوقِيَّةً وَنَشًّا. قَالَتْ أَتَدْرِى مَا النَّشُّ قَالَ قُلْتُ لاَ. قَالَتْ نِصْفُ أُوقِيَّةٍ. فَتِلْكَ خَمْسُمِائَةِ دِرْهَمٍ فَهَذَا صَدَاقُ رَسُولِ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ لأَزْوَاجِهِ.-رَوَاهُ مُسْلِمٌ: 3555.

ഒരാൾക്ക് സകാത്ത് നിർബന്ധമാവാൻ 200 ദിർഹം ഉണ്ടായാൽ മതി. അതിന്റെ ഇരട്ടിയായിരുന്നു പ്രവാചകൻ നൽകിയിരുന്നത്. കഴിവുള്ളവർ അത്രയും തന്നെ നൽകൽ അഭികാമ്യമാണ് എന്നു തന്നെ ഫുഖഹാക്കൾ വ്യക്തമാക്കുന്നു.

നബി (സ) ഉമ്മു ഹബീബയെ വിവാഹം കഴിച്ചപ്പോൾ അവർക്ക് ലഭിച്ചത് മഹ്റ് 4000 ദിർഹമായിരുന്നു.(ബൈഹഖി: 14723).

കൂടാതെ സഹാബിമാർ വിവാഹിതരായ വിവരമറിഞ്ഞാൽ അവിടുന്നു ചോദിക്കും:
« كَمْ سُقْتَ إِلَيْهَا؟ ».
അഥവാ എത്രയെണ്ണം കൊടുത്തു എന്ന് ? അഥവാ എത്ര കാലികളെ കൊടുത്തു എന്നർഥം. (ഫത്ഹുൽ ബാരി).

وَقَالَ الْحَافِظُ ابْنُ حَجَرٍ: قَوْلُهُ: «كَمْ سُقْتَ إِلَيْهَا؟» أَيْ كَمْ أَمْهَرْتَهَا؟ وَأَصْلُهُ أَنَّهُمْ كَانُوا يُمْهِرُونَ المَوَاشِيَ.- فَتْحُ الْبَارِي: 1/135.
അലി (റ) യുടെ മകൾ ഉമ്മു കുൽസൂമിനെ വിവാഹം ചെയ്തപ്പോൾ ഉമർ (റ) മഹ്റായി നൽകിയത് 40,000 ദിർഹം ആയിരുന്നു എന്ന് ഇമാം ബൈഹഖി ഉദ്ധരിക്കുന്നു.
عَنْ أَبِيهِ زَيْدِ بْنِ أَسْلَمَ عَنْ أَبِيهِ: أَنَّ عُمَرَ بْنَ الْخَطَّابِ رَضِىَ اللَّهُ عَنْهُ أَصَدَقَ أُمَّ كُلْثُومٍ بِنْتَ عَلِىٍّ رَضِىَ اللَّهُ عَنْهُ أَرْبَعِينَ أَلْفَ دِرْهَمٍ.-رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 14730.

ഇബ്നു ഉമർ (റ) ആകട്ടെ തന്റെ മക്കളെ കെട്ടിച്ചയക്കുമ്പോൾ 1000 ദീനാർ മഹ്റ് വാങ്ങിയിരുന്നു.
عَنْ عَمْرِو بْنِ دِينَارٍ قَالَ: كَانَ ابْنُ عُمَرَ يُزَوِّجُ بَنَاتِهِ عَلَى أَلْفِ دِينَارٍ فَيُحَلِّيهَا مِنْ ذَلِكَ بِأَرْبَعِمِائَةِ دِينَارٍ.-رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 14731.
അനസുബ്നു മാലിക്ക് വിവാഹം കഴിച്ചത് 20,000 മഹ്റായി കൊടുത്തായിരുന്നു

عَنْ قَتَادَةَ قَالَ: تَزَوَّجَ أَنَسُ بْنُ مَالِكٍ رَضِىَ اللَّهُ عَنْهُ امْرَأَةً عَلَى عِشْرِينَ أَلْفًا.-رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 14732.
അതിനാൽ വളരെ ഗൗരവമുള ഒരു കാര്യത്തെ അഭിനവ മുജ്തഹിദുകൾ പായ്യാരമാക്കി മാറ്റി അഘോഷിക്കുന്നത് പ്രഹസനമാണ്.

ഒരു കൂട്ടർക്ക് മഹ്റ് വേണ്ടെങ്കിൽ അവർ വാങ്ങിച്ച ശേഷം ഒരു പാട് പേർ മഹ്റ് വാങ്ങിക്കാൻ പോലും വകയില്ലാതെ കഷ്ടപ്പെടുന്നുണ്ട് അവർക്ക് കൊടുക്കട്ടെ. അതാണ് വേണ്ടത്, അല്ലാതെ പുസ്തകം പോലുള്ളവ കൊടുത്ത് പായ്യാരക്കളി കളിക്കലല്ല.

Related Articles