Current Date

Search
Close this search box.
Search
Close this search box.

അവർ ജീവിച്ചിരിക്കുന്നവർ ; നാമോ ?

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ (റഹ്) അവിവാഹിതനായാണ് അന്തരിച്ചത്. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ഒരു മകൻ പോലുമില്ലാതെയായിരുന്നു ആ മരണം . പക്ഷേ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ഉമ്മത്ത് മൊത്തമുണ്ട്.

ഇമാം നവവി (റഹ്‌) യും വിവാഹത്തിന് മുമ്പാണ് മരിച്ചത്. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാനും മക്കളുണ്ടായിരുന്നില്ല. നമ്മുടെ കാലത്ത് നവവിയുടെ 40 ഹദീസുകളെങ്കിലും അറിയാത്ത ഏതെങ്കിലും മുസ്ലീമുണ്ടോ എന്നറിയില്ല.

മുഫസ്സിർ ഇബ്നു ജരീർ ത്വബരി(റഹ്)യും അവിവാഹിനായാണ് മരിച്ചത്. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാനും ഒരു മകനുമുണ്ടായിരുന്നില്ല. പക്ഷേ ലോകത്തിന് ഒഴിച്ചുകൂടാനാവാത്ത പല ഗ്രന്ഥങ്ങളും നല്കിയാണ് അദ്ദേഹം ഈ ലോകം വിട്ടു പോയത്.

ഇമാം ദഹബി പറയുന്നു: ഇമാം മാലിക് (റഹ്) ഒരുപാട് പീഡിപ്പിക്കപ്പെട്ട പണ്ഡിതനായിരുന്നു. ചാട്ടവാറുകൊണ്ടുള്ള ഓരോ തല്ലിനും നാഥൻ ഓരോ പദവി ഉയർത്തികൊടുത്ത ഇമാമായിരുന്നു അദ്ദേഹം. ലോകമിന്നും അദ്ദേഹത്തെ ഓർക്കുന്നു. അദ്ദേഹത്തെ തല്ലിയവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലും .

ഇമാം അഹ്മദ് ബിൻ ഹമ്പലി (റഹ്)നെ തടവിലാക്കുകയും അടിക്കുകയും ചെയ്തവർ എവിടെ?അവരെല്ലാം പോയി .. എന്നാൽ ഇമാം അഹ്മദിന്റെ അറിവ്, ചരിത്രം, വർത്തമാനങ്ങൾ, മദ്ഹബ് എന്നിവ ഇന്നും തുടരുന്നു …

ഇമാം ബുഖാരി (റഹ്)യോട് യുദ്ധം ചെയ്യുകയും അദ്ദേഹത്തെ ഉപദ്രവിക്കുകയും ഓടിക്കുകയും ചെയ്തവർ എവിടെപ്പോയി മറഞ്ഞു ? ബുഖാരി നിവേദനം ചെയ്തത് എന്ന് പറയപ്പെടാത്ത വല്ല മിമ്പറോ മിഹ്റാബോ എപ്പോഴെങ്കിലും കടന്നുപോവുന്നുണ്ടോ ??

നിങ്ങളെ പീഡിപ്പിക്കുകയും ആക്ഷേപിക്കുന്നവർക്കുമെതിരെ നിങ്ങൾ പ്രാർഥിക്കുന്നുവെങ്കിൽ പ്രവാചകൻ ﷺ പറഞ്ഞത് ശ്രദ്ധിക്കൂ :
(അവർ എന്നെ ഹൗദുൽ കൗസറിങ്കൽ കാണുന്നതുവരെ ക്ഷമിക്കുക) എന്ന ഹദീസ് ഓർക്കണം. ഇമാം ശാഫിഈ (റഹ്) പറഞ്ഞതെത്ര കൃത്യം !
قد مات قوم وما ماتت فضائلـهم،
وعاش قوم وهم في النـاس أموات
(ചിലർ മരിച്ചീടുകിലും അവർതൻ ശ്രേഷ്ഠതകൾ മരിപ്പതില്ല,
ചിലരിതാചത്തതിനൊക്കുമേജീവിച്ചിരിക്കിതല്ലോ!)

السير للذهبي 12/461 :അവലംബം

Related Articles