Current Date

Search
Close this search box.
Search
Close this search box.

ഇസ് ലാമിന്റെ രാഷ്ട്രീയം

“ഇസ് ലാമിക പ്രത്യയ ശാസ്ത്രം ദൈവദത്തമാണ്. ജീവിതത്തിന്റെ ബഹുമുഖ മേഖലകളെയും മുന്നോട്ട് നയിക്കാൻ ഏറ്റവും അർഹതപ്പെട്ടത് ഇസ് ലാം മാത്രമാണ്. ആത്മീയ / ഭൗതിക ജീവിതാവശ്യങ്ങളെ സമന്വയിപ്പിക്കുവാൻ യുക്തമായ ഒരേയൊരു ജീവിത പദ്ധതിയും ഇസ് ലാം തന്നെ.

മുതലാളിത്തം, കമ്യൂണിസം തുടങ്ങി ആധുനിക യുഗം ദർശിച്ച എല്ലാ വിമോചന പ്രസ്ഥാനങ്ങളും പരാജയമടയുന്നത് നാം കാണുന്നുണ്ട്. മനുഷ്യന് സമാധാനവും സ്വൈര്യവും പുരോഗതിയും നേടിക്കൊടുക്കാൻ ഈ വലതു പക്ഷ/ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പര്യാപ്തമായില്ല.

രാഷ്ട്രീയ രംഗത്ത് മനുഷ്യനു സംഭവിച്ച മൂല്യചുതിക്കും ധർമ ഭ്രംശത്തിനുമുള്ള ഉത്തരവാദിത്വത്തിൽ നിന്ന് മനുഷ്യ നിർമിത പ്രത്യയ ശാസ്ത്രങ്ങൾക്ക് ഒഴിഞ്ഞു നിൽക്കാനാവില്ല. സമഗ്രാധിപത്യവും പക്ഷപാതിത്വവും ചൂഷണവും അഴിമതിയും സർവ്വത്ര വ്യാപിച്ചു. കൊള്ളയും കൊള്ളിവെപ്പും കൊലയും വിധ്വംസക പ്രവർത്തനങ്ങളും വനനശീകരണവും പരിഹാരമില്ലാത്ത വിധം വർധിച്ചു.

അഗാധജ്ഞനും സൂക്ഷ്മജ്ഞനുമായ ദൈവത്താൽ നിർദ്ദിഷ്ടമാണ് ഇസ് ലാം. ദൈവം മനുഷ്യാവശ്യങ്ങൾ അറിയുന്നു. മനുഷ്യന്റെ സുഖക്ഷേമത്തിന് വേണ്ടത് അറിയുന്നു. മനുഷ്യന് അഹിതകരമായതും ദോഷകരമായതും അറിയുന്നു. അതുകൊണ്ടു തന്നെ ഇസ് ലാം വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും രക്ഷക്ക് ഉയിർത്തെഴുന്നേൽക്കും. പക്ഷെ നാം ഇസ് ലാമിനു വേണ്ടി ജീവിക്കാൻ തയ്യാറാവണം. നമ്മുടെ എല്ലാ കഴിവുകളും ദീനീ മാർഗത്തിൽ വിനിയോഗിക്കണം. അല്ലാഹുവിനെയും ആഖിറത്തിനെയും പറ്റി ബോധമില്ലാത്ത, യാതൊരു മൂല്യവിചാരവുമല്ലാത്ത കേവല ഭൗതിക പ്രമത്തരായി നാം മാറരുത്! ”

(ഉദ്ധരണം: ഇസ് ലാമും ഇസ് ലാമിക പ്രസ്ഥാനവും:
ഡോ: ഫത്ഹീയകൻ. വിവർത്തനം: എം.എസ്.എ റസാഖ്. ഐ.പി.എച്ച്)

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles