Vazhivilakk

ദുര്‍ബലനാവണം സംഘത്തിന്റെ നേതാവ്

ദുര്‍ബലനാവണം സംഘത്തിന്റെ നേതാവ് എന്നത് ഒരറബീ വാമൊഴിയാണ്. ദാര്‍ശനികമായ കുറേ വായനകളുള്ള പ്രയോഗം. കൂട്ടത്തിലെ ദുര്‍ബലനെ പരിഗണിക്കാതെ ഒരു യാത്രാ സംഘത്തിനും മുന്നോട്ടു പോകാനാവില്ല എന്നാണ് അതിന്റെ വിദ്യാഭ്യാസതല വീക്ഷണം I nclusive education (ഉള്‍ക്കൊള്ളല്‍ വിദ്യാഭ്യാസം) adaptation (അനുരൂപീകരണം ) എന്നെല്ലാം ഈ ഒരു രീതിയെ ആണ് വിളിക്കുക.

ഒരിക്കല്‍ നബി ഉന്നതരായ ഖുറൈശി നേതാക്കളോട് സംവദിക്കുമ്പോള്‍ അന്ധനായ സ്വഹാബി അബ്ദുള്ളാഹ് ബിന്‍ ഉമ്മിമക്തൂം സദസ്സിലേക്ക് വന്നു. ഇത് ഖുറൈശി പ്രമുഖര്‍ക്ക് രസിച്ചില്ല. സൂറ: അബസയിലെ ആദ്യ പത്തു സൂക്തങ്ങളുടെ അവതരണ പരിസരം ഇതാണെന്നു തഫ്‌സീറുകള്‍ പറയുന്നു. അഥവാ ഭിന്ന ശേഷിക്കാരനായ ഒരുമനുഷ്യന്റെ മഹത്വവും സ്ഥാനവും വരച്ചു കാണിക്കുന്നു ആ ദിവ്യ സൂക്തികള്‍. അതുമുതല്‍ ഭിന്നശേഷിക്കാരേയും അബലരെയും ദരിദ്രരെയും പ്രത്യേകം പരിഗണിക്കുകയും അവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്ത ഒട്ടനവധി സംഭവങ്ങള്‍ നബി ജീവിതത്തിലുണ്ടായി.

ബനൂ വാഖിഫിലെ ഒരന്ധനെ കാണാന്‍ പ്രവാചകന്‍ പോവാറുണ്ടായിരുനെന്നും സാമ്പത്തികമായി സഹായിക്കാറുണ്ടായിരുന്നുവെന്നുമെല്ലാം ചരിത്രം പറയുന്നു. ശാരീരിക മാനസിക വൈകല്യങ്ങളെ ജന്മ ശാപമായി കരുതുന്ന മത സങ്കല്‍പങ്ങള്‍ക്കിടയില്‍ ബുദ്ധിവൈകല്യം (അഖ്‌റഖ് ) ഉള്ളവന് വേണ്ടിയുള്ള അധ്വാനം ദൈവ മാര്‍ഗത്തിലെ സമരത്തിന് തുല്യമാണെന്ന് പഠിപ്പിച്ച പ്രവാചകാധ്യാപനങ്ങള്‍ നമുക്ക് കാണാം. ലോക ചരിത്രത്തില്‍ വികലാംഗര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പാട് ചെയ്ത് തുടങ്ങിയത് രണ്ടാം ഖലീഫ ഉമര്‍ (റ )ന്റെ കാലം മുതലാണ് എന്നതും ഒരു ചരിത്രമാണ്.

1992 മുതല്‍ ഐക്യരാഷ്ട്രസഭ ലോക ഭിന്നശേഷി ദിനം ആചരിച്ചുവരുന്നു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുയാണ് പ്രധാനലക്ഷ്യം. പരിമിതികളെ അതിജീവിച്ചവരുടെ കഥയാണ് ഈ ഭിന്നശേഷി ദിനത്തില്‍ പരിജയപെടുത്തുന്നത്. ജന്മനാ ഭിന്നശേഷിക്കാരായവര്‍. ഒരു നിമിഷത്തെ അപകടത്തിലൂടെ ഭിന്നശേഷിക്കാരാവുന്നവര്‍ തുടങ്ങി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിരവധിപേരാണ് നമ്മുക്ക് ചുറ്റും ഉള്ളത്.

ഫ്രിദ കഹ്ലോ ,ജോണ്‍ നാഷ് ,സ്റ്റീഫന്‍ ഹോക്കിങ് ,നിക്ക് വുജിസിക് ,ആന്‍ഡ്രീ ബൊകെല്ല്‌ലി എന്നിവര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം മാറ്റിമറിച്ച ഭിന്നശേഷിക്കാരാണ്. ലോകത്തിന്റെ സഹതാപമില്ലാതെ തന്നെ അഅ്മശ്, അഅ്‌റശ്, അഖ്ഫശ്, അസം എന്ന് തുടങ്ങി ഒരുപാട് ഇമാമുമാര്‍ അവരുടെ വിളിപ്പേര് കൊണ്ട് ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയവരാണ്. ഇബ്‌നു ബാസിനെ പരിചയമില്ലാത്തവര്‍ മുസ്ലിം ലോകത്തു ഉണ്ടാവില്ല .അവരുടെ ശാരീരിക വൈകല്യങ്ങള്‍ വിജ്ഞാന സമ്പാദന പ്രസരണ മേഖലകളില്‍ മുന്നേ നടന്നവര്‍.

( ഡിസം 3 ഭിന്നശേഷി ദിന ചിന്തകള്‍)

Facebook Comments
Show More

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.
Close
Close