Vazhivilakk

വിശ്വാസികള്‍ സ്വീകരിക്കേണ്ട രീതിശാസ്ത്രം

ഉമര്‍ബ്‌നു ഖത്വാബ്(റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ പ്രവാചകന്റെ കൂടെ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ വെളള വസ്ത്രം ധരിച്ച, കറുത്ത തലമുടിയുളള ഒരു മനുഷ്യന്‍ ഞങ്ങളിലേക്ക് വന്നു. അദ്ദേഹം യാത്രക്കാരനാണെന്ന് കണ്ടാല്‍ തോന്നുകയില്ല. ഞങ്ങളില്‍പ്പെട്ട ആര്‍ക്കും അദ്ദേഹത്തെ അറിയുകയുമില്ല. അദ്ദേഹം പ്രവാചകന്റെ അടുക്കല്‍ വന്ന്, കാല്‍മുട്ടിന് മേല്‍ കാല്‍കയറ്റി കൈകള്‍ തൊടയില്‍ വെച്ച് ഇരിന്നു. തുടര്‍ന്ന്് അദ്ദേഹം ചോദിച്ചു: മുഹമ്മദെ, എന്താണ് ‘ഇസ്‌ലാം’? പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവല്ലാതെ ആരാധ്യനിലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമദാനില്‍ നോമ്പനുഷ്ഠിക്കുക, കഴിവുളളവര്‍ ഹജ്ജ് നിര്‍വഹിക്കുക എന്നതാണ് ‘ഇസ്‌ലാം’.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് സത്യമാണ്. ഉമര്‍(റ) പറയുന്നു: അദ്ദേഹത്തിന്റെ ചോദ്യവും സത്യപ്പടുത്തലും കേട്ട് ഞങ്ങള്‍ അത്ഭുപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ‘ഈമാന്‍’ എന്താണെന്ന് ചോദിച്ചു? പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിലും അവന്റെ മാലാഖമാരിലും, ഗ്രന്ഥത്തിലും, പ്രവാചകനിലും, അവസാന ദിനത്തിലും, ഖദ്‌റിലും വിശ്വസിക്കുക എന്നതാണ് ‘ഈമാന്‍’. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് സത്യമാണ്. തുടര്‍ന്ന് ‘ഇഹ്‌സാനെ’ന്താണെന്ന് അദ്ദേഹം ചോദിച്ചു? പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിനെ നിങ്ങള്‍ കാണുന്നുല്ലെങ്കിലും അവന്‍ നിങ്ങളെ കാണുന്നു. ആയതിനാല്‍ അവന്‍ കാണുന്നുണ്ടെന്ന് മനസ്സിലാക്കി അവന് ഇബാദത്ത് ചെയ്യലാണ് ‘ഇഹ്‌സാന്‍’ എന്ന് പ്രവാചകന്‍ വിശദീകരിച്ചു.
വീണ്ടും അദ്ദേഹം ചോദിച്ചു: ഖിയാമത്ത് നാളിനെ കുറിച്ച് താങ്കള്‍ക്കെന്തറിയാം? പ്രവാചകന്‍ പറഞ്ഞു: ചോദിക്കപ്പെടുന്നവനേക്കാല്‍ അതിനെ കിറിച്ച് അറിയുക ചോദിക്കുന്നവനായിരിക്കും. എന്തൊക്കെയാണ് അതിന്റെ അടയാളങ്ങളെന്ന്് തുടര്‍ന്ന് അദ്ദേഹം ചോദിച്ചു: പ്രവാചകന്‍ പറഞ്ഞു: അടിമസ്ത്രീ യജമാനെന്റെ കുഞ്ഞിന് ജന്മം നല്‍കും, ആടിനെ മേച്ച് നടന്നിരുന്നവര്‍ വലിയ കെട്ടിട നിര്‍മാണത്തില്‍ വ്യാപൃതരായിരിക്കും തുടങ്ങിയവയാണ് അതിന്റെ അടയാളങ്ങള്‍. ഉമര്‍(റ) പറയുന്നു: ശേഷം അദ്ദേഹം അവിടെ നിന്ന് യാത്ര തിരിച്ചു, ഞാന്‍ അവിടെ തന്നെ നിന്നു. പ്രവാചകന്‍ എന്നോട് ചോദിച്ചു: ഉമറെ, ആരാണ് ചോദ്യം ചോദിച്ചതന്ന് നിനക്കറിയാമോ? ഞാന്‍ പറഞ്ഞു: അല്ലാഹുവിനും അവന്റെ ദൂതനുമറിയാം. പ്രവാചകന്‍ പറഞ്ഞു: നിങ്ങളെ ദീന്‍ പഠിപ്പിക്കാന്‍ ജിബ്‌രീല്‍ മാലാഖയാണ് ഇപ്പോള്‍ വന്നത്.

ഇസ്‌ലാം മതത്തിന്റെ പ്രായോഗികവത്കരണത്തിന് ഏത് മദ്ഹബാണ് സ്വീകരിക്കേണ്ടതെന്നും, ഏത് പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് നിലകളേളണ്ടതെന്നും, ഏത് പണ്ഡിതന്റെ അഭിപ്രായമാണ് അവലംബിക്കേണ്ടതെന്നുമുളള കാര്യത്തില്‍ അധിക ജനങ്ങളും ആശങ്കകുലരാണ്. എന്നാല്‍, വിശ്വാസികള്‍ നിര്‍ബന്ധമായും സ്വാംശീകരിക്കേണ്ട ശരിയായ വഴിയിലേക്കാണ് ഈ ഹദീസ് വെളിച്ചം വീശുന്നത്. അല്ലാഹുവും അവന്റെ പ്രവാചകനും തൃപ്തിപ്പെടുന്ന മാര്‍ഗത്തെയാണ് വിശ്വാസികള്‍ അനുധാവനം ചെയ്യേണ്ടത്. വിശ്വാസി സമൂഹം വ്യത്യസ്ത വിഭാഗങ്ങളായി ഭിന്നിക്കുമെന്ന് പ്രവാചകന്‍ മുന്‍കൂട്ടി തന്നെ അറിയിച്ചിട്ടുണ്ട്. മുആവിയ(റ)വില്‍ നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ എഴുപത്തിരണ്ട് വിഭാഗങ്ങളായി ഭിന്നിച്ചു. ഈ (വിശ്വാസി) സമൂഹം എഴുപത്തിമൂന്ന് വിഭാഗങ്ങളായി ഭിന്നിക്കുന്നതാണ്. അതില്‍ എഴിപത്തിരണ്ട് വിഭാഗങ്ങളും നരകത്തിലാണ്. ഒരു കൂട്ടര്‍ മാത്രമാണ് സ്വര്‍ഗത്തിലുണ്ടാവുക. അതാണ് ഞാനും എന്റെ അനുയായികളുമടങ്ങുന്ന സംഘം.

പ്രവാചകനും അനുചരന്മാരും കാഴ്ച്ചവെച്ചതുപോലെ വിശ്വാസികള്‍ സംഘത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാണ്. വിശ്വാസികള്‍ക്ക് രക്ഷിതാവിനെ എങ്ങനെ ആരാധിക്കണമെന്ന് അത് മനസ്സിലാക്കിതരുന്നു. ഉമര്‍(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസ് വിശ്വാസികള്‍ സ്വീകരിക്കേണ്ട രീതിശാസ്ത്രം കൃത്യമായി വ്യക്തമാക്കുന്നു. അതാണ് വിശ്വാസികള്‍ നിര്‍ബന്ധമായും പിന്തുടരേണ്ടത്. അഥവാ, അവയെ മൂന്ന് അടിസ്ഥാനങ്ങളായി മനസ്സിലാക്കാം:-
ഒന്ന് : ഇസ്‌ലാം കാര്യത്തെ കുറിച്ച് മനസ്സിലാക്കുക. ശരിയായ വിധത്തില്‍ ആ അഞ്ച് കാര്യങ്ങളെ സംബന്ധിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
രണ്ട് : വശ്വാസകാര്യങ്ങളെ പൂര്‍ണമായി ഉള്‍കൊളളുക. ആറ് വിശ്വാസകാര്യങ്ങളെ സംബന്ധിച്ചും പൂര്‍ണമായ വിശ്വാസം അനിവാര്യമാണ്.
മൂന്ന് : ഇഹ്‌സാന്‍ ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും പുലര്‍ത്തുക. ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ച് ജീവിക്കുക.

അവലംബം: al-forqan.net
വിവ: അര്‍ശദ് കാരക്കാട്‌

Facebook Comments
Related Articles
Close
Close