Current Date

Search
Close this search box.
Search
Close this search box.

ലോറന്‍ ബൂതിനെ സ്വാധീനിച്ച ഗ്രന്ഥം

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ഭാര്യാസഹോദരി ലോറന്‍ ബൂതിന്റെ ഇസ്‌ലാമാശ്ലേഷണം വളരെ ശ്രദ്ധേയമാണ്. ചെറുപ്പം തൊട്ടേ ഇസ്‌ലാമിനെക്കുറിച്ച വിമര്‍ശനങ്ങളും ആക്ഷേപ പരിഹാസങ്ങളും കേട്ടാണ് അവര്‍ വളര്‍ന്നിരുന്നത്. മാധ്യമ പ്രവര്‍ത്തകയായിരുന്നു അവര്‍ക്ക് ഒരിക്കല്‍ ജോലിയാവശ്യാര്‍ത്ഥം ഫലസ്തീന്‍ സന്ദര്‍ശിക്കാനിടയായി.

ഫലസ്തീനികളെല്ലാം തീവ്രവാദികളാണെന്ന മുന്‍ധാരണയില്‍ അവിടെയെത്തിയ ലോറന്‍ ഫലസ്തീനികളില്‍ നിന്നുണ്ടായ പെരുമാറ്റവും സമീപനവും അവരുടെ തെറ്റിദ്ധാരണ നീങ്ങി. ആ ഘട്ടത്തിലാണ് വിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷ അവര്‍ വായിക്കാനിടയായത്. തുടര്‍ന്ന് അവര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഇന്ന് അവര്‍ ലോകപ്രശസ്ത ഇസ്‌ലാമിക മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമാണ്.

Related Articles