Current Date

Search
Close this search box.
Search
Close this search box.

തവക്കുൽ വിജയത്തിൻ്റെ താക്കോൽ

നബി(സ) അരുൾ ചെയ്യുന്നു: “നിങ്ങൾ അല്ലാഹുവിൽ യഥാർത്ഥമായി അർപ്പിക്കേണ്ട വിധം അർപ്പിക്കുന്ന പക്ഷം നിങ്ങൾക്ക് അവൻ പക്ഷികൾക്ക് ആഹാരം നൽകുന്ന പ്രകാരം ആഹാരം നൽകുന്നതാണ്. അവ കാലത്ത് വിശന്നു കൊണ്ട് പോവുകയും വൈകുന്നേരം വയർ നിറച്ച് മടങ്ങുകയും ചെയ്യുന്നു ” (തിർമിദി)

ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഖുശൈരി (റ) എഴുതുന്നു: “തവക്കുലിൻ്റെ (അല്ലാഹുവിൽ അർപ്പിക്കൽ) സ്ഥാനം ഹൃദയമാണ്.ഒരു കാര്യം ക്ലേശകരമാ കുന്നതും മറ്റൊന്ന് എളുപ്പമാകുന്നതും അല്ലാഹുവിൻ്റെ വിധി പ്രകാരമാണെന്ന ദൃഢവിശ്വാസം വേണം. ഒപ്പം ബാഹ്യ പ്രവർത്ത നവും ”

ഇബ്രാഹിം (അ)ക്ക് അഗ്നി കണ്ഠാരം ആരാമമായി മാറിയതും മൂസ (അ)ക്ക് ചെങ്കടൽ തിരമാലകൾ വിജയപാത പണിതതും മുഹമ്മദ് (സ)ക്ക് സൗർ ഗുഹ സുരക്ഷയൊരുക്കിയതും തവക്കുൽ കൊണ്ടായിരുന്നു!

ഇബ്രാഹിം നബി അഗ്നിയിലെറിയപ്പെടുമ്പോൾ തവക്കുൽ വാക്യം (ഹസ് ബുനല്ലാഹി വ ന അമൽ വക്കീൽ) ഉരുവിട്ടതായി നബി(സ) പഠിപ്പിച്ചിട്ടുണ്ട്. മൂസാ നബിയും (ഇന്ന റബ്ബീ സ യഹ്ദീൻ ) മുഹമ്മദ് നബിയും (ലാ തഹ്സൻ ഇന്നല്ലാഹ മഅന ) സമാനവാക്യങ്ങൾ പ്രഖ്യാപിച്ചതായി വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു.

Related Articles