Current Date

Search
Close this search box.
Search
Close this search box.

ക്ഷമ കൊണ്ടും നമസ്കാരം കൊണ്ടും സഹായം തേടുക

അല്ലാഹു പറയുന്നു: “സഹനം കൊണ്ടും നമസ്കാരം കൊണ്ടും സഹായം തേടിക്കൊള്ളുവിൻ. എന്നാൽ നമസ്കാരം ഒരു ഭാരം തന്നെയാകുന്നു. ദൈവഭയമുള്ളവരല്ലാത്തവർക്ക് ” (ഖുർ:
2:45). പരമ്പരാഗത ധാരണയനുസരിച്ച് ദൈവസഹായം ലഭിക്കാൻ കൈകൾ രണ്ടും മേൽപോ
ട്ടുയർത്തി പ്രാർത്ഥിക്കുകയാണ് വേണ്ടത്. എന്നാൽ അല്ലാഹുവിന്റെ സഹായം നമുക്ക് ലഭിക്കാൻ ഇവിടെ ഖുർആൻ ആവശ്യപ്പെടുന്നത് അതല്ല. പ്രത്യുത നമ്മുടെ നിത്യജീവിതത്തിൽ രണ്ട് സുപ്രധാന ഗുണങ്ങ ൾ ശീലിക്കാനാണ്.

അതിൽ ഒന്ന് ക്ഷമ (സ്വബ്ർ ) ആണ്. സ്വബ്ർ എന്ന ഖുർആനിക പ്രയോഗത്തിന് നാം ഒറ്റ വാക്കിൽ സാധാരണ പറഞ്ഞു വരാറുള്ള അർത്ഥമാണ് ക്ഷമ. പക്ഷെ സ്വബ്റിന്റെ മൗലികമായ ആശയം “ആത്മനിയന്ത്രണം ” എന്നത്രെ. പരിഭ്രമം, കോപം, പ്രകോപനം, പ്രലോഭനം തുടങ്ങിയ മാനസിക ദൗർബല്യങ്ങൾക്കൊന്നും വഴങ്ങാതെ നാം അല്ലാഹുവിലുള്ള ശുഭപ്രതീക്ഷയിൽ ലക്ഷ്യസാക്ഷാത്കാരത്തിനായി ദൃഢമനസ്സോടെ ഉറച്ചു നിൽക്കണം. ദൈവിക വാഗ്ദാനങ്ങളിൽ ബോധപൂർവ്വം വിശ്വസിക്കുകയും ഏത് പ്രയാസങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നാലും ആ മാർഗത്തിൽ നിന്നും തെല്ലും വ്യതിചലിക്കാതി രിക്കുകയും വേണം. ഇതാണ് സ്വബ്റ്. തുടർന്ന് പറയുന്ന ഗുണം നമസ്കാരമാണ്. പരമ്പരാഗത ധാരണയനുസരിച്ച് ആദ്യം സൂചിപ്പിച്ചതു പോല കൈകൾ മുകളിലോട്ടുയർത്തിയുള്ളതാണ് പ്രാർത്ഥന. അതാവട്ടെ നമസ്കാരാനന്തരമാണ് നാം ചെയ്യുക. അതു കൊണ്ടാണ് നമുക്കിടയിൽ നമസ്കാര പ്രാർത്ഥനയേക്കാൾ നമസ്കാരാ നന്തര പ്രാർത്ഥന ചർച്ചയാകുന്നത്.

യഥാർത്ഥത്തിൽ സത്യവിശ്വാസിയുടെ സമഗ്രവും മുഖ്യവുമായ പ്രാർത്ഥന ചിട്ടയാർന്ന നമസ്കാരമാണ്. നമസ്കാരത്തെ വിശുദ്ധ ഖുർആൻ “സ്വലാത്ത് ” എന്നാണ് വിശേഷിപ്പിച്ചത്. ഒരു സംഗതിയിലേക്കോ വസ്തുവിലേക്കോ മുന്നിടുക, ഉന്മുഖനാവുക എന്നതാണ് സ്വലാത്തിന്റെ അസ്സൽ അർത്ഥം. നമസ്കാരത്തിന്റെ പൊരുൾ അതാണല്ലോ. നാം വിനീതമനസ്സോടെ അല്ലാഹുവിന്റെ മുന്നിൽ നിന്നും കുനിഞ്ഞും ഇരുന്നും പ്രണാമം ചെയ്തും അവനെ വാഴ്ത്തിയും സ്തുതിച്ചും നമുക്കു വേണ്ടുന്ന മാർഗനിർദ്ദേശങ്ങൾ അല്ലാഹുവിനോട് ആവശ്യപ്പെട്ടും ഇരുലോക വിജയം നൽകാൻ അഭ്യർത്ഥിച്ചും നിർവ്വഹിക്കുന്നതാണല്ലോ ഇസ് ലാമിന്റെ സാങ്കേതിക ഭാഷയിലുള്ള സ്വലാത്ത് എന്ന നമസ്കാരം.

“നമസ്കാരത്തിൽ നാം അല്ലാഹുവിനോടാണ് സംസാരിക്കുന്നത്. അതിനാൽ ആലോചിച്ച് സംസാരിക്കുക” എന്ന് നബി(സ) അരുൾ ചെ യ്തിട്ടുണ്ട്. ചുരുക്കത്തിൽ ജീവിതത്തിലുടനീളം ആത്മനിയന്ത്രണം പാലിക്കുകയും പരമാവധി പള്ളിയിൽ ജമാഅത്തിൽ പങ്കെടുത്ത് ഭയഭക്തിയോടെ നമസ്കരിക്കുകയും ചെയ്യുന്നവർക്ക് നിശ്ചയമായും അല്ലാഹു വിന്റെ സഹായം ലഭിക്കുക തന്നെ ചെയ്യും. ഇവിടെ “ദൈവഭയമില്ലാത്തവർക്ക് നമസ്കാരം ഒരു ഭാരം തന്നെയാകുന്നു” എന്ന അല്ലാഹുവിന്റെ വാക്കുകൾ ഇസ് ലാമിക ശരീഅത്തിൽ നമസ്കാരത്തിന്റെ പ്രധാന്യം അദ്വിതീയമാണെന്ന വസ്തുത അരക്കിട്ടുറപ്പി
ക്കുന്നുണ്ട്. നമസ്കാരം ചിട്ടയോടെ നിർവ്വഹിക്കുന്നവർക്കേ ആത്മനിയന്ത്രണം എന്ന സ്വബ്റും ലഭി ലഭിക്കുകയുള്ളൂ എന്നത്രെ പണ്ഡിതമതം.

Related Articles