Vazhivilakk

അറബ് ലോകത്തെ സ്വേച്ഛാധിപതികളും മതവും

ദൈവിക ദീനിന്റെ മനുഷ്യസമത്വത്തിലധിഷ്ഠിതമായട്ടുള്ള ആശയത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് ചരിത്രത്തിലുടനീളം ജനങ്ങളെ ആകർഷിച്ചതും ഇപ്പോഴും ആകർഷിച്ചു കൊണ്ടിരിക്കുന്നതുമായ സവിശേഷതകളിൽ ഒന്നാണ്. പുരുഷന് സ്ത്രീയേക്കാളോ വെളുത്തവന് കറുത്തവനെകാളോ ധനികന് ദരിദ്രനെക്കാളോ മഹത്വമില്ലെന്നും അല്ലാഹു നിർണ്ണയിച്ച ഒരേയൊരു ഏകകമായ തഖ് വയും ദൈവിക നിയമങ്ങളോടുള്ള വിധേയത്വവുമാണ് ഇസ് ലാമിലെ ശ്രേഷ്ഠതയ്ക്കടിസ്ഥാനമെന്നും അത് ഉദ്ഘോഷിക്കുന്നു (വി.ഖു. 49:13)

ഇസ്ലാമിലെ പണ്ഡിതന്മാർ ദൈവിക നിയമത്തെ ജനങ്ങളിലെത്തിക്കുകയും അവരെ സത്യത്തിന്റെ പാതയിലേക്ക് പ്രബോധനം നടത്തുകയും ചെയ്യാനുള്ള ദൗത്യം സ്വയം ഏറ്റെടുക്കയുണ്ടായി. ദൈവിക നിയമത്തിന്റെ വാഹകരായത് കൊണ്ട് തന്നെ അല്ലാഹു നിർണ്ണയിച്ചിട്ടുള്ള മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സാമൂഹ്യ വിഷയങ്ങളിലെ അവരുടെ തീരുമാനങ്ങൾ. ഭരണാധികാരി -ഭരണീയൻ, ദരിദ്രൻ -ധനികൻ, വെളുത്തവൻ -കറുത്തവൻ, അറബി -അനറബി എന്നീ അടിസ്ഥാനങ്ങളിൽ ജനങ്ങളെ വേർതിരിക്കുന്ന രീതിയിൽ ഫത് ഫ ഇറക്കാതിരിക്കുക എന്നത് അതിനാൽ അവരുടെ ബാധ്യതയാണ്.

Also read: സി.എ.എ വിരുദ്ധ നാടകവും കര്‍ണാടക പൊലിസ് വേട്ടയും

അല്ലാഹു നിർണ്ണയിച്ച അതേ മാനദണ്ഡങ്ങളാണ് പണ്ഡിതൻമാർ വിധി പറയാൻ ഉപയോഗിക്കുന്നതെങ്കിൽ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും ധനികർക്കുമനുകൂലമായ ഫത് വകൾ നമുക്ക് കാണാൻ കഴിയുകയില്ല.  രാഷ്ട്ര നേതാക്കളെയും ധനാഢ്യരേയും അനുകൂലിക്കുന്നവർ ദൈവികാധ്യപനങ്ങൾക്ക് വിരുദ്ധമായി തെറ്റായ നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകുമ്പോൾ അവരിൽ നിന്ന് കണ്ണടച്ച് കളയുന്നവരാകരുത് പണ്ഡിതന്മാർ.

വ്യക്തികളുടെ നേട്ടങ്ങളാവരുത് അല്ലാഹു നിർണ്ണയിച്ച തഖ് വയുടെ മാനദണ്ഡങ്ങളോട് അടുത്ത് നിൽക്കുന്നതായിരിക്കണം പണ്ഡിതന്മാരുടെ ഫത് വകൾ. ബനൂ ഇസ്റാഈൽ സമൂഹത്തിൽ വലിയൊരളവിൽ നിലനിന്നിരുന്ന പലിശ, സാമ്പത്തിക അഴിമതി എന്നിവക്കെതിരെ ശബ്ദിക്കാതിരിക്കുന്ന ബനൂ ഇസ്റാഈൽ പണ്ഡിതന്മാരെ അല്ലാഹു ആക്ഷേപിച്ചതായി കാണാം (വി:ഖു 5:63).

അറബ് ലോകത്തെ വീക്ഷിക്കുന്ന ആരും ഇന്ന് അത്ഭുതപ്പെട്ടുപോകും, ഏതെങ്കിലും വിധത്തിൽ അധികാരം പിടിച്ചെടുത്ത് അവിടത്തെ ജനങ്ങളുടെ സമ്പത്ത് പിടിച്ചെടുക്കുന്ന അധികാരികളെ നമുക്ക് കാണാനാകും, അവരെ അതിൽ നിന്ന് തടയുന്നതിനായി ആരും മുന്നോട്ട് വരുന്നുമില്ല. ഇന്ന് അറബ് ലോകത്തുള്ള ഏതെങ്കിലും ഒരു പണ്ഡിതൻ രാഷ്ട്രതലവനെ വിമർശിക്കാൻ ധൈര്യപ്പെട്ടിട്ടുണ്ടോ ? ഇന്ന് അറബ് ലോകത്ത് ഭരണാധികാരുടെയും, രാജാക്കന്മാരുടെയും ഇഷ്ടങ്ങൾക്കെതിരായി ഫത്വ നൽകാൻ ധൈര്യപ്പെടാൻ പണ്ഡിമാരുണ്ടോ ?.

Also read: ഖിബ്‌ലയെ സംബന്ധിക്കുന്ന ആധുനിക വിഷയങ്ങള്‍

അറബ് ലോകത്തെ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഭരണാധികാരികളുടെ മോശം നടപടീ ക്രമങ്ങളുടെ കൂടെയായി കൊണ്ട് ദൈവികാധ്യാപനങ്ങൾക്ക് വിരുദ്ധമായാണ് നിലകൊള്ളുന്നതെന്ന് ഞാൻ സംശയിക്കുന്നു, അതോടെ നീതി, സുരക്ഷ, സാമൂഹ്യക്ഷേമം തുടങ്ങിയവ നടപ്പിലാക്കുന്നതിന് ബദലായി സമൂഹത്തിലെ സ്വാധീനമുള്ളവരുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരുപകരണമായി ദീൻ മാറി.

പണ്ഡിതന്മാരുടെ ട്വീറ്റുകൾ അധികാരികളെ അസ്വസ്ഥരാക്കിയതിനാൽ ഇന്ന് അറബ് ലോകത്ത് പണ്ഡിതന്മാരെ ജയിലറകളിൽ കാണാം, ചിലപ്പോൾ ഭരണകൂടം വരച്ച വര മുറിച്ചു കടന്നതിനാൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പണ്ഡിതരെയും കാണാം. അറബ് ലോകത്തെ സ്വധീനമുള്ളവർ സ്ത്രീകൾ കാർ ഓടിക്കുന്നത് അവൾക്ക് യോജിച്ചതല്ല എന്ന് പറയുമ്പോൾ മതപണ്ഡിതന്മാർ അതിന്റെ ചുവട് പിടിച്ച് മതപരമായി സ്ത്രീകൾ കാർ ഓടിക്കുന്നത് ദീനിൽ അനുവദനീയമല്ല എന്ന് ഫത് വ പുറപ്പെടുവിക്കാൻ മത്സരിക്കുന്നു.

Also read: പാശ്ചാത്യന്‍ രാജ്യങ്ങളിലെ ഓറിയന്റലിസ്റ്റ് സ്വാധീനം

ഇനി ഭരണകൂടം ആ നിരോധം മാറ്റിയാലോ പണ്ഡിതന്മാർ അവരുടെ ഫത് വ പിൻവലിച്ചു കൊണ്ട് അതിനനുകൂലമായി ഫത്വ ഇറക്കും, സമൂഹം മാത്രമാണ് ഈ രണ്ടവസ്ഥയിലും ഇരയാകുന്നത് കാരണം മതത്തിന്റെ പേരിലാണവർ വഞ്ചിക്കപ്പെടുന്നത്. പണ്ഡിതന്മാർ തങ്ങളുടെ അഭിപ്രായങ്ങൾ പറയുന്നതിന് സ്വതന്ത്രരല്ലയെങ്കിൽ, സാമൂഹ്യ പരിഷ്കരണത്തിന് അവരിൽ നിന്ന് വല്ലതും പ്രതീക്ഷിക്കേണ്ടതുണ്ടോ ? സ്വതന്ത്രം ഇല്ലാതാവുമ്പോൾ മതത്തെ കുറിച്ച് സംസാരിക്കാൻ കഴിയാതാകുന്നു, കാരണം യഥാർത്ഥ മതത്തിന് മനുഷ്യൻ സ്വതന്ത്രനായിരിക്കുക എന്നത് അനിവാര്യമാണ്, ദൈവികാധ്യാപനങ്ങളുടെ ധ്വജവാഹകരെന്ന് വിശേഷിപ്പിക്കപ്പെടുന്ന അറബ് ലോകം തന്നെ ബന്ധനസ്ഥരായാൽ എന്താണ് ചെയ്യുക ?

സത്യം പറയാൻ ഒരു ആക്ഷേപകന്റെ ആക്ഷേപവും ഭയപ്പെടാതെ ദൈവിക സന്ദേശം എത്തിക്കുന്നവരെ പ്രശംസിച്ച് കൊണ്ട് അല്ലാഹു പറഞ്ഞ വചനങ്ങൾ എല്ലാ മത പണ്ഡിതരുടെയും മനസ്സിൽ നിരന്തരം ഓർത്ത് വെക്കുന്നത് നല്ലതാണ് “അതായത് അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്‍റെ നടപടി.) കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി”. (അഹ്സാബ്: 39) ഏകാധിപതിയെയോ സ്വേച്ഛാധിപതിയെയോ പിന്തുണക്കുന്ന ഒന്നാവുക എന്നുള്ളത് ദൈവിക സന്ദേശത്തിന്ന് സാധ്യമല്ല, അല്ലയോ അറബ് ലോകത്തെ ദൈവിക സന്ദേശത്തിന്റെ ധ്വജവാഹകരെ എവിടെയാണ് നിങ്ങൾ ?.

 

വിവ. മുബശ്ശിർ മാട്ടൂൽ

Facebook Comments
Related Articles
Show More
Close
Close