Vazhivilakk
സദാചാര ബോധമുള്ള സമൂഹത്തിന്റെ വീണ്ടെടുപ്പിന്

ഒരിക്കല്‍ ആയിശ ബീവി (റ) മദീനയില്‍ മറ്റു സ്ത്രീകളുമൊന്നിച്ചിരിക്കുകയായിരുന്നു. ആ സമയമാണ് തലയും മാറിടവും മറക്കാന്‍ ആവശ്യപ്പെട്ടുള്ള ഖുര്‍ആന്‍ വചനം അവര്‍ കേള്‍ക്കുന്നത്. ഇത് കേട്ട ഉടന്‍ തന്നെ അവരെല്ലാം അവിടെയുണ്ടായിരുന്ന പുതപ്പുകളും തുണിയുമെടുത്ത് അവര്‍ ശരീരവും തലയും മറച്ചു.
പ്രാചീന കാലത്ത് അറേബ്യന്‍ ജനത നിര്‍ലജ്ജരും ലൈംഗിക അരാജകത്വത്തിന് അടിപ്പെട്ടവരുമായിരുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ വ്യഭിചാരത്തെ വിലക്കി. അത് പൂര്‍ണമായും നിരോധിച്ചു. ക്രിമിനില്‍ കുറ്റമാക്കി മാറ്റി. അതോടെ പൂര്‍ണമായും സദാചാര നിഷ്ടയുള്ള ഒരു സമൂഹമായി അത് മാറി. കഴിഞ്ഞ 14 നൂറ്റാണ്ട് കാലമായി ഈ ഗ്രന്ഥത്തെ പിന്തുടരുന്ന എല്ലാവരും തങ്ങളുടെ കാലത്ത് ഏറ്റവും വിശുദ്ധി പുലര്‍ത്തുന്ന മാതൃകാപരമായ സമൂഹമായാണ് നിലനിന്നത്. ഇന്നും അത് അങ്ങിനെ തന്നെയാണ്.
Facebook Comments