Current Date

Search
Close this search box.
Search
Close this search box.

യുക്തിവാദികളും ആത്മഹത്യയും

ദൈവ വിശ്വാസവും മതബോധവും ഇല്ലാത്തവരെല്ലാം തങ്ങളുടെ എല്ലാ കാര്യങ്ങൾക്കും അടിസ്ഥാനമായി സ്വീകരിക്കുന്നത് സ്വന്തം ബുദ്ധിയും ചിന്തയും യുക്തിയുമാണ്. അതുകൊണ്ടുതന്നെ വിശ്വാസികളല്ലാത്തവരെല്ലാം യുക്തിവാദികളാണ്. അവരോ മറ്റുള്ളവരോ അതംഗീകരിച്ചാലും ഇല്ലെങ്കിലും ശരി.

വിശ്വാസികൾ പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവത്തിൽ അഭയം തേടുന്നു. എന്നാൽ യുക്തിവാദികളിൽ പലരും കടുത്ത പ്രയാസങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുമ്പോൾ മനോരോഗികളാവുകയോ അത്യന്തം അസ്വസ്ഥരായി ആത്മഹത്യയിൽ അഭയം തേടുകയോ ചെയ്യുന്നു. ദൈവം ചത്തു പോയിരിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞ നീത്ഷേ 1889 ജനുവരി 3 ന് പൂർണ ഭ്രാന്തനായി മാറി. പതിനൊന്ന് വർഷം മുഴു ഭ്രാന്തായി ജീവിച്ച അദ്ദേഹം 1900 ആഗസ്റ്റ് 25 നാണ് മരണമടഞ്ഞത്.

പ്രമുഖ നാസ്തികനും മാർക്സിയൻ ദർശനികനുമായ ആൽത്ത്യൂസർ പതിറ്റാണ്ടുകളോളം വിഷാദരോഗിയായി കഴിയുകയും അവസാനം മുഴുഭ്രാന്തനായിയി മാറുകയും ചെയ്തു. അങ്ങനെയാണ് 1980 നവംബർ 6 ന് അദ്ദേഹം ഭാര്യ ഹെലൻറെ കഴുത്ത് ഞെരിച്ചു കൊന്നത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻറെ മാനസികാരോഗ്യവകുപ്പ് മേധാവി ജോസ്മനോൻ ബെർട്ടലോട്ട് ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ വിശ്വാസികളെ അപേക്ഷിച്ച് നാസ്തികരായ യുക്തിവാദികളുടെ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണ്. മുസ്ലിംകളിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിന് 0.1 ആണെങ്കിൽ നാസ്തികരിൽ 25.6 ആണ്.

Also read: സമാധാന നൊബേൽ പുരസ്കാരത്തിന് ട്രംപിനെ നാമനിർദേശം ചെയ്യുന്നത്..

വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ട ഡാറ്റ നൽകിയ ഗ്യാലപ്പ് നടത്തിയ പഠനത്തിൽ മതാഭിമുഖ്യമുള്ള രാജ്യത്തെ ആത്മഹത്യയുടെ 12 ഇരട്ടിയാണ് 29 ശതമാനം ജനങ്ങൾ മാത്രം മാതാഭിമുഖ്യമുള്ളവർ താമസിക്കുന്ന ജപ്പാൻറെ ആത്മഹത്യാനിരക്ക്. ലോകത്തിലെ നാലിലൊന്ന് ആത്മഹത്യയും നടക്കുന്നത് നാസ്തികരുടെ നാടായ ചൈനയിലാണ്. ദൈവ വിശ്വാസമില്ലാത്തവർക്ക് മുൻതൂക്കമുള്ള ഫിൻലാൻറിൽ നടക്കുന്ന മരണങ്ങളിൽ മൂന്നിലൊന്നും ആത്മഹത്യയിലൂടെയാണ്. നോർവെയിൽ മാനസികാസ്വാസ്ഥ്യങ്ങൾക്ക് ചികിത്സ തേടുന്നവരുടെ വർദ്ധനവ് 40 ശതമാനമാണ്. മനുഷ്യപ്രകൃതം മതാഭിമുഖ്യമുള്ളതും യുക്തിവാദവുമായി പൊരുത്തപ്പെടാത്തതുമായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പരിണാമത്തിലൂടെ മനുഷ്യമസ്തിഷ്കം രൂപപ്പെട്ടത് മത ചിന്തയ്ക്ക് പെട്ടെന്ന് അടിപ്പെടും വിധമാണെന്ന് കേരളത്തിലെ യുക്തിവാദി നേതാവ് രവിചന്ദ്രൻ തന്നെ തുറന്ന് സമ്മതിച്ചതാണല്ലോ.
(മാധ്യമം വാർഷികപ്പതിപ്പ് 2020. പുറം 152.)

Related Articles