Current Date

Search
Close this search box.
Search
Close this search box.

റമദാൻ പ്രാർത്ഥനയും പോരാട്ടവും!

“സൗം” എന്ന പദത്തിന് അടിസ്ഥാന അറബ് ഭാഷയിൽ “പരിശീലനം ” എന്നാണ് അർത്ഥമെന്ന് ഭാഷാ പണ്ഡിതർ വ്യക്തമാക്കുന്നു. പടയോട്ടത്തിനും പടക്കളത്തിലേക്കും പരിശീലിക്കപ്പെടുന്ന കുതിരകളെ “ഫറസുൻ സ്വാഇമൂൻ” എന്ന് പറയുന്നു. റമദാൻ മാസം പോരാളികളെ സൃഷ്ടിക്കുന്ന മാസം കൂടിയാണെന്നർത്ഥം!

ആത്മസമരം, ആശയസമരം എന്നീ ദ്വന്ദങ്ങൾക്കിടയിലാണ് നോമ്പുകാല ജീവിതത്തിൻ്റെ നേർരേഖ ചലിക്കേണ്ടത്. ബദ്റും മക്കം ഫത്ഹും കോൺസ്റ്റാൻ്റിനോപ്പിൾ ജയവും താർത്താരി ഭീകരതയെ ഇസ് ലാം ചെറുത്ത് തോൽപ്പിച്ചതുമൊക്കെ റമദാൻ മാസത്തിലായിരുന്നു.

വൃക്തി സംസ്കരണത്തിൻ്റെ പരിമിതമായ പരിധിയിൽ ഒതുങ്ങതല്ലറമദാൻ.ഒപ്പം സാമൂഹിക പരിവർത്തനത്തിൻ്റെ കരുത്തുറ്റ വ്യവസ്ഥയും വ്രതം മുന്നോട്ടു വെക്കുന്നുണ്ട്. കൃത്യമായ നമസ്കാരങ്ങൾ, പ്രാർത്ഥനകൾ, ദിക്റുല്ലാഹ് എന്നിവക്കൊപ്പം തന്നെ സഹജീവികളുടെ വിശപ്പകറ്റൽ, സകാത്ത്,
ഫിത്വർ സകാത്ത് സംഘടിതശേഖര – വിതരണങ്ങൾ, അനീതികൾക്കെതിരെ സമരോത്സുകമായ പ്രതിരോധം തീർക്കൽ തുടങ്ങി സാമൂഹിക – രാഷ്ട്രീയ ജീവിതത്തി ലെല്ലാം ആരോഗ്യകരമായ മാറ്റം ഉണ്ടാക്കാൻ കൂടിനമുക്ക് പണിയെടുക്കേണ്ടതുണ്ട്. ഈ സമഗ്രതയിലാണ് നോമ്പുകാലത്തിൻ്റെ ഊര്ജ്ജം കുടികൊള്ളുന്നത് !

അല്ലെങ്കിലും “രാത്രി ഭക്തരും പകൽ പ്രവർ ത്തകരും” ( ഫില്ലൈലി റുഹുബാൻ ഫിന്നഹാരി ഫുർസ്വാൻ) എന്നതാണല്ലോ ഇസ് ലാമി ൻ്റെ എക്കാലത്തെയും സൂത്രവാക്യം.

വ്രതകാല രാവുകളിൽ, ജീവിതത്തിൽ സംഭവിച്ച മുഴുവൻ തെറ്റുകുറ്റങ്ങളും വീഴ്ചകളും ഓർത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അല്ലാഹുവിങ്കലേക്ക് മുറിഞ്ഞു വീഴാനും നോമ്പിൻ്റെ പകലുകളിൽ അരുതായ്മകൾക്കും അധർമങ്ങൾക്കുമെതിരെ പ്രതികരിക്കാനും നമുക്കാവണം.

സഹനവും സമരവും നിറഞ്ഞ ധാർമ്മിക വിപ്ലവകാരികളെ സൃഷ്ടിക്കുകയാണ് ആത്യന്തികമായി പുണ്യ റമദാൻ ചെയ്യുന്നത്!

Related Articles