Current Date

Search
Close this search box.
Search
Close this search box.

ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക്

quran.jpg

ഖുര്‍ആനെപ്പോലെ ജനജീവിതത്തെ പൂര്‍ണമായും പരിവര്‍ത്തിപ്പിച്ച മറ്റൊരു വിപ്ലവ ഗ്രന്ഥവും ഉണ്ടാവില്ല. 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് അവതീര്‍ണമായപ്പോള്‍ അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഖുര്‍ആന്‍ അറുതി വരുത്തി. സമൂഹത്തെ പിറകോട്ട് നയിച്ച എല്ലാ ജീവിത വീക്ഷണങ്ങളും ഇല്ലാതാക്കി അവരെ പുരോഗതിയിലേക്ക് നയിച്ചു.

ഒട്ടകത്തിന്റെ മൂക്കു കയര്‍ പിടിച്ചു നടന്നിരുന്ന ഒരു ജനതയെ ലോകത്തിന്റെ ഭരണാധികാരികളാക്കി. സമൂഹത്തെ സാക്ഷരരാക്കി,രാഷ്ട്രങ്ങളെ ക്ഷേമപൂര്‍ണമാക്കി,വ്യക്തി ജീവിതത്തെ വിശുദ്ധമാക്കി,കുടുംബഘടനയെ ഭദ്രമാക്കി,ലോകത്ത് പ്രശാന്തതയുണ്ടാക്കി. അതുകൊണ്ടാണ് ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ഗ്രന്ഥമെന്ന് അത് സ്വയം വിശേഷിപ്പിച്ചത്. പതിറ്റാണ്ടുകളായി ഒരു സമൂഹത്തിന് മാര്‍ഗദര്‍ശിയാകുന്ന ഈ ഗ്രന്ഥത്തെ പഠിക്കാനും മനസ്സിലാക്കാനും നാം തയാറാകണം.

Related Articles