Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക രാഷ്ട്രത്തിൽ ഇസ്ലാമല്ലാത്തവരുടെ മതം പ്രചരിപ്പിക്കൽ

ഒന്നാമതായി, ഖുർആനോ സുന്നത്തോ ഖണ്ഡിതമായി ഈ വിഷയത്തിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല എന്നിരിക്കെ അമുസ്ലിംകൾക്ക് തങ്ങളുടെ മതം ഇസ്ലാമിക രാഷ്ട്രത്തിൽ പ്രചരിപ്പിക്കാം. ഇസ്ലാമിക രാഷ്ട്രത്തിൽ അമുസ്ലിംകൾക്കു അവരുടെ മതം ആചരിക്കുന്നതിൽ ഇസ്ലാം അനുവാദം നൽകുന്നുണ്ട്. മത പ്രചാരണം മതാചാരത്തിന്റെ ഭാഗമായി കരുതുന്ന മതവിഭാഗങ്ങൾക്ക് മതപ്രചാരണത്തിനുള്ള അനുവാദം ഇതുവഴി സ്വാഭാവികമായും സിദ്ധിക്കും.

രണ്ടാമതായി, ഇസ്ലാമിക രാഷ്ട്രത്തിൽ മതാന്തര സംവാദങ്ങൾ നടക്കും. മുസ്ലിംകളോട് ഖുർആൻ കൽപ്പിക്കുന്നത് [An-Nahl; 125) ഇതര മതസ്ഥരോട് നല്ല നിലയിൽ സംവദിക്കാനാണല്ലോ. [Al-Ankabut : 46] വേദക്കാരോട് ഏറ്റവും നല്ലനിലയിൽ സംവദിക്കാനും ഇവിടെ അല്ലാഹു നമ്മോട് നിർദേശിക്കുന്നു.

സംവാദം ഏകപക്ഷീയമായ സംസാരമല്ല; രണ്ട് കൂട്ടർ തമ്മിലെ പരസ്പരമുള്ള ആശയങ്ങൾ മാറ്റുരയ്ക്കുന്ന പ്രക്രിയയാണ്. മുസ്ലിംകൾ തങ്ങളുടെ വീക്ഷണങ്ങൾ തെളിവുകൾ സഹിതം അവതരിപ്പിക്കുന്ന സംവാദത്തിൽ വേദക്കാർക്ക് അവരുടെ വീക്ഷണങ്ങൾ തെളിവുകൾ സഹിതം അവതരിപ്പിക്കാൻ അവസരം ലഭിക്കും. അത് ശ്രോതാക്കൾക്ക് മുന്നിൽ തങ്ങളുടെ ആശയാദർശങ്ങളും വിശ്വാസങ്ങളും പകർന്ന് നൽകാനുള്ള വഴിയാണല്ലോ. ഇസ്ലാം തന്നെ മുൻകൈയെടുക്കുന്ന സംവാദങ്ങളാണിവ എന്നത് അടി വരയിട്ട് നാം മനസിലാക്കണം.

മൂന്നാമതായി, ഇത് ഈ വിഷയത്തിലെ വളരെ സുപ്രധാനമായ ഒരു പ്രശ്‌നമാണ്. വിഷയത്തിന്റെ രാഷ്ട്രീയവും മനുഷ്യാവകാശ പരവുമായ തലവുമായാണ് ഇത് ബന്ധപ്പെട്ട് കിടക്കുന്നത്. അമുസ്ലിം രാഷ്ട്രത്തിൽ ജീവിക്കുന്ന മുസ്ലിംകൾക്ക്, അത് കൃസ്ത്യൻ ഭൂരിപക്ഷ നാടുകളോ ഇന്ത്യ പോലുള്ള ഹിന്ദു ഭൂരിപക്ഷ നാടുകളോ ആകാം. മുതലാളിത്ത രാജ്യങ്ങളോ കമ്മ്യൂണിസ്റ്റ് നാടുകളോ ആകാം. ഇസ്ലാം പ്രചരിപ്പിക്കാനുള്ള അവകാശം നിഷേധിക്കുന്ന അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമായാണ് നാം വിലയിരുത്തുക. എന്നാൽ നമുക്ക് ആധിപത്യമുള്ള രാഷ്ട്രത്തിൽ ഈ അവകാശം ആർക്കും അനുവദിച്ചു കൊടുക്കാൻ പാടില്ല എന്നാണ് നാം വാദിക്കുന്നത് എങ്കിൽ, എന്ത് ന്യായമാണ് നമ്മുടെ ഈ വാദത്തിനുള്ളത്? തികച്ചും വൈരുധ്യമല്ലേ ഇത്? അതിനാൽ പ്രമാണപരമായും യുക്തിപരമായും അമുസ്ലിം പൗരന്മാർക്ക് ഇസ്ലാമിക രാഷ്ട്രത്തിൽ മത പ്രചാരണം വിലക്കുവാൻ ഒരു വഴിയും നമ്മുടെ മുന്നിലില്ല.

മതാചരണം സ്വന്തം നിലക്ക് തന്നെ മതപ്രഘോഷണമാണല്ലോ. ആരാധനാലയങ്ങൾ മതാശയങ്ങളുടെ വിളംബര കേന്ദ്രമാണ്. മത ഗ്രന്ഥങ്ങൾ, മതസാഹിത്യങ്ങൾ എന്നിവ പ്രിന്റ് ചെയ്യാനും സ്വന്തം സമുദായത്തിനകത്ത് വിതരണം ചെയ്യാനും വിലക്കേർപ്പെടുത്താൻ ഇസ്ലാം അനുവദിക്കുകയില്ല. ഫലത്തിൽ പരരോക്ഷമായി ഇതും മതത്തിന്റെ ആശയ പ്രചാരണമായി തന്നെ ഭവിക്കും. മതബഹുസ്വരത നിലനിൽക്കുവോളം മതാശയങ്ങളുടെ കൈമാറ്റം നടക്കുക സ്വാഭാവികമാണ്. ഇതിൽ ഭരണകൂടം ഇടപെടുന്നത് അനീതിയായിട്ടേ ഭവിക്കൂ.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles