Current Date

Search
Close this search box.
Search
Close this search box.

ഒരു ദിവസം ഞാന്‍ നമസ്‌കരിക്കും!

‘ഒരു ദിവസം ഞാന്‍ നമസ്‌കരിക്കും’ എത്ര പേരാണിതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്! വരുന്ന റമദാനില്‍ പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ച് നമസ്‌കാരം ആരംഭിക്കുമെന്ന് എത്ര പേരാണ് പറഞ്ഞുനടക്കുന്നത്! പക്ഷേ, വരുന്ന റമദാനിലെ നോമ്പിന് മുമ്പ് അല്ലാഹു അവരെ ഈ ലോകത്ത് നിന്ന് തിരിച്ചുവിളിക്കുകയാണെങ്കിള്‍! നാളെ നാളെ എന്നുപറഞ്ഞ് നടക്കുന്നവരാണ് അധികമാളുകളും. അവര്‍ നമസ്‌കാരം തുടങ്ങുന്നതിനും, നിലനിര്‍ത്തുന്നതിനും ഒരു ദിവസത്തെ കാത്തിരിക്കുന്നവരാണ്. എന്നാല്‍, അതിനെല്ലാം മുമ്പ് അവര്‍ മരണത്തിന് കീഴൊതുങ്ങുന്നു! അതിനുള്ള ധാരാളം ഉദാഹരങ്ങള്‍ നമുക്ക് ചുറ്റും കണ്ടെത്താന്‍ കഴിയുന്നു. ഒരു റകഅത്തുപോലും നമസ്‌കരിക്കാതെ ഓരോ ദിവസവും തള്ളിനീക്കുമ്പോള്‍ അസ്വസ്ഥമാകുന്ന മനസ്സിനെ അവര്‍ ഇല്ലാത്ത ന്യായങ്ങള്‍ പറഞ്ഞ് നിശബ്ദമാക്കാന്‍ ശ്രമിക്കുന്നു. എല്ലാ കാര്യത്തിലും ശ്രദ്ധിച്ച് ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിക്കാതെ മനുഷ്യര്‍ ജീവിതം തള്ളിനീക്കുന്നുവെന്ന് നിങ്ങള്‍ കുരതുന്നുവോ? അതെ, ഉണ്ടെങ്കല്‍ അത് നമസ്‌കരിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കാതെയാണ്.

കുറഞ്ഞ സമയം മാത്രമാണ് നമസ്‌കാരമെന്ന ആരാധനാ കര്‍മം നിര്‍വഹിക്കുന്നതിന് വേണ്ടിവരുന്നത്. എന്നാല്‍, നിങ്ങള്‍ അവരോട് എന്തുകൊണ്ട് നമസ്‌കരിക്കുന്നില്ലെന്ന് ചോദിച്ചാല്‍ അവര്‍ എല്ലാ ദിവസവും ഒന്നുതന്നെ പറയും; ‘നാളെ നമസ്‌കരിക്കും’ അല്ലെങ്കിള്‍ ‘ഒരു ദിവസം ഞാന്‍ നമസ്‌കരിക്കും.’ നമസ്‌കരിക്കുന്നതിലൂടെ ശാന്തിയും സമാധാനവും ലഭിക്കുമെന്ന് അവര്‍ മനസ്സിലാക്കിയിട്ടും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയെന്നത് ആശ്ചര്യജനകമാണ്. അവര്‍ നമസ്‌കാരം നിലനിര്‍ത്തുകയാണെങ്കില്‍, അത് അവരുടെ ഹൃദയത്തെ ക്രമപ്പെടുത്തുകയും, ഏറ്റവും നല്ല ജീവിതം നയിക്കുന്നതിന് പ്രാപ്തമാക്കുന്നതുമാണ്. എന്നാല്‍ അവര്‍ എത്രയോ വിദൂരതയിലാണ്. ‘ഒരു ദിവസം ഞാന്‍ നമസ്‌കരിക്കും’ എന്നും പറഞ്ഞ് കൊട്ടിയടക്കപ്പെട്ട ഇരുണ്ട മുറിയില്‍ അവര്‍ ജീവിക്കുകയാണ്!

ഒരര്‍ഥത്തിലുമുള്ള കാരണവും പറയാനില്ലാതെ ദീനിന്റെ നെടുംതൂണുകളില്‍പ്പെട്ട നമസ്‌കരാത്ത ഉപേക്ഷിച്ചുകൊണ്ട് സമാധാനവും സ്വസ്ഥതയും എങ്ങനെ ഈ മനസ്സുകള്‍ക്ക് അനുഭവിക്കാന്‍ കഴിയും? നമസ്‌കാരത്തില്‍ ഒരു ഭയഭക്തിയും കാണിക്കാതെ അവര്‍ ന്യായങ്ങള്‍ നിരത്തുന്നു. അല്ലെങ്കില്‍, ജോലി കാരണം നമസ്‌കരിക്കാന്‍ സമയം കിട്ടുന്നില്ലെന്നവര്‍ ഒഴിവുകഴിവ് പറയുന്നു. നമസ്‌കരിക്കാതെ, നമസ്‌കരിക്കാതെ നമസ്‌കാരമെല്ലാം ഒരുമിച്ച് കൂടുകയാണെങ്കില്‍ പിന്നീടത് മടിയും അലസതയും കാരണമായി പൂര്‍ത്തീകരിക്കാന്‍ കഴിയുകയില്ല; തുടര്‍ന്ന് ഒരു നേരത്തെയും നമസ്‌കാരം നിര്‍വഹിക്കുകയില്ല. കൃത്യസമയത്ത് നമസ്‌കരിക്കുന്നതില്‍ ബദ്ധശ്രദ്ധനാവാതെ മാറിനില്‍ക്കുന്നത് മുഖേന നിരാശ പിടികൂടിയ ചിലയാളുകളുണ്ട്. അവരെ നിരാശ പിടികൂടുകയും, അവര്‍ നമസ്‌കരിക്കാതെ മാറിനില്‍ക്കുകുയും ചെയ്യുന്നു. നമസ്‌കാരം ഉപേക്ഷിക്കുന്നവര്‍ക്ക് അവരുടെ മന:സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ഒരുപാട് കാരണങ്ങളുണ്ട്. അങ്ങനെ, നമസ്‌കാരമില്ലാതെ അവര്‍ സാധാരണ ജീവിതം നയിക്കുന്നു. അവര്‍ നിര്‍ബന്ധമായിട്ടുള്ള നമസ്‌കാരം നിര്‍വഹിക്കാതെ നടക്കുന്നതിന്റെ ഗൗരവും, അനന്തരഫലവും അറിയുകയാണെങ്കില്‍, സുന്നത്തിലൂടെ അല്ലാഹുവിലേക്ക് ഓടിയടുക്കുകയും, അവന്റെ തൃപ്തി കാംഷിക്കുന്നതുമായിരിക്കും.

Also read: സ്വയം വിലയിരുത്താന്‍ ഒരു മാര്‍ഗ്ഗരേഖ

ഒരു കാരണവുമില്ലാതെ ന്യായീകരണം നടത്തുന്നവര്‍ക്ക് സ്വന്തത്തെ ഏതുവരെ വഞ്ചിക്കാന്‍ കഴിയും? ഒരു നേരത്തെയും നമസ്‌കാരം ഉപേക്ഷിക്കാതെ നിലനിര്‍ത്തികൊണ്ടുപോകുന്ന ആളുകളെന്തുകൊണ്ടിങ്ങനെ നമസ്‌കരിക്കുന്നുവെന്നതിന്റെ കാരണം അവരെ ഒരു ദിവസത്തേക്കുപോലും അത്ഭുതപ്പെടുത്തുന്നില്ലേ? അതല്ല, ആ നമസ്‌കാരക്കാര്‍ക്ക് ദൈവികമായ പിന്തുണയുള്ളതുകൊണ്ടാണോ മറ്റുള്ളവര്‍ക്ക് മുമ്പിലിങ്ങനെ നമസ്‌കരിക്കുന്നത്? നമ്മള്‍ മാത്രമാണ് ആ ഒരു ദവസം- നമസ്‌കരിക്കുമെന്ന് പ്രതിജ്ഞയെടുത്ത ദിവസം തീരുമാനിക്കുന്നത്. ഇനിയും നാം ആ ഒരു ദിവസത്തിനായി കാത്തിരിക്കുകയാണെങ്കില്‍ നമ്മുടെ നിര്‍ണയിക്കപ്പെട്ട കാലാവധി തീരുകയും, നമ്മള്‍ കാത്തിരുന്ന ആ ദിവസത്തിലേക്ക് എത്താന്‍ കഴിയുകയുമില്ല. കാത്തിരുപ്പിന്റെ ലോകത്ത് നിന്ന് മാറി, നമ്മെ നമസ്‌കാരത്തിലേക്ക് കൊണ്ടുപോകുന്ന ഒന്നിലേക്ക് നാം പ്രയാണമാരംഭിക്കേണ്ടതുണ്ട്. അങ്ങനെ സമാധാനത്തോടെയും സ്വസ്ഥതയോടെയും നം ജീവിക്കുന്നു.

നമസ്‌കരിക്കാതിരിക്കുന്നതിന്റെ ഒന്നാമത്തെ കാരണം പിന്നീടാവാം എന്ന ആലോചനയാണ്. അതിനാല്‍, നാം നമ്മുടെ ബുദ്ധിയോട് നമസ്‌കാരത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. നമസ്‌കരിക്കാന്‍ മടിയുണ്ടാക്കുന്ന കാരണങ്ങളിലൊന്നാണത്. അതുകൊണ്ട് തന്നെ കൂടുതലൊന്നും ആലോചിക്കാതെ നമസ്‌കരിക്കുക. നാം നമ്മുടെ ബുദ്ധിയോട് നമസ്‌കാരത്തെ കുറിച്ച് ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് നമസ്‌കാരം വൈകിപ്പിക്കുന്നതിനും നീട്ടിവെക്കുന്നതിനുമുള്ള ആയിരം കാരണങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നതായിരിക്കും. അപ്രകാരം നമസ്‌കാരം വൈകിപ്പിക്കുകയും, അത് നിര്‍വഹിക്കാതിരിക്കുകയുമാണ് സംഭവിക്കുക. ഒരു അടിമ നമസ്‌കരിക്കാതിരിക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായി നമസ്‌കാരം ഒഴിവാക്കുകയോ ചെയ്യുന്നതിന്റെ ആദ്യപടിയെന്നത് നമസ്‌കാരം വൈകിപ്പിക്കുക എന്നതുതന്നെയാണ്.

അല്ലാഹുവിന്റെ പ്രവാചകന് ദിവ്യവെളിപാട് ലഭിച്ച് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നമസ്‌കാരം നിര്‍ബന്ധമാക്കുപ്പെടുന്നത്. ഇസ്‌ലാം മതത്തെ അതിന്റെ അനുയായികള്‍ കൂടുതല്‍ അറിയുന്നതിനുള്ള അല്ലാഹുവിന്റെ ഹിക്മത്താണ് ഈയൊരു വൈകിപ്പിക്കലിന് പിന്നിലുള്ളത്. അല്ലാഹു അവരെ ഇസ്‌ലാമിനോടും, ഇസ്‌ലാമിക വിശ്വാസത്തോടും കൂടുതല്‍ താല്‍പര്യമുള്ളവരാക്കി തീര്‍ക്കുകയായിരുന്നു. അങ്ങനെ, അവരുടെ മനസ്സില്‍ വശ്വാസവും, അല്ലാഹുവിനോടുള്ള സ്‌നേഹവും ശക്തമായി. അപ്രകാരം അവര്‍ അല്ലാഹുവിനെ മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കി. അങ്ങനെ, അവര്‍ അല്ലാഹുവുമായി അടുക്കുന്നതിനും, അവനോട് സംസാരിക്കുന്നതിനും എല്ലാവിധ താല്‍പര്യത്തോടെയും സന്തോഷത്തോടെയും നമസ്‌കാരത്തെ സ്വീകരിക്കുകയും ചെയ്തു. ഇത് കേവലം നിര്‍ബന്ധമായ പ്രവര്‍ത്തനം, അല്ലാഹുവിങ്കല്‍ നിന്നുള്ള കല്‍പന എന്ന നിലക്ക് മാത്രമല്ല മനസ്സിലാക്കപ്പെട്ടിരുന്നത്. അടമിക്ക് തന്റെ രക്ഷിതാവുമായി സംസാരിക്കുന്നതിനും, മനസ്സില്‍ സ്വസ്ഥതയും ശാന്തതയും നിറയുന്നതിനുള്ള മാര്‍ഗം എന്ന നിലക്കുകൂടിയായിരുന്നു അവര്‍ നമസ്‌കാരത്തെ കണ്ടിരുന്നത്.

Also read: സ്വയം വിലയിരുത്താന്‍ ഒരു മാര്‍ഗ്ഗരേഖ

അപ്പോള്‍ എങ്ങനെയാണ് അല്ലാഹുവിനെ ശരിയായ വിധിത്തില്‍ മനസ്സിലാക്കാത്ത ഒരുവന് നമസ്‌കാരം ഇഷ്ടപ്പെടുന്നതും, അത് നിലനിര്‍ത്താന്‍ കഴിയുന്നതും! അല്ലാഹുവില്‍ നിന്നുള്ള കല്‍പന അനുസരിക്കാതെ നിവര്‍ത്തിയില്ലല്ലോ എന്ന രീതിയിലാണ് അവര്‍ നമസ്‌കാരത്തെ മനസ്സിലാക്കുന്നത്. അങ്ങനെ നിര്‍ബന്ധത്തിന് വഴങ്ങികൊണ്ട് നിര്‍വഹിക്കപ്പെടുകയാണ് നമസ്‌കാരം. എന്നാല്‍, അല്ലാഹുവിനെ അവര്‍ ശരിയായ വിധത്തില്‍ മനസ്സിലാക്കുകയാണെങ്കില്‍, നമസ്‌കാരത്തിന്റെ പ്രാധാന്യവും മൂല്യവും അവര്‍ക്ക് ബോധ്യപ്പെടുന്നതാണ്. അങ്ങനെ നമസ്‌കാരം ഉപേക്ഷിക്കുന്നതിന് പകരം അല്ലാഹുവിനോട് സംസാരിക്കുന്നതിനുളള മാര്‍ഗമെന്ന നിലക്ക് അവര്‍ നമസ്‌കാരത്തിലേക്ക് സന്തോഷത്തോടെ ഓടിവരുന്നതാണ്. അവരുടെ അവസ്ഥയെന്നത് പ്രണയിനിയോട് സംസാരിക്കാന്‍ വെമ്പല്‍കൊള്ളുന്ന കാമുകന്റെ അവസ്ഥയാണ്! അവര്‍ ആകാശത്തിന്റെ കവാടം മുട്ടുന്നതിന് ലഭിക്കുന്ന ഓരോ അവസരും ഉപയോഗപ്പെടുത്തുന്നു. നമസ്‌കാരം ഉപേക്ഷിക്കുന്ന അധികമാളുകളും അവരുടെ രക്ഷിതാവിനെ സംബന്ധിച്ച് അജ്ഞരാണ്. അവര്‍ കരുതുന്നത് അല്ലാഹുവിനും അവര്‍ക്കുമിടയിലെ ബന്ധമെന്നത് കേവലം കല്‍പനാ-നിരോധങ്ങള്‍ മുന്‍നിര്‍ത്തികൊണ്ടുള്ള ബന്ധം മാത്രമാണെന്നാണ്. ഇത് അവരെ നമസ്‌കരിക്കുന്നതും, നമസ്‌കാരം നിലനിര്‍ത്തികൊണ്ടുപോകുന്നതും ഭാര്യമേറിയ ജോലിയാണെന്ന് തോന്നിപ്പിക്കുന്നു. ആര് അല്ലാഹുവിനെ അറിയുകയും ശരിയായ വിധത്തില്‍ മനസ്സിലാക്കുകയും ചെയ്യുന്നുവോ അവര്‍ നമസ്‌കാരം ഒരിക്കലും ഇപേക്ഷിക്കുകയില്ല!

നമുക്കിടയിലെ അധികമാളുകളും പ്രയാസത്തോടെയും നിരാശയോടെയും ജീവിതത്തെ അഭിമുഖീകരിക്കേണ്ടി വരുന്നത് നമസ്‌കാരം ഉപേക്ഷിക്കുന്നത് കാരണമായിട്ടാണ്. അവര്‍ അനുഭവിക്കുന്ന മനോവിഷമം സന്തോഷകരമായ ജീവിതം നയിക്കുന്നതില്‍ നിന്ന് അവരെ തടയുന്നു. അവര്‍ക്ക് എല്ലായിപ്പോഴും സന്തുഷ്ടകരമല്ലാത്ത അവസ്ഥയായിരിക്കും. അവരുടെ ജീവിതത്തില്‍ പൂര്‍ണമായിട്ടില്ലാത്ത വസ്തുപോലെ അല്ലെങ്കില്‍, അവരില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടതുപോലെയായിരിക്കും അവരുടെ അവസ്ഥ. ഈ ന്യൂനതയുടെ കാരണം നമസ്‌കാരം ഒഴിവാക്കിയതുകൊണ്ടാണെന്ന് അവര്‍ക്ക് മനസ്സിലാക്കുന്നുവെന്നതാണ് അത്ഭതുകരം. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ശക്തമായ ശൂന്യതയാണ് അനുഭവപ്പെടുന്നത്. അതവനെ ആക്രമിച്ചുകൊണ്ടിരിക്കുകയും, അതില്‍നിന്ന് അവന് രക്ഷപ്പെടാന്‍ കഴിയുകയുമില്ല. നമസ്‌കാരം കൊണ്ടല്ലാതെ ഈ ശൂന്യത ഇല്ലായ്മ ചെയ്യാനും കഴിയുകയില്ല; നമസ്‌കാരമല്ലാതെ ഒരു അഭയസ്ഥാനവുമില്ല. അത് ശാന്തിയുടെയും സമാധാനത്തിന്റെയും ഉറവയാണ്. നമസ്‌കാരം ഒഴുവാക്കുന്നവന് ഈയൊരു സ്വസ്ഥതയും സമാധാനവും ലഭ്യമാവുകയെന്നത് അസംഭവ്യമാണ്.

നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കുന്നതിനുള്ള ഓരേയൊരു മാര്‍ഗം നമസ്‌കരിക്കുകയെന്നതാണ്. ആയതിനാല്‍ നമസ്‌കാരം നിലനിര്‍ത്തുന്നതിനായി നാം പരിശ്രമിക്കേണ്ടതുണ്ട്. ഇത്തരം ജിഹാദുകളെല്ലാം പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. നമസ്‌കാരം നിലനിര്‍ത്തികൊണ്ടുള്ള ജീവിതം നയിക്കുന്നതിന് നിങ്ങള്‍ക്ക് അധിക സമയം ലഭിച്ചുകൊള്ളണമെന്നില്ല; ജീവനുള്ള കാലത്തോളം ലഭിച്ചുകൊള്ളണമെന്നുമില്ല. അതങ്ങനെ മുന്നോട്ടുപോകുന്നവെന്ന് മാത്രം. അതിനാല്‍ ക്ഷമ കൈകൊള്ളുക. സൂറത്ത് ഫാത്തിഹയില്‍ അല്ലാഹു പറഞ്ഞ കാര്യത്തിലേക്ക് ശ്രദ്ധതിരിക്കുക; ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു.’ അതിനാല്‍, അവന് ഇബാദത്ത് ചെയ്തുകൊണ്ട് അവനോട് സഹായം ചോദിക്കുക, അവനില്‍ ഭരമേല്‍പ്പിക്കുക, അവനെ ആരാധിക്കുക, മരണം വന്നത്തുന്നതുവരെ ക്ഷമയോട് അവന് ഇബാദത്ത് ചെയ്യുക.

വിവ: അര്‍ശദ് കാരക്കാട്

 

Related Articles