Current Date

Search
Close this search box.
Search
Close this search box.

ഇബ്നു ഖൽദൂനെപ്പറ്റി ഹോഫ്മാൻ

ജർമൻ നയതന്ത്രജ്ഞനും നിയമവിദഗ്ധനുമാണ് ഡോക്ടർ വിൽഫ്രഡ് മുറാദ് ഹോഫ്മാൻ. ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് നിയമബിരുദം നേടി. ഹാർഡ് വാർഡ് സർവകലാശാലയിൽ നിന്ന് അമേരിക്കൻ നിയമത്തിൽ മാസ്റ്റർ ബിരുദവും മ്യൂണിച്ച് സർവകലാശാലയിൽനിന്ന് ജർമ്മൻ നിയമത്തിൽ ഡോക്ടറേറ്റും നേടി. അൾജീരിയ, ഫ്രാൻസ്, ബെൽജിയം, ആസ്ട്രിയ, യുഗോസ്ലാവിയ, മൊറോക്കോ തുടങ്ങിയ നാടുകളിൽ ജർമൻ അംബാസഡറായി സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ മുസ്‌ലിംകളുമായി ഇടപഴകാൻ ധാരാളമായി അവസരം ലഭിച്ചു. അതോടെ ഇസ്ലാമിനെ സംബന്ധിച്ചുണ്ടായിരുന്ന ഗുരുതരമായ തെറ്റിദ്ധാരണകൾ നീങ്ങി. അതോടൊപ്പം ഇസ്ലാമിനെ അടുത്തറിയാനും സാധിച്ചു. അങ്ങനെ അങ്ങനെ 1980 ൽ മുറാദ് ഹോഫ്മാൻ ഇസ്ലാം ആശ്ലേഷിച്ചു.

ശ്രദ്ധേയങ്ങളായ നിരവധി ഇസ്ലാമിക ഗ്രന്ഥങ്ങൾ സമൂഹത്തിന് സമർപ്പിച്ച മുറാദ് ഹോഫ്മാൻ വൈജ്ഞാനിക വളർച്ചക്കും വികാസത്തിനും എതിരാണ് ഇസ്ലാമെന്ന വാദത്തെ ഇബ്നു ഖൽദൂൻറെ ഒരൊറ്റ ഗ്രന്ഥം അടിസ്ഥാനമാക്കി ഖണ്ഢിക്കുന്നു:”പുരോഗതിക്ക് എതിരാണ് ഇസ്ലാമിൻറെ പ്രകൃതം എന്ന് വിശ്വസിക്കുന്നവർ “അൽ മുഖദ്ദിമ”വായിക്കാൻ സന്മനസ്സ് കാണിക്കണം. 1377 ൽ ഇബ്നു ഖൽദൂൻ രചിച്ച മഹത്തായ ചരിത്ര ഗ്രന്ഥമാണത്. കൈറോയിലെ ന്യായാധിപനായിരുന്ന ഇബ്നു ഖൽദൂം പ്രതിഭാശാലിയായ ചരിത്രകാരനാണ്. ഇത് മനസ്സിലാക്കാൻ നൂറോളം പേജുള്ള ‘മുഖദ്ദിമ’ മാത്രം മതി. കാറൽ മാർക്സിനുംവെബറിനും അഞ്ഞൂറ് വർഷം മുമ്പ് കേവലം ഭരണമല്ല ചരിത്രമെന്ന് അദ്ദേഹം സമർത്ഥിച്ചു. അങ്ങനെ സാമൂഹ്യശാസ്ത്രത്തിൻറെയും ചരിത്ര ദർശനത്തിർറെയും പിതാവായി മാറി. സംസ്കാരങ്ങൾ ഉദയാസ്തമയങ്ങൾ പോലുള്ള ചരിത്ര മാറ്റങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ കണ്ടുപിടിക്കാനുള്ള ആദ്യത്തെ അറിയപ്പെടുന്ന ശ്രമം അദ്ദേഹത്തിൻറേതാണ്. സാമ്പ്രദായിക മാതൃകകളെ സന്ദേഹത്തോടെ സൂക്ഷ്മനിരീക്ഷണം നടത്തി നിഷ്പക്ഷവും വിമർശനവുമായ ചരിത്രരചന അദ്ദേഹം നടത്തി. ഈ രീതി ഇബ്നു ഖൽദൂനിനെ കാലാവസ്ഥയും സ്വഭാവ ശീലങ്ങളും തമ്മിലും സാംസ്കാരികവും നാഗരികവുമായ സവിശേഷതകൾ തമ്മിലുമുള്ള പരസ്പര പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിലേക്ക് നയിച്ചു.

Also read: “മക്ക കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്” അണയുമ്പോൾ

“മനുഷ്യൻറെ അധ്വാനത്തിൻറെ മൂല്യമാണ് ലാഭം.”എന്നും “വ്യത്യസ്ത രീതികളിൽ ജീവിതം കരുപ്പിടിപ്പിക്കുന്നതിൻറെ ഫലമായാണ് ജനങ്ങൾക്കിടയിൽ വ്യത്യസ്തമായ അവസ്ഥകളുണ്ടാവുന്നത്” എന്നും ആദ്യം എഴുതിയത് കാറൽമാർക്സല്ല. 1377 ൽ ഇബ്നു ഖൽദൂനാണ്. “കുലമഹിമ ഒരേ വംശപരമ്പരയിൽ നാല് തലമുറയെങ്കിലും നിലനിൽക്കുമെന്ന്” പ്രഖ്യാപിച്ചത് തോമസ് മനിനും(ബുഡൻ ബ്രൂക്ക്സ്) മുമ്പ് ഇബ്നു ഖൽദൂനാണ്. ഫ്രീദ്രീഹ് നീഷേക്കും നൂറ്റാണ്ടുകൾക്കു മുമ്പേ അദ്ദേഹം “ഒരു രാഷ്ട്രം കിരാതമാവുമ്പോൾ അതിൻറെ രാജാധികാരം വിസ്തൃതമാകു”മെന്ന് പ്രസ്താവിച്ചിരുന്നു.

“രാജവംശങ്ങൾക്ക് വ്യക്തികളെപ്പോലെ തന്നെ സ്വാഭാവികമായ ഒരു കാലയളവുണ്ടെ”ന്ന് ഫ്രീദീഹ് ഹെഗലിനും മുമ്പ് ഇബ്നു ഖൽദൂൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള ബന്ധം ഹസ്തദാനത്തിലും സത്യപ്രതിജ്ഞയിലും അവസാനിക്കുന്നു സാമൂഹ്യ ഉടമ്പടിയിൽ അധിഷ്ഠിതമാണെന്ന് ജെ.ജെ. റൂസോവിനു മുമ്പ് തന്നെ അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.

ആധുനിക നിയമസാധുതാ സിദ്ധാന്തം വരുന്നതിനു മുമ്പേ തന്നെ ഒരു രാഷ്ട്രത്തിന്മേൽ ആധിപത്യം കൈവരിക്കുന്നവന് മാത്രമേ കാര്യനിർവഹണം സാധ്യമാവൂമെന്ന് വാദിച്ചിട്ടുണ്ട്.
കാറൽ ഫോൺ ഗൗസേവിച്ച് ജീവിച്ചതിന് നൂറ്റാണ്ടുകൾക്കു മുമ്പേ “വിജയത്തിന് ഒരു തീർച്ചയും ഇല്ലെന്ന്” ഇബ്നു ഖൽദൂൻ പഠിപ്പിച്ചിട്ടുണ്ട്. കാരണം “ഭാഗ്യവും സന്ദർഭവും ഒത്തുവരുമ്പോഴാണ് യുദ്ധവിജയം ഉണ്ടാകുന്നത്”

Also read: ജനാധിപത്യ ഇന്ത്യയില്‍ ആ ഒരു രുപയ്ക്ക് വലിയ വിലയുണ്ട്..!

മന:ശാസ്ത്രപരമായ പ്രവർത്തനങ്ങളുടെ പരസ്പര വിലാസങ്ങളെ അവഗണിക്കാതെ തന്നെ തത്വശാസ്ത്രപരമായ അടരുകളിലൂടെ, ദർശനത്തിൻറെ പൊരുളുകളുടെ സൗന്ദര്യശാസ്ത്ര നിഗമനങ്ങൾ ഫ്രീദ്രീഹ് ഷില്ലെർക്കും ഇമ്മാനുവൽ കാൻറിനും മുമ്പേ വിഅദ്ദേഹം പകർത്തിയിട്ടുണ്ട്.ഉദാഹരണമായി പരിപൂർണ്ണ മികവുള്ള ഒരു മാനുഷിക രൂപത്തെ നിരൂപിക്കാൻ മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു”(മുറാദ് ഹോഫ്മാൻറെ ഡയറിക്കുറിപ്പുകൾ. പുറം: 66’67.)

Related Articles