Current Date

Search
Close this search box.
Search
Close this search box.

മുറാദ് ഹോഫ്മാൻ; ഇസ്‌ലാമിന്റെ പ്രതിപുരുഷന്‍

മറ്റു മനുഷ്യനില്‍ നിന്ന് വിത്യസ്തതമായി ഒരു ക്രിയാത്മക ശൈലി തന്റെ ജീവിതം കൊണ്ട് കാണിക്കണമെന്ന ആശയക്കാരനായിരുന്നു പ്രശസ്ത ജര്‍മ്മന്‍ മുസ്‌ലിം ചിന്തകന്‍ മുറാദ് ഹോഫ്മാൻ. 1980 ല്‍ ഇസ്‌ലാം സ്വീകരിക്കാന്‍ കാരണമായ തന്റെ ജീവിതത്തിലെ മൂന്ന് സംഭവങ്ങളെ ഓഫ്മാന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്ന് ഇസ്‌ലാമിലെ മാനുഷിക സ്വഭാവം രണ്ടാമത്തേത് കലക്ക് ഇസ്‌ലാം നല്‍കുന്ന സൗന്ദര്യശാസ്ത്രവും മുന്നാമത്തേത് ഇസ്‌ലാമിന്റെ ദാര്‍ശനിക കാഴ്ചപ്പാടുമാണ്.

1931 ജുലൈ ആറിന് ജര്‍മനിയിലെ അഷാഫെന്‍ബരഗിലെ ഒരു കത്തോലിക്ക കുടുംബത്തിലാണ് ഹോഫ്മാൻ ജനിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ ലോക മഹായുദ്ധത്തിനും ജര്‍മ്മനിയിലെ സൈനിക അധിനിവേശത്തിനും അദ്ദേഹം സക്ഷിയായിട്ടുണ്ട്. 1950ല്‍ ന്യൂയോര്‍ക്കിലെ യൂണിവേഴ്‌സിറ്റിയില്‍ പഠനമാരംഭിച്ച ഹോഫ്മാൻ 1957ല്‍ മ്യൂണിക്ക് സര്‍വകലാശാലയില്‍ നിന്ന് ജര്‍മ്മന്‍ നിയമ പഠനം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടി. പിന്നീട് 1960ല്‍ ഹാരവാര്‍ഡില്‍ നിന്ന് അമേരിക്കന്‍ നിയമ പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടി.1961 മുതല്‍ 1994 വരെ ജര്‍മ്മനി വിദേശ ഭരണത്തില്‍ അദ്ദേഹം ന്യൂക്ലിയര്‍ പ്രതിരോധ കാര്യങ്ങളിലും നൈപുണ്യം നേടി. 1983 മുതല്‍ 1987 വരെ ബ്രസല്‍സിലെ നാറ്റോ ഇന്‍ഫര്‍മേഷനില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു. 1987 മുതല്‍ 1990 വരെ അള്‍ജീരയയിലെ ജര്‍മ്മന്‍ അംബാസിഡറായി. 1990 മുതല്‍ 1994 വരെ മൊറോക്കയിലെ ജര്‍മ്മന്‍ അംബാസിഡറായി. 1980 ല്‍ ഇസ്‌ലാം മതം സ്വീകരിച്ച അദ്ദേഹം 1982 ല്‍ ഉംറയും 1992ല്‍ ഹജ്ജും നിര്‍വഹിച്ചു. 1985ല്‍ വിരചിതമായ അദ്ദേഹത്തിന്റെ ജര്‍മ്മന്‍ മുസ്‌ലിം ഡയറീസ് എന്ന കൃതി പിന്നീട് 1993ല്‍ കൈറോയില്‍ അറബിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

1992ല്‍ ജര്‍മ്മനിയില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഇസ്‌ലാം ആസ് എ ബദല്‍ എന്ന ഗ്രന്ഥം ലോകത്തിന്റെയും പ്രത്യേകിച്ച് ജര്‍മ്മനിയുടെയും ശ്രദ്ധ പിടിച്ചുപറ്റി. രിഹ് ലത്തുന്‍ ഇലാ മക്ക, അല്‍ ഇസ്ലം ഫീ ആമ് 2000, അല്‍ ഇസ്‌ലാം ഫീ അല്‍ഫിയതി അസ്സാലിസ, ദിയാനത്തുന്‍ ഫീ സൂദ് എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങളാണ്. കൂടാതെ ഒരുപാട് സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍ അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇസ്‌ലാം സ്വീകരിക്കുന്നതിലെ കാരണങ്ങളെ ഹോഫ്മാൻ മക്കയിലേക്കുള്ള യാത്ര (രിഹ് ലത്തുന്‍ ഇലാ മക്ക) എന്ന തന്റെ ഗ്രന്ഥത്തില്‍ മൂന്ന് മാര്‍ഗത്തിലൂടെയാണ് വിവരിക്കുന്നത്. മേലുദ്ധരിച്ച മൂന്ന് മാര്‍ഗങ്ങള്‍ തന്നെയാണത്. ഒന്ന് ഇസ്‌ലാമിന്റെ മാനുഷിക സ്വഭാവവും രണ്ടാമത്തേത് കലയിലെ ഇസ്‌ലാമിന്റെ സൗന്ദര്യശാസ്ത്രവും മൂന്നാമത്തേത് ദാര്‍ശനികതയുമാണ്.

Also read: വൈവിധ്യങ്ങൾ കൊണ്ടാണ് വ്യക്തിത്വങ്ങളും വേർതിരിച്ചറിയപ്പെടുന്നത്

ഇസ്‌ലാമിന്റെ മാനുഷിക സ്വാഭാവം

1961-62 കാലയളവില്‍ അള്‍ജീരിയയില്‍ ജോലി ചെയ്യുമ്പോഴാണ് ഹോഫ്മാൻ ഇസ്‌ലാമിനെ പറ്റി കൂടുതല്‍ അറിയുന്നത്. ഫ്രഞ്ച് അധിനിവേശ സേനയും അള്‍ജീരിയയും നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും അന്ന് എട്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ ഏര്‍പ്പെട്ട സമയത്താണ് അദ്ദേഹം ഇസ്‌ലാമിനെയും മുസ്‌ലിംങ്ങളേയും പ്രത്യേകിച്ച് അറബികളേയും വീക്ഷിക്കുന്നത്. റമളാനിലെ മുസ്‌ലിംങ്ങളുടെ പ്രതിബദ്ധതയും യുദ്ധത്തില്‍ വേദന അനുഭവിക്കുന്ന മനുഷ്യരുമായുള്ള അറബികളുടെ ഇടപെടലും ഓഫ്മാനെ സ്വാധീനിച്ചു. ഒരിക്കല്‍ പരിക്കേറ്റ തന്റെ ഭാര്യക്ക് മുന്‍ പരിചയമില്ലാത്ത അള്‍ജീരിയക്കാരനായ ഒരു മുസ്‌ലിം ഡ്രൈവര്‍ രക്തം നല്‍കി സഹായിച്ചു. അന്ന് ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്ത ഓഫ്മാന്‍ ഇസ്‌ലാമിന്റെ മാനുഷിക സ്വഭാവത്തെ തിരിച്ചറിയുകയും അത് വഴി ഇസ്‌ലാമിലേക്ക് ആകൃഷ്ടനാവുകയും ചെയ്തു.

ഇസ്‌ലാമിലെ സൗന്ദര്യാത്മക സ്വഭാവം

ചെറുപ്രായത്തില്‍ തന്നെ കലയോടുള്ള താത്പര്യം ഉള്ളില്‍ സൂക്ഷിച്ചു പോന്നിരുന്ന വ്യക്തിയായിരുന്നു മുറാദ് ഹോഫ്മാൻ. 1951ല്‍ എക്‌സലന്‍സ് അവാര്‍ഡില്‍ അംഗമാവുകയും പിന്നീട് ശില്‍പം, വാസ്തു വിദ്യ, കാലിഗ്രഫി തുടങ്ങിയ ചെറിയ കലാ സൃഷ്ടികള്‍ നിശ്ചല കലയുടെ സൗന്ദര്യത്മകതയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തുകയും ഇത്തരം കലകളുടെ ഉത്ഭവം നൃത്തത്തിലൂടെയാണെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. പ്ലാസ്റ്റിക് വസ്തുക്കളില്‍ ചലനത്തിലൂടെ ഉള്‍തിരിഞ്ഞ് വരുന്ന ക്രിയാത്മകമായ പ്രകൃതിയിലെ കലയെ അദ്ദേഹം ലോകത്തിന് കാണിച്ചു കൊടുത്തു. ഇത്തരം ക്രിയാത്മക കലക്ക് ഇസ്‌ലാം അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി. മനുഷ്യരാശിയുടെ കഴിവ്, ആത്മീയ ചൈതന്യം തുടങ്ങിയവ ഇസ്‌ലാമിന്റെ ആത്മീയ ചട്ടക്കൂടിലാണെന്ന കണ്ടെത്തലിലാണ് പിന്നീട് ഹോഫ്മാൻ ഇസ്‌ലാം സ്വീകരിക്കുന്നത്. ഗ്രാനഡയിലെ ഹംറ പാലസ് കോര്‍ഡോവയിലെ ഗ്രേറ്റ് മോസ്‌ക് എന്നിവ പോലുള്ള ഇസ്‌ലാമിലെ വാസ്തു വിദ്യകളില്‍ നിന്ന് പ്രജോദനം ഉള്‍ക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഇത് ഏറ്റവും മികച്ച നാഗരികതയുടെ ഉറവിടമാണ്.

Also read: മുഹമ്മദ് അൽ ഫാത്തിഹ്: കോൺസ്റ്റാന്റിനോപ്പിളിന്റെ ജേതാവ്

ദാര്‍ശനികാനുഭവം

കത്തോലിക്ക മതത്തെ കുറിച്ചുള്ള അറിവും അതിലെ യാഥാര്‍ഥ്യങ്ങളും ഓഫ്മാനെ ഒരു യഥാര്‍ത്ഥ വെളിപാടില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു. പക്ഷെ, ഏത് മതം? ഏത് വിശ്വാസം? ജൂത, െ്രെകസ്തവ, ഇസ്‌ലാം മത വിശ്വാസങ്ങളില്‍ സംശയാകുലനായ അദ്ദേഹത്തിന് നജ്മ് സൂറത്തിലെ മുപ്പെത്തിയെട്ടാം വചനം വഴികാട്ടിയായി. ക്രസ്തുമത വിശ്വാസികള്‍ ഈ വചനത്തെ വായിച്ചാല്‍ തികച്ചും അവരുടെ മതത്തിലെ അടിസ്ഥാന സ്‌നേഹത്തിന്റെ തത്വത്തെ പൊളിച്ചെഴുതാമെന്ന് ഹോഫ്മാൻ പ്രഖ്യാപിക്കുന്നതോടൊപ്പം നജ്മ് സൂറത്തിലെ മുപ്പെത്തിയെട്ടാം വചനത്തിലെ മത ചിന്തയുടെ അടിസ്ഥാനത്തെയും സത്തയെയും പ്രഖ്യാപിക്കുന്നതോടൊപ്പം നജ്മ് സൂറത്തിലെ മുപ്പെത്തിയെട്ടാം വചനത്തിലെ മത ചിന്തയുടെ അടിസ്ഥാനത്തെയും സത്തയെയും പ്രതിനിധീകരിക്കുന്ന രണ്ട് മതപരമായ വാക്കുകളെ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: ഒന്നാമത്തത് ഒരു വ്യക്തി മനുഷ്യന്റെയും ദൈവത്തിന്റെയും ഇടയില്‍ നിലനില്‍ക്കുന്നുവെന്ന വാദം പൂര്‍ണ്ണമായി ഇല്ലാതാവുന്നു. രണ്ടാമത്തേത് ക്രിസ്തീയ പുരോഹിതന്മാര്‍ മനുഷ്യനും ദൈവത്തിനുമിടയില്‍ മധ്യസ്ഥത വഹിക്കുകയും മനുഷ്യരുടെ പാപങ്ങളെ ശുദ്ധിയാക്കുകയും ചെയ്യുന്നു എന്ന അധികാര പ്രവര്‍ത്തനത്തില്‍ നിന്ന് വ്യത്യസ്തമായി മുസ്‌ലിംങ്ങള്‍ മതപരമായ അധികാരത്തില്‍ നിന്ന് മുക്തമാണെന്ന വീക്ഷണം. ഹോഫ്മാൻ ഇസ്‌ലാമിലെ ദാര്‍ശനികതയെക്കുറിച്ച് ചിന്തിക്കുവാന്‍ ഇതും കാരണമായി. ഹോഫ്മാൻെറ അവസാന കാലഘട്ടങ്ങളില്‍ ഇസ്‌ലാമിനെ പാശ്ചാത്യ കണ്ണോടെ വായിക്കാന്‍ ശ്രമം നടത്തുന്നവരോടും ഇസ്‌ലാമിക മനോഭാവത്തോടെ പാശ്ചാത്യരെ വിമര്‍ശിക്കുന്നവരോടും അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ഇസ്‌ലാം വ്യവസായാനന്തര വ്യവസ്ഥക്ക് പകരമാവില്ല. മറിച്ച്, ഇസ്‌ലാം എല്ലത്തിനുമുള്ള ബദലാണ്.

അവലംബം- islamonline.net

Related Articles