Current Date

Search
Close this search box.
Search
Close this search box.

അനൈക്യത്തിലെ അപഹാസ്യത: അരുന്ധതി റോയി അനാവരണം  ചെയ്തപ്പോൾ

ഇന്ത്യൻ മുസ്ലിംകൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെ ആഴവും പരപ്പും വിവരണമാവശ്യമില്ലാത്ത വിധം വ്യക്തമാണ്. അപ്പോഴും വളരെ നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പരസ്പരം പുലർത്തുന്ന ശത്രുതയുടെ കാഠിന്യം അനാവരണം ചെയ്യുന്ന ഒരു ഭാഗമുണ്ട് അരുന്ധതി റോയിയുടെ വിശ്വ വിഖ്യാതമായ ministry of utmost happiness എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥത്തിൽ. സംഭാഷണ രൂപത്തിലുള്ള ആ ഭാഗം ഇങ്ങനെ വായിക്കാം:”പാലത്തിൽ നിന്ന് ചാടാൻ നിൽക്കുന്ന ഒരാളെ ഞാൻ കണ്ടു.”ഏയ് ….ചാടല്ലേ”ഞാൻ പറഞ്ഞു.
“ആർക്കും എന്നെ ഇഷ്ടമല്ല.”അയാളുടെ മറുപടി.
“ദൈവത്തിനിഷ്ടമുണ്ട് താങ്കളെ. ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?”
ഉണ്ട്.
താങ്കൾ മുസ്ലിമാണോ അതോ അമുസ്ലിമോ?
മുസ്ലിം.
ശീഇയോ സുന്നിയോ?
സുന്നി.
ഞാനും അതെ.
ദയൂബന്ദിയാണോ അതോ ബറേൽവിയാണോ?
ബറേൽവി.
ഓ ഞാനും.
തൻസീഹിയോണോ, തഫ്കീരിയാണോ?
തൻസീഹി.
ഞാനും തൻസീഹിയാണ്.
തൻസീഹി അസ്മത്തിയോ,തൻസീഹി ഫർഹത്തിയോ?
തൻസീഹി ഫർഹത്തി.
ഓ,ഞാനും അതുതന്നെ.
തൻസീഹി ഫർഹത്തി ജാമിഅതുൽ ഉലൂം അജ്മീർ ആണോ? അതോ തൻസീഹി ഫർഹതി ജാമിഅതുന്നൂർ മേവാത്തോ?
തൻസീഹി ഫർഹതി ജാമിഅതുന്നൂർ മേവാത്ത്.”അയാൾ പറഞ്ഞു.
“എന്നാൽ പോയി ചാവെടാ കാഫിറേ.”
ഞാനയാളെ ഒരു തള്ള് കൊടുത്തു.

Also read: സ്നേഹിക്കാനറിയാത്ത ലോകത്തെ കുറിച്ച് ഒരു ഫലസ്തീനിയുടെ വ്യാകുലതകള്‍

മുസ്ലിം സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളി അനൈക്യമാണ്. പരസ്പര ശത്രുതയും കിടമത്സരവുമാണ്. സ്വന്തം സഹോദരന്മാരെ ശത്രുക്കളായി കരുതി നശിപ്പിക്കാൻ നടത്തുന്ന ഹീന ശ്രമമാണ്. ചരിത്രത്തിൽ എന്നും എവിടെയുമെന്നപോലെ ഇന്നും ഇവിടെയും സംഭവിക്കുന്നത് അതാണ്. അതിലെ അർത്ഥശൂന്യതയും അപഹാസ്യതയും അനാവരണം ചെയ്യുകയാണ് അരുന്ധതി റോയി.

Related Articles