Current Date

Search
Close this search box.
Search
Close this search box.

മെയ് ദിനാഘോഷം പള്ളിയിൽ

മുല്ലപ്പൂ വിപ്ലവത്തോടെയാണ് തുനീഷ്യയിലെ ഇസ്ലാമിക പ്രസ്ഥാനം ലോകശ്രദ്ധ പിടിച്ചു പറ്റിയത്. നല്ല ആശയങ്ങളും മൂല്യങ്ങളും സമീപനങ്ങളും പാരമ്പര്യങ്ങളും എവിടെ, ആരിൽ കണ്ടാലും സ്വായത്തമാക്കുകയെന്ന ഇസ്ലാമിക സമീപനം പ്രയോഗവൽക്കരിച്ച് തങ്ങൾ എങ്ങനെ സ്വാധീനം നേടിയെന്ന് അതിൻറെ നേതാവ് റാശിദുൽ ഗന്നൂശി ഒരു സംഭവത്തിലൂടെ വ്യക്തമാക്കുന്നു.

അതിങ്ങനെ വായിക്കാം:”1980 മെയ് ഒന്നിന് ഇസ്ലാമിക പ്രസ്ഥാനം അതിൻറെ ചരിത്രത്തിലാദ്യമായി ലോക തൊഴിലാളി ദിനം തുനീഷ്യയിലെ ഏറ്റവും വലിയ പള്ളിയിൽ വെച്ച് ആഘോഷിച്ചു.ഇതിനോടനുബന്ധിച്ച ചടങ്ങിൽ അയ്യായിരത്തിലേറെ ആളുകളാണ് പങ്കെടുത്തത്. പ്രസ്ഥാനത്തിൻറെ നേതാവ് ജനങ്ങളെ അഭിമുഖീകരിച്ച് ചെയ്ത പ്രഭാഷണത്തിൽ ഇസ്ലാമിൽ കൃഷി ഭൂമിയുടെ ഉടമാവകാശത്തിൻറെ സ്വഭാവം വിശദീകരിച്ചു. സാമ്പത്തിക പ്രശ്നത്തെക്കുറിച്ച സുപ്രധാനമായ മുഖവുരകൾ ഇസ്ലാമിക ചട്ടക്കൂടിൽ പ്രമാണ വൽക്കരണം നടത്തിക്കൊണ്ടുള്ളതായിരുന്നു പ്രസ്തുത പ്രഭാഷണം. കൃഷിഭൂമിയുടെ അവകാശം സാമൂഹ്യ സ്വഭാവത്തോടു കൂടിയതാണെന്ന് വിശദീകരിക്കപ്പെട്ടു. സമൂഹത്തിൻറെ സേവനത്തിനായിരിക്കുക എന്നതാണ് അതിൻറെ ധർമ്മം. അതിൻറെ പരിപാലകർ സമൂഹത്തിൻറെ സേവനത്തിന് ഉപയോഗിക്കാത്ത പക്ഷം പൊതു നന്മക്കായി സമൂഹത്തിന് അത് ഏറ്റെടുക്കാം.സമൂഹത്തെ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രത്തിന് അതിൻറെ ഉടമാവകാശം പിടിച്ചെടുക്കാം. തുനീഷ്യൻ ഭൂമിയും അറബ് ഭൂപ്രദേശങ്ങളുമുൾപ്പെടെ എല്ലാ ഭൂമിയും യഥാർത്ഥത്തിൽ ഇസ്ലാമിൻറെ പൂർവ്വകാല പടയോട്ട വിജയത്തിലൂടെ കൈ വന്നതാണ്. നിയമപ്രകാരം അവയുടെ ഉടമാവകാശം മുസ്ലിം സമൂഹത്തിനാണ്. രാജ്യത്തിൻറെ നയങ്ങൾക്കനുസരിച്ച് ഉപഭോഗാ വകാശം മാത്രമേ നിലവിലുള്ള അവയുടെ ഉടമകൾക്കുള്ളു.

Also read: നീതി- നിയമം: വ്യവസ്ഥാപിത പരാജയത്തെപ്പറ്റി

അതിനാൽ ഉപഭോഗാവകാശികൾ ദുരുപയോഗം ചെയ്താൽ രാഷ്ട്രത്തിന് അത് പിടിച്ചെടുക്കാവുന്നതാണ്. ഉടമാവകാശവും അധ്വാനവും തമ്മിലുള്ള ബന്ധത്തിനും പ്രസ്ഥാനം ഊന്നൽ നൽകി. ഭൂമിയിൽ അദ്ധ്വാനിക്കുന്നവൻ മാത്രമാണ് അതിൻറെ ഫലം കൊയ്യാൻ അവകാശമുള്ള ഒരേയൊരു കക്ഷി. മൂല്യത്തിൻറെ അടിസ്ഥാനം ഇസ്ലാമിൽ അധ്വാനമാണ്.അതിനാൽ ഭൂമിയിൽ യാതൊരു അധ്വാനവും വ്യയം ചെയ്യാതെ ഉടമകളെന്ന് അവകാശപ്പെടുന്നവർക്ക് അവകാശം നൽകുന്ന പാട്ടങ്ങൾ പോലുള്ള എല്ലാ ഇടപാടുകളും നിയമ സാധ്യതയില്ലാത്തതാണ്. ഭൂമി ചൂഷണം ചെയ്യാനുള്ള ഒരേയൊരു മാർഗ്ഗം അതിൽ അധ്വാനിക്കുക എന്നതാണ്.

അടുത്തവർഷം 1987 മെയിലും ഞങ്ങൾ ലോക തൊഴിലാളി ദിനം ആഘോഷിച്ചു. തുനീഷ്യയിലെ എല്ലാ പള്ളികളിലും തൊഴിലാളികൾക്കുള്ള അവകാശങ്ങളെക്കുറിച്ച പ്രഭാഷണങ്ങൾ നടന്നു.”(റാഷിദുൽ ഗനൂശിയുടെ ആത്മകഥ. വിവർത്തകൻ.വി.എ.കബീർ.പുറം:85,86)

Related Articles