യാതൊരു അധ്വാനവുമില്ലാതെയും അശ്രദ്ധയോടെയും നിങ്ങള്‍ ഉഛരിക്കുന്ന കേവലമൊരു വാക്കല്ല സ്നേഹം. അത് നിങ്ങള്‍ ദിനേന നിരുപാധികമായി പങ്കുവെക്കേണ്ട ആധികാരികമായ പ്രവര്‍ത്തനങ്ങളും ആത്മാര്‍ത്ഥമായ വികാരങ്ങളും സത്യസന്ധമായ വാക്കുകളുമാണ്.
~x~x~ ~x~x~
ഈ നിമിഷം മുതല്‍ സ്നേഹത്തിന്‍റെ മാന്ത്രികത, സഹിഷുണുത, നൈസര്‍ഗ്ഗികമായ കഴിവുകള്‍, സമാധാനം, ഉല്‍ഘടമായ അഭിലാഷം, ക്രയാത്മകത, ക്ഷമ, ഔദാര്യം, സന്തോഷം, പ്രതീക്ഷ എന്നിവയുടെ എല്ലാം തുള്ളികള്‍ പ്രസരിപ്പിക്കാന്‍ സ്വയം പഠിക്കൂ. നിങ്ങള്‍ കണ്ടുമുട്ടുന്ന എല്ലാവരിലേക്കും അതെല്ലാം നിരുപാധികമായി പങ്കുവെക്കാന്‍ സാധ്യമായതു ചെയ്യൂ. അപ്പോള്‍ അത് അവരുടെ ഹൃദയാന്തരാളത്തില്‍, മനസ്സില്‍, ആത്മാവില്‍ ശോഭിച്ച് നില്‍ക്കുന്നതാണ്. തത്ഫലമായി, അത് നിങ്ങളുടെ ഭീതിതമായ കല്ലറകളെ വിവരണാതീതമായ സ്വര്‍ഗത്തിന്‍റെ ഭാഗമാക്കിതീര്‍ക്കുന്നതാണ്.
~x~x~ ~x~x~
സ്നേഹം നിങ്ങളുടെ ഹൃദയത്തില്‍ എന്നെന്നും നിലനില്‍ക്കുന്ന പ്രകാശദീപമായിതീരട്ടെ. അതിലൂടെ തിളക്കമല്ലാതെ മറ്റൊന്നും നിങ്ങള്‍ കാണുകയില്ല.
~x~x~ ~x~x~
നിങ്ങളുടെ പ്രണനിയുടെ ഹൃദയം വശീകരിക്കാന്‍, അതിനെ കീറിമുറിക്കാതിരിക്കാന്‍ ശ്രമിക്കുക.
~x~x~ ~x~x~
നിങ്ങളെ കരയിപ്പിക്കാന്‍ ഞാനാരാണ് എന്ന് നിങ്ങള്‍ വളരെയധികം ആദരിക്കുന്ന ഒരാളോട് പറഞ്ഞുനോക്കൂ. എന്തെങ്കിലും തെറ്റിദ്ധാരണ സംഭവിച്ച്പോയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ അവരെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണ്.
~x~x~ ~x~x~
സ്നേഹം നിങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്തുകയും നന്നായി പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. വിദ്വേഷമാകട്ടെ ഹൃദയത്തെ ഞെരുക്കി കളയുന്നു; അത് നിങ്ങളുടെ അസ്തിത്വത്തെ നിസ്സാരമാക്കുകയും ചെയ്യുന്നു.
~x~x~ ~x~x~
നിങ്ങള്‍ നിങ്ങളെതന്നെ അത്യധികം സ്നേഹിക്കുമ്പോള്‍, നിങ്ങള്‍ ജനങ്ങളെ കൂടുതലായി സ്നേഹിക്കാന്‍ പ്രേരിപ്പിക്കുകയാണു ചെയ്യുന്നത്.
~x~x~ ~x~x~
വ്യക്തിപരമൊ സാമൂഹികമായൊ ആയി ഒരിക്കലും അടച്ചുതീര്‍ക്കേണ്ടതില്ലാത്ത യഥാര്‍ത്ഥവും പവിത്രവുമാണ് സ്നേഹം. നിങ്ങളുടെ ഹൃദയം നിഷ്കളങ്കമായി, അര്‍പ്പണബോധത്തോടെ,കാരുണ്യത്തോടെ, സൗഹൃദത്തോടെ, മിടിച്ചുകൊണ്ടിരിക്കുമ്പേള്‍, തീര്‍ച്ചയായും നിങ്ങള്‍ക്ക് ആന്തരിക സമാധാനവും, ഉല്ലാസവും ആത്മാഭിമാനവും ലഭിക്കുന്നതാണ്.
~x~x~ ~x~x~
സ്നേഹം വളരുമ്പോള്‍ എല്ലാം അതിശയകരമായി ഒഴുകി വരുന്നു.
വിവ: ഇബ്റാഹീം ശംനാട്
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0