Current Date

Search
Close this search box.
Search
Close this search box.

ജീവിതത്തെ മാറ്റിമറിച്ച വിശ്വാസ ദർശനം

ഇസ്ലാം സ്വീകരിച്ച് മുഹമ്മദലിയായി മാറിയ ക്യാഷ്യസ് ക്ലേ തൻറെ ഇസ്ലാം അനുഭവത്തെ സംബന്ധിച്ച് ആത്മകഥയായ ‘പൂമ്പാറ്റയുടെ ആത്മാവിൽ’ എഴുതുന്നു:”ഇസ്ലാം എല്ലാ അർത്ഥത്തിലും എൻറെ ജീവിതത്തെ മാറ്റിമറിച്ചു. അതെന്നെ ആവശ്യമായ ഇടങ്ങളിൽ ശകാരിച്ചു. ഒരു മനുഷ്യനെന്ന നിലയിൽ വിശുദ്ധിയോടെ സൂക്ഷിച്ചു. എന്നെ ഇന്നത്തെ ഞാനാക്കിയത് ഇസ്ലാമാണ്. ഞാൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചൂതാടുകയോ പന്നി മാംസം കഴിക്കുകയോ ചെയ്യാറില്ല. മറ്റൊരു മനുഷ്യനോടും പ്രതികാരബുദ്ധി വെച്ചു നടക്കാറില്ല. ശാരീരികവും മാനസികവും ആത്മീയവുമായി പരിശുദ്ധമായൊരു ജീവിതം നയിക്കാനായാൽ അത് നമ്മുടെ മനസ്സിനെ ഔന്നത്യത്തിലെത്തിക്കാനും പുതിയൊരു വെളിച്ചത്തിൽ ലോകത്തെ കാണാനും പ്രാപ്തമാക്കുമെന്ന് എന്നെ പഠിപ്പിച്ചത് ഇസ്ലാമായിരുന്നു. ഭൗതിക സമ്പാദ്യങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്നൊരു ലോകത്താണ് നാം ജീവിക്കുന്നത്. സാമ്പത്തികമായി സൗഭാഗ്യമാവാനാണ് ഞാനെങ്കിലും എൻറെ യഥാർത്ഥ സമ്പത്ത് എനിക്കകത്താകുന്നു.

ഹെവി വെയ്റ്റ് ചാമ്പ്യൻ പട്ടത്തിന് ഞാൻ അമിതമായി വില കല്പിച്ചൊരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്നെത്തിച്ചേർന്ന മത വിശ്വാസങ്ങൾക്കും ബോധ്യങ്ങൾക്കും മുമ്പേ ആയിരുന്നു അത്. ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതെന്തെന്ന് എങ്ങനെ തിരിച്ചറിയുമെന്നതായിരുന്നു ഇസ്ലാം എന്നെ പഠിപ്പിച്ച ഏറ്റവും മഹത്തരമായ പാഠങ്ങളിലൊന്ന്.”

Also read: എന്തുകൊണ്ട് അല്ലാഹു വിപത്തുകളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നില്ല!

തനിക്കു ബാധിച്ച പാർക്കിൻസൺസിനെ അഭിമുഖീകരിക്കാൻ കരുത്ത് കിട്ടിയതിനെക്കുറിച്ച് അദ്ദേഹം എഴുതുന്നു.:”ശാരീരിക ലക്ഷണങ്ങൾ അവഗണിക്കാൻ കഴിയാതായപ്പോൾ നിരാശയുടെയും വിഷാദത്തിൻറെയും കാലമെത്തി. ഗോദയിൽ ഞാൻ നേരിട്ട ഏതൊരെതിരാളിയെക്കാളും ഉശിരോടെ എനിക്കതിനോട് പൊരുതേണ്ടി വന്നു. ഈയൊരു വെല്ലുവിളി നേരിടാൻ എനിക്കുണ്ടായിരുന്ന ഏകവഴി എൻറെ വിശ്വാസമായിരുന്നു.

വിശ്വാസമായിരുന്നു എൻറെ ലക്ഷ്യ ബോധത്തിനും ആത്മവിശ്വാസത്തിനും അവലംബമായത്. അതെനിക്കെൻറെ ആനന്ദവും ജീവിതത്തോടുള്ള ആവേശവും തിരികെ നൽകി.ജീവിതത്തിൽ പ്രധാനമായതെന്തെന്ന് ഓർമപ്പെടുത്താനുള്ളൊരു ദൈവ വഴിയായിരിക്കും എന്നെ സമീപിച്ച പാർക്കിൻസൺ എന്ന് ഞാൻ കരുതി.അതെൻറെ വേഗം കൂട്ടുകയും സംസാരത്തിലുപരി കേൾക്കാൻ പഠിക്കുന്നതിന് ഹേതു വാകുകയും ചെയ്തു. ഇപ്പോഴെനിക്ക് കൂടുതൽ സംസാരിക്കാൻ കഴിയാത്തത് കാരണം ആളുകളെനിക്ക് കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. ജീവിതത്തിലെ മറ്റെല്ലാ വെല്ലുവിളികളിലുമെന്ന പോലെ ഇതിലും ദൈവം എൻറെ കൂടെയുണ്ടാവുമെന്ന വിശ്വാസത്തിൽ ഉറച്ചു നിന്നു ഞാൻ.” “ഇസ്ലാമിനെ കണ്ടെത്തിയ നാൾ എനിക്കകത്തു തന്നെയുള്ള അജയ്യമായൊരു ശക്തിയെ കണ്ടെത്തുകയായിരുന്നു ഞാൻ. പള്ളിയിലേക്കാദ്യമായി നടന്നു കയറിയപ്പോൾ ഞാൻ ഇസ്ലാമിനെയല്ല, ഇസ്ലാം എന്നെ കണ്ടെത്തുകയായിരുന്നു.”

Related Articles