Current Date

Search
Close this search box.
Search
Close this search box.

ജബൽ നൂറിലെ പ്രഭാതം

ജബൽ നൂറിൽ കയറിയ ഞാൻ ഹിറാഗുഹയുടെ സമീപത്തുവെച്ച് ആത്മഗതം ചെയ്തു; ഇവിടെ വെച്ചാണ് അല്ലാഹു മുഹമ്മദി(സ)നെ പ്രവാചകനായംഗീകരിച്ചതും അദ്ദേഹത്തിന് പ്രഥമ വഹ് യ് അവതരിപ്പിച്ചതും. ലോകത്തിന് പുതുവെളിച്ചവും നവ ജീവനും പ്രദാനം ചെയ്ത പ്രഭാകരനുദിച്ചതും ഇവിടെത്തന്നെ. ഓരോ ദിവസവും ലോകം പ്രഭാതത്തെ വരവേൽക്കാറുണ്ട്. എന്നാൽ പുതുമയും അസാധാരണത്വവും ഇല്ലാത്ത, നന്മയും സൌഭാഗ്യവും പുലരാത്ത പ്രഭാതങ്ങളെയാണ് ലോകത്തിന് സ്വീകരിക്കേണ്ടിവന്നത്. മനുഷ്യൻ ഉണരുകയും മനുഷ്യത്വം ഉറങ്ങുകയും ചെയ്യുന്ന പ്രഭാതങ്ങൾ! ദേഹം നിദ്രവിട്ടാലും ദേഹി നിദ്രയിലാഴുന്ന പ്രഭാതങ്ങൾ! വിശ്വചരിത്രത്തിൽ ഇങ്ങനെ എത്രയെത്ര കള്ളപ്പുലരികളും ഇരുണ്ട പകലുകളുമാണ് കൊഴിഞ്ഞുപോയത്. പക്ഷേ, ഇവിടെ, ഈ ഗിരിശൃംഗത്തിലാണ് നിർമലമായ ഉഷസ്സ് പൊട്ടിവിടർന്നത്. അതിന്റെ പ്രഭ സകലതിനെയും ശോഭായമാനമാക്കി. അതോടെ ലോകമുണർന്നു. ചരിത്രഗതി മാറ്റപ്പെട്ടു.

സകലമാന ജീവിത കവാടങ്ങളും താഴുകളാൽ ബന്ധിക്കപ്പെട്ടു കിടക്കുകയായിരുന്നു. അടക്കപ്പെട്ട മസ്തിഷ്കത്തിന്റെ താഴുകൾ തുറക്കാൻ ഉപദേശികളും വഴികാട്ടികളും അശക്തരായിരുന്നു. വിപത്തുകളും ദൃഷ്ടാന്തങ്ങളുമുണ്ടായിട്ടും ഹൃദയ കവാടങ്ങൾ തുറക്കപ്പെട്ടില്ല. ശിക്ഷണവും വിദ്യാഭ്യാസവും മതിപ്രഭാവത്തിന്റെ വാതിലുകൾ തുറന്നില്ല. അടക്കപ്പെട്ട കോടതി കവാടങ്ങൾ തുറക്കാൻ വിധികർത്താക്കളുടെ കരങ്ങൾക്ക് സാധ്യമായില്ല. ചിന്തകർക്കും പരിഷ്കർത്താക്കൾക്കും കുടുംബവാതിലുകൾ തുറക്കാൻ കഴിഞ്ഞില്ല. ഛത്രാധിപത്യത്തിന്റെ കോട്ടകൊത്തളങ്ങൾ മർദിതരുടെയും കഷ്ടപ്പെടുന്നവരുടെയും മുമ്പിൽ അടഞ്ഞുതന്നെ കിടന്നു. ധനികരുടെയും ആഢ്യന്മാരുടെയും നിധിശേഖരങ്ങളുടെ പൂട്ടുകൾ വിശക്കുന്നവരുടെ ആർത്തനാദത്തിനും അബലകളുടെ നഗ്നതക്കും കിടാങ്ങളുടെ രോദനത്തിനും മുമ്പിൽ തുറക്കപ്പെട്ടില്ല. ഈ കവാടങ്ങളിൽ ഏതെങ്കിലുമൊന്ന് തുറക്കാൻ പ്രഗത്ഭരായ പരിഷ്കർത്താക്കളും ഉന്നതരായ നിയമ വിശാരദന്മാരും ആവുന്നത്ര ശ്രമിച്ചു. ദയനീയമായ പരാജയമായിരുന്നു ഫലം. താഴുകൾക്ക് യഥാർഥത്തിലുള്ള താക്കോലുകൾ തന്നെ വേണമായിരുന്നു. സ്വയം നിർമിത താക്കോലുകൾ കൊണ്ട് ശതകങ്ങളോളം അവർ ശ്രമിച്ചുനോക്കി. താഴുകൾ വഴങ്ങിയില്ല എന്നതല്ലാതെ അവരൊന്നും നേടിയില്ല. പൂട്ടുകൾ പൊട്ടിക്കാൻ ചിലർ ശ്രമിച്ചു. ആയുധങ്ങൾ തകരുകയും കരങ്ങൾക്ക് മുറിവേൽക്കുകയും മാത്രമാണുണ്ടായത്.

സങ്കീർണത നിറഞ്ഞ ആധുനിക ലോകത്തിന്റെ അന്തരീക്ഷത്തിൽ നിന്ന് വേറിട്ടുനിൽക്കുന്ന കളങ്കമറ്റ ഈ പ്രദേശത്താണ്, ഉത്തുംഗമല്ലാത്ത പരുപരുപ്പ് കുറഞ്ഞ ഈ കുന്നിൻ പുറത്താണ്, വിഖ്യാതമായ വിശ്വകേന്ദ്രങ്ങൾക്കും പെരുമപെറ്റ വിദ്യാ സ്ഥാപനങ്ങൾക്കും ഗ്രന്ഥമന്ദിരങ്ങൾക്കും പൂർത്തീകരിക്കാൻ കഴിയാത്ത കാര്യം സമ്പൂർണമാക്കപ്പെട്ടത്. ഇവിടെവെച്ച് മുഹമ്മദീയ ദൌത്യത്താൽ അല്ലാഹു ലോകത്തെ അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ ദൌത്യത്തോടെ മനുഷ്യത്വത്തിന് നഷ്ടപ്പെട്ട താക്കോൽ തിരിച്ചുകിട്ടി. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രവാചകനിലുമുള്ള വിശ്വാസമായിരുന്നു ആ താക്കോൽ. വാതിലുകളും പൂട്ടുകളും ഒന്നൊന്നായി അതിനാൽ തുറക്കപ്പെട്ടു. കുഴഞ്ഞുമറിഞ്ഞ മസ്തിഷ്കത്തിന്റെ മേൽ ഈ താക്കോൽ പ്രയോഗിക്കപ്പെട്ടപ്പോൾ അത് ഉണർന്നു ഉന്മേഷ പൂരിതമാവുകയും അതിനു സ്വന്തം ആത്മാവിൽനിന്നും വിദൂരചക്രവാളങ്ങളിൽനിന്നും ദൃഷ്ടാന്തങ്ങൾ ഉൾക്കൊള്ളാൻ കഴിയുകയും ചെയ്തു. അതു പ്രപഞ്ചത്തിൽനിന്നു സ്രഷ്ടാവിലേക്കും ബഹുത്വത്തിൽനിന്ന് ഏകതയിലേക്കും തിരിഞ്ഞു.

അന്ധവിശ്വാസങ്ങളുടെയും വിഗ്രഹാരാധനയുടെയും ബഹുദൈവ സങ്കൽപത്തിന്റെയും മിഥ്യാ ബോധങ്ങളുടെയും മ്ളേഛത അതു കണ്ടറിഞ്ഞു. മുമ്പ് ആ ബുദ്ധി സത്യവും അസത്യവുമായ സകല വിധികളെയും പരിരക്ഷിക്കുന്ന ഒരു കൂലി വക്കീലിന്റെ അവസ്ഥയിലായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന മനുഷ്യാത്മാവിനെ ഈ താക്കോൽ പ്രയോഗം തട്ടിയുണർത്തി. ചത്തടിഞ്ഞ മനുഷ്യവിചാരത്തെ അത് പുനരുജ്ജീവിപ്പിച്ചു. തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന മനസ്സിനെ തിന്മയുടെ പേരിൽ ആക്ഷേപിക്കുന്ന മനസ്സായും അത് പരിവർത്തിപ്പിച്ചു. കുറ്റവാളികൾ പ്രവാചക സന്നിധിയിൽ വന്നു സ്വയം കുറ്റസമ്മതം നടത്തി. വേദനയുറ്റ ശിക്ഷ ഏറ്റുവാങ്ങി. കുറ്റവാളിയായ സ്ത്രീ മരുഭൂമിയിലേക്ക് മടങ്ങിപ്പോകുന്നു. ആരും അവളെ പിന്തുടരുന്നില്ല. പിന്നീടവൾ മരണത്തേക്കാൾ ഭയാനകമായ ശിക്ഷ ഏറ്റുവാങ്ങാനായി സ്വയം തിരിച്ചു വരുന്നു. ദരിദ്രനായ പടയാളി തന്റെ സത്യസന്ധത ജനങ്ങളെ കാണിക്കാതിരിക്കാൻ വേണ്ടി കിസ്റയുടെ കിരീടം തുണിക്കുള്ളിൽ മറച്ചുവെച്ചുകൊണ്ട് നേതൃ സന്നിധിയിൽ കൊണ്ടെത്തിക്കുന്നു. കാരണം വഞ്ചന കാണിച്ചുകൂടാത്ത ദൈവസമ്പത്താണത്. തുറക്കപ്പെടാത്തതും ആർദ്രമാവാത്തതും പ്രതികരിക്കാത്തതുമായിരുന്ന ഹൃദയങ്ങൾ ദൈവിക ദൃഷ്ടാന്തങ്ങൾക്കു മുമ്പിൽ ചകിതമാവുന്നു; പീഡിതർക്കും ദുർബലർക്കും വേണ്ടി അലിയുന്നു. അടിച്ചമർത്തപ്പെട്ട ശക്തിയുടെയും നഷ്ടപ്രതിഭകളുടെയും മേൽ ഈ താക്കോൽ പ്രയോഗിക്കപ്പെട്ടപ്പോൾ തീക്കനൽപോലെ അവ ജ്വലിച്ചു; നിർഝരിപോലെ കുതിച്ചു; ശരിയായ ദിശ സ്വീകരിച്ചു. അങ്ങനെ ആട്ടിടയൻ ജനനായകനായി. ഗോത്ര യോദ്ധാവായിരുന്നവൻ രാജ്യങ്ങളുടെ മേധാവിയായി; ശക്തിയും പ്രതാപവും പാരമ്പര്യത്തിലലിഞ്ഞുചേർന്ന ജനപദങ്ങളുടെ ജേതാവായി.

കള്ളസാക്ഷ്യവും മർദകഭരണവും അവസാനിച്ചു. പിതാവിനും പുത്രനുമിടയിലും സഹോദരനും സഹോദരിക്കുമിടയിലും ഭാര്യക്കും ഭർത്താവിനുമിടയിലും വ്യാപിച്ച കുനുഷ്ട് ഇല്ലാതായി. കുടുംബത്തിൽനിന്ന് ഉടമക്കും അടിമക്കുമിടയിലും നേതാവിനും നീതനുമിടയിലും എത്തിയപ്പോൾ ഈ താക്കോൽ അവിടെ പ്രയോഗിക്കപ്പെട്ടു.

വിജ്ഞാനത്തിനും വിജ്ഞാനദായകർക്കും വിലയിടിഞ്ഞ്, ഗുരുനാഥന്മാരും ശിഷ്യരും പലായനം ചെയ്ത ശൂന്യമായ വിദ്യാസ്ഥാപനങ്ങളുടെ മേൽ ഈ താക്കോൽ പ്രയോഗിക്കപ്പെട്ടു. അതോടെ പണ്ഡിതരും പഠിതാക്കളും ആദരണീയരും ശ്രേഷ്ഠരുമായി. മതവും വിജ്ഞാനവും കൂട്ടിയിണക്കപ്പെട്ടു. ഓരോ പള്ളിയും ഓരോ വിജ്ഞാന കേന്ദ്രമായി. ഓരോ മുസ്ലിം ഗൃഹവും ഓരോ വിദ്യാസ്ഥാപനമായി. ഓരോ മുസ്ലിമും സ്വയം വിദ്യാർഥിയും മറ്റുള്ളവർക്ക് അധ്യാപകനുമായി മാറി. വിജ്ഞാന സമ്പാദനത്തിനുള്ള ഏറ്റവും വലിയ പ്രേരകം മതമായി. നീതിപീഠങ്ങളുടെമേൽ ഈ താക്കോൽ പ്രയോഗിക്കപ്പെട്ടപ്പോൾ പണ്ഡിതന്മാർ നീതിമാന്മാരായ വിധികർത്താക്കളായി. മുസ്ലിംകൾ നീതിപൂർവം അല്ലാഹുവിനു സാക്ഷ്യം വഹിച്ചു. ദൈവത്തിലും പുനരുത്ഥാനത്തിലുമുള്ള വിശ്വാസം നീതിയുടെ വർധനക്കും വിവാദങ്ങളുടെ കുറവിന്നും ഹേതുവായി. കള്ളസാക്ഷ്യവും മർദകഭരണവും അവസാനിച്ചു. പിതാവിനും പുത്രനുമിടയിലും സഹോദരനും സഹോദരിക്കുമിടയിലും ഭാര്യക്കും ഭർത്താവിനുമിടയിലും വ്യാപിച്ച കുനുഷ്ട് ഇല്ലാതായി. കുടുംബത്തിൽനിന്ന് ഉടമക്കും അടിമക്കുമിടയിലും നേതാവിനും നീതനുമിടയിലും എത്തിയപ്പോൾ ഈ താക്കോൽ അവിടെ പ്രയോഗിക്കപ്പെട്ടു. അവകാശങ്ങൾ പിടിച്ചുപറ്റുകയല്ലാതെ ആരും ബാധ്യതകൾ കൊടുത്തു വീട്ടിയിരുന്നില്ല. ഇടപാടുകളിൽ വഞ്ചന കാണിച്ചിരുന്നു. വാങ്ങുമ്പോൾ കൃത്യമായി അളക്കുകയും കൊടുക്കുമ്പോൾ കൃത്രിമം കാണിക്കുകയും ചെയ്തിരുന്നു. താക്കോൽ പ്രയോഗിക്കപ്പെട്ടതോടെ അവരിൽ സത്യവിശ്വാസത്തിന്റെ വിത്തുപാകി. ശിക്ഷയെക്കുറിച്ച് അവരെ താക്കീത് ചെയ്തു.

“ജനസമൂഹമേ! നിങ്ങളെ ഒരാത്മാവിൽനിന്ന് സൃഷ്ടിക്കുകയും അവയിൽനിന്ന് ധാരാളം സ്ത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങൾ പരസ്പരം ചോദിക്കുന്ന അല്ലാഹുവിനെയും കുടുംബ ബന്ധങ്ങളെയും നിങ്ങൾ സൂക്ഷിക്കുക. നിശ്ചയം, അല്ലാഹു നിങ്ങളുടെ മേൽ സൂക്ഷ്മ നിരീക്ഷകനാണ്” എന്നു അവരെ ഓതിക്കേൾപ്പിച്ചു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും മേൽ ഉത്തരവാദിത്വങ്ങൾ വെച്ചുകൊണ്ട് “നിങ്ങൾ ഓരോരുത്തരും ഭരണാധികാരികളാണ്. തങ്ങളുടെ ഭരണീയരെക്കുറിച്ച് എല്ലാവരും ചോദിക്കപ്പെടും” എന്നു പറഞ്ഞു. അങ്ങനെ സ്നേഹം കളിയാടുന്ന, നീതി പുലരുന്ന കുടുംബവും സമൂഹവും ഉടലെടുത്തു. അതിലെ അംഗങ്ങൾക്കിടയിൽ വേരുറച്ച വിശ്വസ്തതയും തീവ്രമായ പരലോക ഭീതിയും സംജാതമായി. സമുദായ നേതാക്കൾ ആർദ്രരും ലളിത ജീവിതം നയിക്കുന്നവരുമായി. ജനസേവകരായി. സമൂഹത്തിന്റെ രക്ഷാധികാരി അനാഥ സംരക്ഷകനെപ്പോലെ, സമ്പന്നനായിരിക്കെ അന്തസ്സ് സൂക്ഷിക്കുകയും ദരിദ്രനായിരിക്കെ മാന്യമായത് മാത്രം ഭക്ഷിക്കുകയും ചെയ്തു. പണക്കാരും കച്ചവടക്കാരും ഇഹലോകത്തോട് വിരക്തിയും പരലോകത്തോട് ആസക്തിയുമുള്ളവരായി. ധനം അവർ അല്ലാഹുവിനു വിട്ടുകൊടുത്തു. “നിങ്ങളെ ഏൽപിച്ചിരിക്കുന്നതിൽനിന്ന് ചെലവഴിക്കുക. നിങ്ങൾക്ക് നൽകപ്പെട്ട ധനം നിങ്ങൾ നൽകുക” എന്ന് അവർക്ക് ഓതിക്കേൾപ്പിക്കപ്പെട്ടു. ദൈവ മാർഗത്തിൽ ചെലവഴിക്കാതെ ധനം കൂമ്പാരമാക്കി വെക്കുന്നതിനെതിരെ അവർ താക്കീത് ചെയ്യപ്പെട്ടു: “ദൈവ മാർഗത്തിൽ ചെലവഴിക്കാതെ സ്വർണവും വെള്ളിയും കൂമ്പാരമാക്കുന്നവർക്ക് വേദനാജനകമായ ശിക്ഷ അറിയിക്കുക. നിങ്ങൾ കുന്നുകൂട്ടിയതിന്റെ ഫലം നിങ്ങൾ ആസ്വദിക്കുക എന്നു പറയപ്പെട്ടുകൊണ്ട് അവരുടെ മുതുകും പാർശ്വഭാഗവും ചൂടുവെക്കപ്പെടുകയും അവർ കരിക്കപ്പെടുകയും ചെയ്യുന്ന ദിനം വരാനിരിക്കുന്നു.”

തന്റെ ദിവ്യ ദൌത്യത്തിലൂടെ മുഹമ്മദ് അവതരിപ്പിച്ചത് വിശ്വാസിയായ, ദൈവശിക്ഷ ഭയക്കുന്ന ഉത്കൃഷ്ടനായ ഒരു മനുഷ്യനെയാണ്. അയാൾ ഇഹലോകത്തേക്കാൾ പരലോകത്തിന് പ്രാധാന്യം കൽപിക്കുന്ന വിശ്വസ്തനായ ഭക്തനാണ്. ആത്മീയ ശക്തിയും വിശ്വസ്തതയും കൈമുതലാക്കി ഭൌതിക പദാർഥങ്ങളെ അപ്രധാനമാക്കുന്നവനാണ്. ഇഹലോകം തനിക്കുവേണ്ടിയും താൻ പരലോകത്തിനു വേണ്ടിയും സൃഷ്ടിക്കപ്പെട്ടതാണെന്ന് അവൻ വിശ്വസിക്കുന്നു. വ്യാപാരിയാണെങ്കിൽ വിശ്വസ്തനും സത്യസന്ധനുമായിരിക്കും അയാൾ. ദരിദ്രനാണെങ്കിൽ മാന്യമായ പണിതേടും. തൊഴിലാളിയാണെങ്കിൽ കഠിനമായി യത്നിക്കും. ധനികനാണെങ്കിൽ അത്യുദാരനും വിധികർത്താവാണെങ്കിൽ വിചക്ഷണനായ നീതിപാലകനുമായിരിക്കും. രക്ഷാധികാരിയാണെങ്കിൽ നിസ്വാർഥനും സത്യസന്ധനും ദാസനോ ബന്ധനസ്ഥനോ ആണെങ്കിൽ ശക്തനും വിശ്വസ്തനും പൊതു ഖജനാവിന്റെ സൂക്ഷിപ്പുകാരനാണെങ്കിൽ വിജ്ഞനും വിശ്വസ്തനുമായ കാവൽക്കാരനുമായിരിക്കും. ഈ ആധാരശിലകളിലാണ് ഇസ്ലാമിക സമാജം നിലനിന്നതും ഭരണകൂടം സ്ഥാപിതമായതും.

ഭൌതികമായ ഈ മനസ്സുകളിൽ നിന്നാണ് കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം, പണപ്പെരുപ്പം, കോഴ തുടങ്ങിയ ആധുനിക പ്രശ്നങ്ങളും പ്രതിസന്ധിയും ഉടലെടുത്തത്. മനുഷ്യത്വം അവയെ ചൊല്ലി വിലപിക്കുന്നു. ഒരു പരിഹാരം കാണാനാവാതെ ചിന്തകരും പരിഷ്കർത്താക്കളും കുഴയുന്നു. ഒരു പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെട്ട് അവരെത്തിച്ചേരുന്നത് മറ്റൊരു പ്രതിസന്ധിയിലേക്കാണ്.

ഭരണകൂടവും സമൂഹവും സ്വാഭാവികമായും വ്യക്തികളുടെ സ്വഭാവനിഷ്ഠയുടെ വികസിത രൂപമായിരുന്നു. ആ സമൂഹം ദുൻയാവിനേക്കാൾ ആഖിറത്തിനു പ്രധാന്യം കൽപിക്കുന്ന വിശ്വസ്തമായ സൽ സമൂഹമായിരുന്നു. പദാർഥങ്ങൾക്ക് കീഴ്പ്പെടാതെ അതിനെ അവർ അതിജീവിച്ചു. കച്ചവടക്കാരന്റെ വിശ്വസ്തതയും സത്യസന്ധതയും ദരിദ്രന്റെ അധ്വാനവും തൊഴിലാളിയുടെ കൂറും ധനികന്റെ ആർദ്രതയും വിധികർത്താവിന്റെ നീതിബോധവും രക്ഷാധികാരികയുടെ നിഷ്കപടതയും നേതാവിന്റെ വിനയവും അടിമയുടെ ശക്തിയും ധനം സൂക്ഷിപ്പുകാരന്റെ കാര്യക്ഷമതയും അതിലേക്ക് ആവാഹിക്കപ്പെട്ടു. പക്വത പ്രാപിച്ച രാഷ്ട്രമായിരുന്നു അത്. താൽപര്യങ്ങളേക്കാൾ തത്വങ്ങൾക്കാണ് സ്ഥാനം നൽകിയത്. അടിച്ചേൽപിക്കുന്നതിനേക്കാൾ മാർഗദർശനത്തിനും. ഈ സമൂഹത്തിന്റെ സ്വാധീനവും ഭരണകൂടത്തിന്റെ നടപടികളും മൂലം പൊതുജീവിതം വിശ്വാസവും വിശുദ്ധിയും സൽക്കർമവും സത്യസന്ധതയും ത്യാഗവും അധ്വാനവും നീതിയും നിഷ്പക്ഷതയും നിറഞ്ഞതായിത്തീർന്നു.

എന്റെ ആത്മഗതം എന്നെ ആത്മവിസ്മൃതിയിലേക്ക് തള്ളി. ആദ്യകാല ഇസ്ലാമിക സമൂഹം അതിന്റെ സകല സൌന്ദര്യത്തോടും വൈശദ്യത്തോടും കൂടി മൂർത്തരൂപം പൂണ്ട് ഞാനതങ്ങനെ നോക്കിക്കാണുന്നതായി എനിക്കനുഭവപ്പെട്ടു. അതിന്റെ അന്തരീക്ഷത്തിലേക്ക് ഞാൻ നെടുവീർപ്പുകളയച്ചു. എനിക്കും ആധുനിക ലോകത്തിനുമിടക്കുള്ള കണ്ണി അറ്റുപോയിരുന്നു. എന്റെ ദൃഷ്ടി നാം ജീവിക്കുന്ന ലോകത്തിന്മേൽ പതിഞ്ഞു. ഇവിടെ ഇതാ ജീവിത കവാടങ്ങളിൽ നവംനവങ്ങളായ താഴുകൾ. ജീവിതം ഒരുപാടുനാഴിക പിന്നിട്ടിരിക്കുന്നു. വിവിധങ്ങളായ പ്രശ്നങ്ങൾ ഉയിരെടുക്കുകയും കുഴഞ്ഞുമറിയുകയും ചെയ്തിരിക്കുന്നു. പഴകിയ ആ താക്കോലുമായി ഈ താഴുകൾ തുറക്കാൻ കഴിയുമോ? ആ താഴുകളുടെ സ്വഭാവമറിയാതെ ഒരു തീരുമാനത്തിലെത്തി താക്കോൽ പ്രയോഗിക്കുക പ്രയാസമായിരുന്നു. വിരൽത്തലപ്പുകൊണ്ട് സ്പർശിച്ചു നോക്കിയപ്പോഴാണറിയുന്നത് പുതിയ വർണങ്ങൾ സ്വീകരിച്ച പഴയ താഴുകളാണ് അവയെന്ന്. പ്രശ്നങ്ങൾ പഴയത് തന്നെ. സമാജത്തിന്റെയും ഭരണകൂടത്തിന്റെയും അടിക്കല്ലായ വ്യക്തിതന്നെയാണിവിടെയും പ്രശ്നത്തിന്റെ കാതൽ. ശക്തിയിലും ദ്രവ്യത്തിലുമല്ലാതെ വ്യക്തിക്കു വിശ്വാസമില്ലെന്നു ഞാൻ കണ്ടു. സ്വന്തം താൽപര്യ വികാരങ്ങളല്ലാതെ മറ്റൊരു പരിഗണന അവനില്ല.

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

ഇഹലോകത്തെയാണ് അവനേറ്റം വിലമതിക്കുന്നത്. ആത്മപൂജയിലും സ്വേഛാപൂരണത്തിലും അവൻ അതിരു കവിഞ്ഞിരിക്കുന്നു. തന്റെ രക്ഷിതാവുമായും ദിവ്യ ദൌത്യവുമായും പരലോക ജീവിതവുമായും അവനുള്ള ബന്ധം അറ്റിരിക്കുന്നു. നാഗരികതയുടെ ദുരന്ത കേന്ദ്രമാണവൻ. അവൻ വ്യാപാരിയാണെങ്കിൽ വിലയിടിയുമ്പോൾ സാധനങ്ങൾ പൂഴ്ത്തിവെക്കുകയും വിലകൂടുമ്പോൾ മാർക്കറ്റിലിറക്കുകയും ചെയ്തുകൊണ്ട് ദാരിദ്യ്രവും പ്രതിസന്ധിയും ഉണ്ടാക്കുന്ന പൂഴ്ത്തിവെപ്പുകാരനാണ്. ദരിദ്രനാണെങ്കിൽ ക്ളേശം പേറാതെ അന്യന്റെ അധ്വാനം ചൂഷണം ചെയ്യാൻ വെമ്പുന്നവനായിരിക്കും. തൊഴിലാളിയാണെങ്കിൽ മടിയനായിരിക്കും. അവകാശങ്ങളെപ്പറ്റിയല്ലാതെ ബാധ്യതകളെപ്പറ്റി അവന് ബോധമുണ്ടായിരിക്കില്ല. ധനികനാണെങ്കിൽ നിർദയനായിരിക്കും അവൻ. രക്ഷാധികാരിയാണെങ്കിൽ ആശ്രിതന്റെ സമ്പത്തു പിടിച്ചു പറിക്കുന്നവനും ഉടമയാണെങ്കിൽ സ്വന്തം സുഖം മാത്രം കാംക്ഷിക്കുന്ന ക്രൂരനും അടിമയാണെങ്കിൽ വഞ്ചകനും ദുർബലനുമായിരിക്കും. ധനസൂക്ഷിപ്പ് ഏൽപിക്കപ്പെട്ടാൽ അവൻ കൊള്ളയടിക്കും. രാഷ്ട്രത്തലവനായാൽ സ്വജനപക്ഷപാതവും അഴിമതിയുമല്ലാതെ അവൻ ചെയ്യില്ല. നേതാവായാൽ അന്യരാഷ്ട്രങ്ങളുടെയും ജനവിഭാഗങ്ങളുടെയും അന്തസ്സ് ചവിട്ടിമെതിക്കുന്ന സങ്കുചിതനായ ദേശീയവാദിയും വർഗീയവാദിയുമായിരിക്കും. നിയമനിർമാതാവാണെങ്കിൽ മർദക നിയമങ്ങളും ഭാരിച്ച നികുതികളും ചുമത്തും. കണ്ടുപിടിത്തക്കാരനാണെങ്കിൽ വിളവുകൾ നശിപ്പിക്കുകയും തലമുറകളെ ഹനിക്കുകയും ചെയ്യുന്ന മാരകമായ വിഷവാതകങ്ങളും അണുബോംബുകളും കണ്ടുപിടിക്കും. ഇവയുടെ പ്രയോഗത്തിനു ശക്തിയുണ്ടെങ്കിൽ രാഷ്ട്രങ്ങളുടെ മേൽ അവ വർഷിക്കുന്നതിൽ ഒരു പന്തികേടും അവൻ കാണുകയില്ല. ഈ വക വ്യക്തികളുടെ കൂട്ടമാണ് ആധുനിക സമൂഹം. ഇവിടെ അടിഞ്ഞു കൂടിയിരിക്കുന്നത് കച്ചവടക്കാരന്റെ പൂഴ്ത്തിവെപ്പും ദരിദ്രന്റെ പ്രക്ഷോഭവും തൊഴിലാളിയുടെ കുനിഷ്ഠും ധനികന്റെ ദുരയും രക്ഷാധികാരിയുടെ വഞ്ചനയും ഉടമയുടെ അക്രമവും അടിമയുടെ ചതിയും ധന സൂക്ഷിപ്പുകാരന്റെ കൊള്ളയുമാണ്. മന്ത്രിമാരുടെ സ്വാർഥത, നേതാക്കളുടെ പക്ഷപാതിത്വം ആദിയായവ സർവവ്യാപിയാണിവിടെ.

ഭൌതികമായ ഈ മനസ്സുകളിൽ നിന്നാണ് കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം, പണപ്പെരുപ്പം, കോഴ തുടങ്ങിയ ആധുനിക പ്രശ്നങ്ങളും പ്രതിസന്ധിയും ഉടലെടുത്തത്. മനുഷ്യത്വം അവയെ ചൊല്ലി വിലപിക്കുന്നു. ഒരു പരിഹാരം കാണാനാവാതെ ചിന്തകരും പരിഷ്കർത്താക്കളും കുഴയുന്നു. ഒരു പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെട്ട് അവരെത്തിച്ചേരുന്നത് മറ്റൊരു പ്രതിസന്ധിയിലേക്കാണ്. അവരുടെ അപര്യാപ്തവും ക്ഷണഭംഗുരവുമായ പരിഹാര മാർഗങ്ങൾ പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഏകവ്യക്തി ഭരണത്തിൽനിന്ന് ജനാധിപത്യത്തിലേക്കും പിന്നെ സ്വേഛാധിപത്യത്തിലേക്കും വീണ്ടും ജനാധിപത്യത്തിലേക്കും തിരിഞ്ഞു. കമ്യൂണിസവും മുതലാളിത്തവും പരീക്ഷിക്കപ്പെട്ടു. സ്ഥിതിഗതികൾ ഭേദപ്പെട്ടില്ല. കാരണം വ്യക്തി തന്നെയായിരുന്നു സുസ്ഥിരമായ ആധാരശില. അവർ അതേക്കുറിച്ച് അജ്ഞരായിരുന്നു; അഥവാ അജ്ഞത നടിച്ചു. വഴിതെറ്റിയ മനുഷ്യനാണ് അസ്തിവാരമെന്നത് അവർ അറിഞ്ഞിരുന്നെങ്കിൽ തന്നെ അവനെ നേരെയാക്കാൻ അവർക്ക് സാധ്യമാവുമായിരുന്നില്ല. കാരണം വൈജ്ഞാനിക കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസിദ്ധീകരണാലയങ്ങളും അനവധി ഉണ്ടായിരുന്നെങ്കിലും വ്യക്തിയുടെ വക്രത മാറ്റി അവനെ ശുദ്ധീകരിക്കുന്നതിനും അവനെ തിന്മയിൽനിന്ന് നന്മയിലേക്കും സംഹാരത്തിൽനിന്ന് നിർമാണത്തിലേക്കും തിരിച്ചുവിടുന്നതിനുമുള്ള ഉപാധികൾ അവരുടെ പക്കലുണ്ടായിരുന്നില്ല. എന്തെന്നാൽ ആത്മീയ ശൂന്യതയും വിശ്വാസ പാപ്പരത്തവും അനുഭവിക്കുന്ന ഒരു വിഭാഗമാണവർ. വിശ്വാസം രൂഢമൂലമാക്കുകയും ഹൃദയത്തെ സമ്പന്നമാക്കുകയും ഇഹലോകവും പരലോകവും തമ്മിലും സൃഷ്ടിയും സ്രഷ്ടാവും തമ്മിലും വിജ്ഞാനവും സൽസ്വഭാവവും തമ്മിലും ആത്മാവും പദാർഥവും തമ്മിലും ഉള്ള ബന്ധം ഉറപ്പിക്കുകയും ചെയ്യുന്ന സകലതും അവർക്ക് വിനഷ്ടമായിരുന്നു.

ഒടുവിൽ തങ്ങളുടെ ആത്മീയ പാപ്പരത്തവും അന്ധമായ ഭൌതികതയും അവരെ കൊണ്ടുചെന്നെത്തിച്ചത് രാഷ്ട്രത്തെയും തലമുറകളെയും സംഹരിക്കുന്ന ആയുധങ്ങളുടെ പ്രയോഗത്തിലാണ്. യുദ്ധായുധ വിഭൂഷിതങ്ങളായ നാടുകൾ ഈ ആയുധങ്ങൾ പ്രയോഗിക്കുകയാണെങ്കിൽ മാനവ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ദാരുണമായ അന്ത്യമാണിവിടെ നടക്കുക.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles