Current Date

Search
Close this search box.
Search
Close this search box.

കുടുംബത്തിലെ ഇമ്പം നിലനിര്‍ത്താന്‍

family.jpg

അതിരുകളില്ലാത്ത അള്ളാഹുവില്‍ നിന്നുള്ള കാരുണ്യം കുടുംബത്തില്‍ പ്രസരിക്കുമ്പോഴാണ് അത് ഇമ്പമുള്ളതായി മാറുക. കടുംബം എന്നത് ഒരു ദൈവീക സ്ഥാപനമാണ് എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ബാധ്യത മാതാപിതാക്കളോടാണ്. എന്നോട് നന്ദി കാണിക്കുക, നിങ്ങള്‍ മാതാപിതാക്കളോടും നന്ദി കാണിക്കുക എന്നാണ് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നത്. ജീവനോടെ പെണ്‍കുട്ടികളെ കുഴിച്ചു മൂടപ്പെടുന്ന സംസ്‌കാരത്തെയും ഇസ്ലാം ശക്തമായി എതിര്‍ത്തിരുന്നു. കുടുംബം എന്ന സ്ഥാപനം ഭദ്രമാകണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നത്. ഇന്നത്തെ കാലത്ത് കുടുംബത്തിന് ഖുര്‍ആന്‍ കല്‍പ്പിച്ച പ്രാധാന്യം ഏറെ പ്രശസ്തമാണ്. അത് പാലിക്കാന്‍ വിശ്വാസ സമൂഹം തയാറായാല്‍ ഇതരവിശ്വാസി സമൂഹത്തില്‍ പോലും വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും.

Related Articles