Current Date

Search
Close this search box.
Search
Close this search box.

പൊട്ടക്കിണറ്റിൽ വെച്ച് പത്ത് ഗ്രന്ഥങ്ങൾ

കള്ളന്മാരെയും കൊള്ളക്കാരെയും കൊലയാളികളെയും ശിക്ഷിക്കാനുള്ള ഇടമായാണ് പലപ്പോഴും ജയിലുകൾ കണക്കാക്കപ്പെടാറുള്ളത്. എന്നാൽ അത്യുജ്ജലങ്ങളായ അനേകം കഥകൾ തടവറകൾക്ക് പറയാനുണ്ട്. പ്രവാചകന്മാരുൾപ്പെടെ പുണ്യ പുരുഷന്മാർ താമസിച്ച ഇടം കൂടിയാണത്. ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ലാത്ത വിപ്ലവകാരികളും ചിന്തകന്മാരും പണ്ഡിതന്മാരും പരിഷ്കർത്താക്കളും വളരെ വിരളമാണ്. വിശ്വ പ്രശസ്തങ്ങളായ പല പുസ്തകങ്ങളും പിറവിയെടുത്തത് തടവറകളിൽ നിന്നാണ്. ജവഹർലാൽ നെഹ്റുവിൻറെ ‘വിശ്വചരിത്രാവലോകം’ തൊട്ട് ശഹീദ് സയ്യിദ് ഖുത്തുബിൻറെ ‘ഖുർആൻറെ തണലിൽ’ വരെ ഇവയിൽ പെടുന്നു.

എന്നാൽ പൊട്ടക്കിണറ്റിൽ പതിനാല് കൊല്ലം തടവിൽ കഴിയേണ്ടി വന്ന ഒരു മഹാപണ്ഡിതനുണ്ട്. ആ പൊട്ടക്കിണറ്റിൽ വെച്ച് അദ്ദേഹം പത്ത് ബൃഹത് ഗ്രന്ഥങ്ങളെഴുതിയെന്നത് ആരെയാണ് അമ്പരപ്പിക്കാതിരിക്കുക!

ഇമാം സർഖസി ധീരനും വിപ്ലവകാരിയുമായ നിയമ പണ്ഡിതനായിരുന്നു. ഭരണകൂടം ചുമത്തിയ അന്യായമായ നികുതിക്കെതിരെ ശബ്ദമുയർത്തിയതിൻറെ പേരിൽ അദ്ദേഹം ജയിലിലടക്കപ്പെട്ടു. വെള്ളമില്ലാത്ത ഒരു കിണറ്റിലായിരുന്നു അദ്ദേഹത്തെ തടവിൽ പാർപ്പിച്ചിരുന്നത്. ശിഷ്യന്മാർക്ക് ഇടയ്ക്കിടെ വന്ന് കാണാൻ അനുവാദമുണ്ടായിരുന്നുവെന്നത് മാത്രമായിരുന്നു ഏക ആശ്വാസം.

Also read: സഞ്ചാര സാഹിത്യം തുറക്കുന്ന വൈജ്ഞാനിക സാധ്യതകള്‍

ഈ അവസരം ഉപയോഗപ്പെടുത്തി ശിഷ്യൻമാർ വന്ന് കിണറിൻറെ അലമാറയിലിരിക്കും. അദ്ദേഹം പറയുന്നത് അവർ എഴുതിയെടുക്കും. അങ്ങനെയാണ് സർഖസിയുട അതിബൃഹത്തായ പല കൃതികളും രചിക്കപ്പെട്ടത്.

‘കിതാബുൽ മബ്സൂതി’ന് മുപ്പത് വാല്യങ്ങളുണ്ട്. പതിനാലുവർഷത്തെ കിണറ്റിലെ തടവ് ജീവിതത്തിനിടയിൽ ശിഷ്യന്മാർക്ക് പറഞ്ഞുകൊടുത്ത് എഴുതിപ്പിച്ചതാണിത്.ശൈബാനിയുടെ ‘ സിയറുൽ കബീറി’ന് ഇമാം സർഖസി നാലു വാള്യങ്ങളുള്ള വ്യാഖ്യാനം തയ്യാറാക്കിയതും ഇവ്വിധം തന്നെ. അന്താരാഷ്ട്ര നിയമത്തെ സംബന്ധിച്ച ആദ്യകാലത്തെ ആധികാരിക ഗ്രന്ഥമായാണിത് പരിഗണിക്കപ്പെട്ടു പോന്നത്. ഇത്രയും ബൃഹത്തായ ഗ്രന്ഥങ്ങളൊക്കെയും കിണറ്റിൽ തടവിലായിരിക്കെയാണ് തയ്യാറാക്കിയതെന്നത് ചരിത്രത്തിലെ എക്കാലത്തെയും സങ്കൽപ്പിക്കാനാവാത്ത മഹാ വിസ്മയമായം തന്നെ, തീർച്ച.’

Related Articles