Current Date

Search
Close this search box.
Search
Close this search box.

പാപ കൃത്യങ്ങൾ ആത്മാവിൽ ചെയ്യുന്നത്

കുറ്റകൃത്യങ്ങൾ രോഗം പോലെയാണ്. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ വരാതെ പ്രതിരോധിക്കുന്നതിലാണല്ലോ വിജയം. തിന്മകൾ ആത്മീയമായ സർപ്പ ദംശനങ്ങളാ ണ്. സർപ്പം വലുതായാലും ചെറുതായാലും വിഷം അകത്ത് പ്രവേശിക്കും എന്നതുറപ്പ്. എന്നാൽ പാപങ്ങളുടെ ഏറ്റവും വലിയ പ്രശ്നം അവ അല്ലാഹുവിനും നമുക്കുമിടയിൽ കനത്ത മതിൽ കെട്ടുകൾ തീർക്കും എന്നതാണ്. അല്ലാഹു നമ്മുടെ ശരീരങ്ങളോടല്ല, ആത്മാക്കളോടാണ് സംവദിക്കുന്നത്. മനസ്സിൽ മതിലുകൾ രൂപപ്പെടുമ്പോൾ അല്ലാഹുവിൻ്റെ വെളിച്ചം നമുക്ക് തടയപ്പെടുന്നു!

വിശുദ്ധവും പ്രകാശ വാഹികളുമായ ആത്മാക്കളുമായാണ് നമ്മൾ ഭൂമിപ്പിലേക്കു വരുന്നത്. എന്നാൽ ചെയ്യുന്ന പാപ കൃത്യങ്ങൾ നമ്മുടെ ആത്മാക്കളിൽ കറുത്ത പാടുകൾ വീഴ്ത്തുന്നു. ഒടുവിൽ തിരിച്ചറിയാനാവാത്ത വിധം ആത്മാക്കൾ ഇരുണ്ടു പോകുന്നു. അതു വഴി അകവെളിച്ചം കെട്ട് നമ്മിലെ “നാം” സദ്ഗുണങ്ങളിൽ നിന്ന് ബഹുദൂരം അകലും!

ഉപര്യുക്ത ഉദാഹരണം മുഹമ്മദ് നബി (സ) പഠിപ്പിച്ചതാണ്.

“ആത്മാവിനെ സംസ്കരിച്ചവൻ വിജയിച്ചു” ( ഖദ് അഫ് ലഹമൻ സക്കാഹാ ) എന്ന ഖുർആനിക സൂക്തം അറിയാത്തവർ വിരളം! ജീർണതകളുടെ പുറന്തോടുകൾ തകർത്ത് ഉന്നതമായ ദൈവസാമീപ്യം അണയാൻ മനുഷ്യാത്മാക്കൾ കഠിന പ്രയത്നങ്ങളുടെ മൂന്ന് പടവുകൾ കയറിപ്പോകേണ്ടതുണ്ടെന്ന് ഖുർആൻ പറയുന്നുണ്ട്.

കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന മനസ്സ് (നഫ്സുൽ അമ്മാറ:-യൂസുഫ്: 53), സംഭവിച്ചു പോയ പാപങ്ങളെ പറ്റി ഖേദിച്ച് സ്വയം നിരൂപണം ചെയ്യുന്ന മനസ്സ് (നഫ്സുല്ലവ്വാമ: അൽ ഖിയാമ: 2), അല്ലാഹുവിൻ്റെ അതിമഹത്തായ തൃപ്തി കരസ്ഥമാക്കിയതിൻ്റെ ഫലമായി ശാന്തിയടഞ്ഞ മനസ്സ് (നഫ്സുൽ മുത്വുമ ഇന്ന: – അൽ ഫജ്ർ: 27)

മൂന്നാമത് പറഞ്ഞ പദവി പ്രാപിക്കുകയാണ് മനുഷ്യ ജീവിതത്തിൻ്റെ പരമ ലക്ഷ്യം. അതിനു വേണ്ടത് പാപ കൃത്യങ്ങൾക്കെതിരെയുള്ള നിതാന്തമായ ജാഗ്രതയാണ്! ഒപ്പം സംഭവിച്ചു പോയ തിന്മകളിൽ നിന്ന് അല്ലാഹുവിങ്കൽ അഭയം തേടുന്ന പാപമോചന പ്രാർത്ഥനകളും പശ്ചാത്താപവും (ഇസ്തിഗ്‌ഫാർ / തൗബ ) ശീലിക്കലാണ്.

ശിർക്, കുഫ്റ്, ബിദ്അത്ത്, നിഫാഖ്, തുടങ്ങിയ വിശ്വാസ ജീർണതകൾക്കും ഒപ്പം എല്ലാവിധ ധാർമിക കുറ്റങ്ങൾക്കുമെതിരെ പോരടിച്ച് ഔന്നത്യം പ്രാപിക്കുന്ന ആത്മാക്കൾക്കു മാത്രമേ ഒടുവിൽ വിവരിച്ച മഹത്തായ സ്ഥാനം നേടാനൊക്കൂ.

ഈ വിഭാഗത്തിൽ പെടുന്ന ആളെ പറ്റി സയ്യിദ് മൗദൂദി “തഫ്ഹീമുൽ ഖുർആനി”ൽ എഴുതുന്നു:

“ശങ്കയോ സംശയമോ ഇല്ലാതെ പൂർണ സംതൃപ്തിയോടെ ഏകനും പങ്കുകാരനി ല്ലാത്തവനുമായ അല്ലാഹുവിനെ റബ്ബായും പ്രവാചകന്മാർ പ്രബോധനം ചെയ്ത സത്യ ദീനിനെ ദീനായും അംഗീകരിച്ച മനുഷ്യൻ”

Related Articles